Connect with us

kerala

ഫറോക്ക് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി

Published

on

ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്റെ  മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ ചാടിയ ജിതിന്റെ ഭാര്യ വർഷയെ രക്ഷപെടുത്തിയിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ചേരി സ്വദേശികളായ ജിതിനും ഭാര്യ വർഷയും ഫറോക്ക് പാലത്തിന്റെ മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഇതുകണ്ട അതുവഴി വന്ന ലോറി ഡ്രൈവർ, കയർ ഇട്ടു നൽകി വർഷയെ രക്ഷപ്പെടുത്തുകയായിരുന്നു. വർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറിൽ പിടിക്കാനായില്ല. ഫയർഫോഴ്‌സും കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ, ഇന്ന് ഉച്ചയോടെയാണ് ജിതിന്റെ മൃതദേഹം കണ്ടെത്തിയത്. ആറുമാസം മുൻപാണ് വർഷയുടെയും ജിതിന്റെയും വിവാഹം നടന്നത്. കുടുംബപരമായ തർക്കങ്ങളാണ് ഇരുവരും പുഴയിൽ ചാടാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോസ്റ്റുമോർട്ടം നടപടികൾക്കായി ജിതിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

kerala

കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു

കൊച്ചി കടല്‍ തീരത്തിനടുത്തായി അപകടത്തില്‍ പെട്ട ലൈബിരിയന്‍ കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു.

Published

on

കൊച്ചി കടല്‍ തീരത്തിനടുത്തായി അപകടത്തില്‍ പെട്ട ലൈബിരിയന്‍ കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. രാവിലെ 11.30 ക്കാണ് യോഗം. MSC ELSA 3 എന്ന കപ്പലാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടത്. കപ്പല്‍ പൂര്‍ണ്ണമായും മുങ്ങുന്ന സാഹചര്യമാണുള്ളത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത്.

കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകള്‍ കൊച്ചി ആലപ്പുഴ തീരങ്ങളില്‍ എത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്‌നറുകള്‍ എത്താന്‍ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്‌നര്‍ തീരത്ത് എത്തിയേക്കാന്‍ സാധ്യതയുണ്ട്. കപ്പലിന്റെ ചെരിവ് നിവര്‍ത്താന്‍ മറ്റൊരു കപ്പല്‍ എത്തിക്കാനും കണ്ടെയ്‌നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി.

അപകടത്തില്‍ പെട്ട കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയിരുന്നു. തീരങ്ങളില്‍ കണ്ടെയ്നറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്

ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അടുത്ത രണ്ടുദിവസം അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തോടെ കാലവര്‍ഷം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനുമുകളില്‍ രത്നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മേയ് 27ഓടെ മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായികേരളത്തിന്റെ വിവിധ തീരപ്രദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

kerala

പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം

ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

Published

on

2025-26 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്‍ഡും നല്‍കി അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കാം.

ജൂണ്‍ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യത പട്ടിക മാത്രമാണിത്. എന്നാല്‍ അപേക്ഷ വിവരങ്ങളില്‍ തെറ്റു കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിന് അവസരമുണ്ട്. ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും കഴിയും.

അപേക്ഷാ വിവരങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷന്‍ നടത്താം. ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍, കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ മെയ് 28, വൈകുന്നേരം 5 ന് മുന്‍പായി വരുത്തണം. അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും ട്രയല്‍ അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്റെയും ട്രയല്‍ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു.

Continue Reading

Trending