Connect with us

News

മൊറോക്കോ ഭൂകമ്പത്തില്‍ മരണം ആയിരം കടന്നു; 1200ലധികം പേര്‍ക്ക് പരിക്ക്,സഹായ വാഗ്ദാനവുമായി ലോകരാഷ്ട്രങ്ങള്‍

പ്രാദേശിക സമയം രാത്രി 11 മണിക്കാണ് സംഭവം.

Published

on

മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ ഇനിയും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

1037 പേര്‍ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബിത്തിലും സമീപപ്രദേശങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടാക്കി. പ്രാദേശിക സമയം രാത്രി 11 മണിക്കാണ് സംഭവം. റോഡുകള്‍ തകരുകയും ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ നിലവില്‍ മുഴുവന്‍ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ട്.

 

kerala

ആലപ്പുഴയില്‍ കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടി; ബിജെപി പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് പിടിയിലായത്

Published

on

ആലപ്പുഴയില്‍ കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബിജെപി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് പിടിയിലായത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാര്‍ഡാണ് കളഞ്ഞുപോയത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിനോദ് ഏബ്രഹാമിന്റെ കാര്‍ഡിനു പിന്നില്‍ എഴുതിവെച്ച പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് ബിജെപി അംഗം പണം പിന്‍വലിച്ചത്. വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപയാണ് തട്ടിയത്. സജന്യയുടെ കൂട്ടാളി സലിഷ് മോനെയും ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെയും യുവാവിനെയും ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

കര്‍ണാടക പൊലീസാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്

Published

on

കോഴിക്കോട് താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെ ബംഗളൂരുവില്‍ കണ്ടെത്തി. കര്‍ണാടക പൊലീസാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. കുട്ടി യുവാവിനൊപ്പം ബംഗളൂരുവില്‍ ഉണ്ടെന്നാണ് വിവരം ലഭിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. മലപുറത്തുള്ള വീട്ടില്‍നിന്നും പുതുപ്പാടി ഹൈസ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും 14 ാം തീയതി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല.പിന്നീട് വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

Trending