Connect with us

kerala

റോഡില്‍ കാറുമായി യുവാവിന്‍റെ മരണയോട്ടം; മറ്റു വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പീരുമേട് രജിസ്ട്രേഷനിലുള്ളതാണ് കാർ.

Published

on

കുമളി റോഡിൽ കാറിൽ യുവാവിന്‍റെ അഭ്യാസപ്രകടനം. കുട്ടിക്കാനം റോഡിലാണ് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടകരമായി രീതിയിൽ കാറോഡിച്ചത്. പീരുമേട് രജിസ്ട്രേഷനിലുള്ളതാണ് കാർ. പിന്നാലെ പോയ കാറിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകർത്തിയത്.

റോഡിന് പുറത്തേക്കും എതിർദിശയിലും വളഞ്ഞുപുളഞ്ഞ് ഓടിച്ച കാർ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. എതിർദിശയിലെ വാഹനങ്ങളെയും അപകടത്തിലാക്കുന്ന തരത്തിലാണ് ഇയാള്‍ കാറോടിച്ചത്.

ഒരുതവണ റോഡിനു പുറത്തേക്ക് തെന്നിനീങ്ങിയ വാഹനം വെട്ടിത്തിരിച്ചതോടെ റോഡില്‍ വട്ടംകറങ്ങി എതിർവശത്തേക്ക് തെന്നിനീങ്ങി. റോഡിനപ്പുറം കടന്ന വാഹനം താഴ്ചയിലേക്ക് മറിയാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് വീണ്ടും റോഡിലേക്കിറങ്ങി കുറേ ദൂരം പോയ വാഹനം റോഡ് സൈഡിലേക്ക് ഇറക്കി നിർത്തുകയായിരുന്നു.

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

Trending