Connect with us

kerala

സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി; നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത് പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ മുസ്ലിംലീഗിനെ നിരന്തരം ആക്ഷേപിച്ച സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി.

Published

on

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ മുസ്ലിംലീഗിനെ നിരന്തരം ആക്ഷേപിച്ച സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി. കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അണിനിരത്തി മുസ്ലിംലീഗ് നടത്തിയ മഹാപ്രക്ഷോഭത്തിന് ശേഷം മുസ്ലിംലീഗിനെ ആര് ഗൗനിക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. എന്നാല്‍ അതേ പിണറായി തന്നെ മുസ്ലിംലീഗിന്റെ പ്രക്ഷോഭത്തെ മാനിച്ച് വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് പിന്മാറിയിരിക്കുകയാണ്. വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചത് നിയമസഭാ പാര്‍ട്ടി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ്. കേവലം നൂറിലേറെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുന്ന നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് ഇതിനെതിരെ നിരന്തരം ശബ്ദിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന പക്ഷപാത രാഷ്ട്രീയത്തിന്റെ ഗണത്തിലാണ് ഇത് ഉള്‍പ്പെടുക. റിക്രൂട്ട്മെന്റെല്ലാം ഇവിടെ മുടങ്ങിയിരിക്കുകയാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിയ നിയമമായിരുന്നു ഇത്. മുസ്ലിംലീഗ് അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒന്നും ചെയ്യാതിരിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല. വഖഫ് സ്വത്തുക്കളുടെ വരുമാനം കൊണ്ടാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇത് പി.എസ്.സിക്ക് വിടേണ്ട ആവശ്യമെന്താണ്? -പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഈ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് പിന്മാറുമെന്നും പകരം സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ്; ദുരന്തബാധിതരെ അപമാനിച്ചതായി പരാതി

തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതര്‍ കളക്ടര്‍ക്ക് പരാതി നല്‍കി

Published

on

കാരാപ്പുഴ ജലസേചന വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരെ അധിക്ഷേപിച്ചതായി പരാതി. മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ് എന്ന് കാരാപ്പുഴ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞതായി ആരോപണം. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കി.

ക്വാര്‍ട്ടേഴ്‌സില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മുണ്ടക്കൈയിലെ മാലിന്യം തള്ളാനുള്ള സ്ഥലം അല്ല ക്വാര്‍ട്ടേഴ്‌സ് എന്ന് പറഞ്ഞതായാണ് കേസ്. ദുരന്തബാധിതര്‍ക്ക് താമസത്തിന് മാത്രമാണ് അനുമതിയെന്നും വാഹനം പാര്‍ക്ക് ചെയ്യാനല്ലെന്നും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളെ അടിമകളെപ്പോലെ കാണുന്നതായും ദുരന്തബാധിതര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.

Continue Reading

kerala

ബാങ്ക് തട്ടിപ്പ് കേസ്; 27 വര്‍ഷമായി ഒളിവിലായിരുന്നു പ്രതി പിടിയില്‍

1998ല്‍ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ഗോപിനാഥന്‍നായരാണ് അറസ്റ്റിലായത്

Published

on

കോട്ടയം ഇളംങ്ങുളത്ത് ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സഹകരണ ബാങ്ക് സെക്രട്ടറി പിടിയില്‍. 1998ല്‍ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഗോപിനാഥന്‍നായരാണ് അറസ്റ്റിലായത്.

ഇയാള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 12 കേസുകള്‍ നിലവിലുണ്ട്. 27 വര്‍ഷമായി പ്രതി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നെന്ന് വിജിലന്‍സ് പറഞ്ഞു.

Continue Reading

kerala

ലഹരി ഇടപാട്; ‘തുമ്പിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്

ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്

Published

on

ലഹരി ഇടപാട് കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് 350 ഗ്രാം എം.ഡി.എം.എയുമായി സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഇവര്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും

Continue Reading

Trending