Connect with us

News

കോപ്പാ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ചാമ്പ്യന്മാരും ഇന്ന് നേര്‍ക്കുനേര്‍

ഇന്ന് രാത്രി വെംബ്ലിയില്‍ തകര്‍പ്പന്‍ കോണിബോള്‍-യുവേഫ ട്രോഫിക്കായുള്ള പോരാട്ടം.

Published

on

വെംബ്ലി: ഇന്ന് രാത്രി വെംബ്ലിയില്‍ തകര്‍പ്പന്‍ കോണിബോള്‍-യുവേഫ ട്രോഫിക്കായുള്ള പോരാട്ടം. ലാറ്റിനമേരിക്കയിലെ ചാമ്പ്യന്മാരായ ലിയോ മെസിയുടെ അര്‍ജന്റീനയും യൂറോപ്യന്‍ ചാമ്പ്യന്മാരായ ജോര്‍ജ് ചെലിനിയുടെ ഇറ്റലിയും തമ്മിലുള്ള അങ്കം. മുഴുവന്‍ ടിക്കറ്റുകളും നേരത്തെ വിറ്റഴിഞ്ഞ മല്‍സരത്തിന്റെ ആവേശം വാനോളമാണ്.

ഖത്തര്‍ ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ഒരുക്കത്തിലാണ് അര്‍ജന്റീന.മെസി തന്നെ നായകന്‍. പൂര്‍ണ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി രംഗത്തിറക്കുന്നത്. എന്നാല്‍ ഇറ്റലിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. നിര്‍ഭാഗ്യത്തിന് ലോകകപ്പ് ടിക്കറ്റ് നഷ്ടമായവരാണ് അവര്‍. വന്‍കരാ ചാമ്പ്യന്മാരായിട്ടും തുടര്‍ച്ചയായി രണ്ടാം തവണയാണ് അവര്‍ക്ക് ലോകകപ്പ് ഫൈനല്‍ റൗണ്ട് നഷ്ടമാവുന്നത്.

india

ഹനുമാന്‍ ജനിച്ചത് രാജ്ഭര്‍ സമുദായത്തില്‍ നിന്ന്; അംബേദ്കര്‍ ദൈവമായിരുന്നോ എന്നും ചോദ്യം; വിവാദപരാമര്‍ശവുമായി യു.പി മന്ത്രി

പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

Published

on

ഹനുമാന്‍ രാജ്ഭര്‍ സമുദായത്തിലാണ് ജനിച്ചതെന്ന് ബിജെപി സഖ്യകക്ഷി നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

‘ഹനുമാന്‍ ജി ജനിച്ചത് രാജ്ഭര്‍ സമുദായത്തിലാണെന്നും രാക്ഷസനായ അഹിര്‍വന്‍ രാമനേയും ലക്ഷ്മണനേയും പടല്‍ പുരിയിലേക്ക് കൊണ്ടുപോയപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആര്‍ക്കും ഉണ്ടായിരുന്നില്ല. രാജ്ഭര്‍ സമുദായത്തില്‍ ജനിച്ച ഹനുമാന് മാത്രമായിരുന്നു അതിന് ധൈര്യമുണ്ടായത്’, ഓം പ്രകാശ് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിക്ക് അംബേദ്കര്‍ എന്ന് പേര് കേള്‍ക്കുന്നത് ഒരുകാലത്ത് പ്രകോപിപ്പിച്ചിരുന്നു. 2012ന് മുമ്പ് അംബേദ്കര്‍ പാര്‍ക്ക് പൊളിക്കുമെന്നും പകരം അധികാരത്തിലെത്തിയാല്‍ ശുചിമുറി നിര്‍മിക്കുമെന്നുമായിരുന്നു പാര്‍ട്ടി പറഞ്ഞിരുന്നത്.

ഇന്ന് ഭരണഘടനയെ കുറിച്ച് സംസാരിക്കുന്ന കോണ്‍?ഗ്രസ് ഒരു കാലത്ത് അടിയന്തരാവസ്ഥയെന്ന പേരില്‍ ലക്ഷക്കണക്കിന് മാധ്യമപ്രവര്‍ത്തകരേയും നേതാക്കളേയും ജയിലലിടച്ചിട്ടുണ്ട്. അംബേദ്കറിനോട് ഇപ്പോള്‍ ഇതുവരെയില്ലാത്ത സ്‌നേഹമാണ്. അംബേദ്കര്‍ ദൈവമായിരുന്നോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

crime

മതംമാറിയെന്ന് ആരോപിച്ച് യു.പിയിൽ ദലിത് യുവാവിനോട് ക്രൂരത; തലമൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു

ഡിസംബർ 27 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം നടന്നത്. 

Published

on

ഉത്തർപ്രദേശിൽ ക്രിസ്തുമതം സ്വീകരിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ അപമാനിച്ച് തീവ്ര ഹിന്ദുത്വവാദികൾ. ശുബ്രൻ പാസ്വാൻ എന്ന ദളിത് യുവാവിനെയാണ് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും പരസ്യമായി അപമാനിച്ചത്. ഡിസംബർ 27 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം നടന്നത്.

പാസ്വാൻ ക്രിസ്തുമതം സ്വീകരിച്ചുവെന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ വാദികൾ അദ്ദേഹത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. ഹിന്ദുത്വ ഗ്രൂപ്പുകൾ യുവാവിന്റെ തല മൊട്ടയടിക്കുകയും ചെരിപ്പ് കൊണ്ട് അടിക്കുകയും പ്രാദേശിക ക്ഷേത്രത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ പാസ്വാൻ ഹനുമാൻ ചാലിസ ചൊല്ലാൻ നിർബന്ധിതനായി.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ തീവ്ര ഹിന്ദുത്വ വാദികൾ പാസ്വാനെയും കൊണ്ട് ജയ് ശ്രീറാം വിളികളുടെ അകമ്പടിയോടെ പരേഡ് നടത്തുന്നത് കാണാം.

സംഭവത്തിൽ തന്നെ ശാരീരികമായി ആക്രമിക്കുക മാത്രമല്ല മാനസികമായി ഉപദ്രവിക്കുകയും ‘ചമർ’ പോലുള്ള ജാതീയമായ അധിക്ഷേപങ്ങൾക്ക് ഇരയാക്കുകയും ചെയ്തുവെന്ന് പാസ്വാൻ പറഞ്ഞു. ഔപചാരികമായി പരാതി നൽകാൻ ശ്രമിച്ചിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പാസ്വാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിവേദനം നൽകി.

പാസ്വാൻ ക്രിസ്ത്യാനിയായി മാറിയതിനാലാണ് ഇതുണ്ടായതെന്ന് പറഞ്ഞ് ബജ്റംഗ്ദളിൻ്റെയും വി.എച്ച്. പിയുടെയും മുതിർന്ന നേതാവ് സംഭവത്തെ ന്യായീകരിക്കാൻ ശ്രമിച്ചു.

ഈ സംഭവം മതവുമായി ബന്ധപ്പെട്ടതല്ലെന്നും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണെന്നും കൂടുതലാണെന്നും നിയമപരമായ പ്രത്യാഘാതങ്ങളുടെ അഭാവമാണ് ഇത്തരം ആക്രമണം നടത്താൻ തീവ്ര ഹിന്ദുത്വ വാദികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ദളിത് ആക്ടിവിസ്റ്റുകൾ പ്രതികരിച്ചു.

Continue Reading

gulf

മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമ പോസ്റ്റർ പ്രകാശനം ചെയ്തു

Published

on

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 7ന് ബർകയിൽ വെച്ച് നടത്തുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് അഹമ്മദ് റയീസ് നിർവ്വഹിച്ചു.

കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റഹീം വറ്റലൂർ, പി.ടി.കെ. ഷമീർ, എ.കെ. കെ. തങ്ങൾ, അഷ്റഫ് കിണ വക്കൽ,ഉസ്മാൻ പന്തലൂർ,ഇബ്രാഹിം ഒറ്റപ്പാലം,നവാസ് ചെങ്കള, ഷാജഹാൻ, ഷാനവാസ് മൂവാറ്റുപുഴ, സമീർ പാറയിൽ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ
നജീബ് കുനിയിൽ, , ഫിറോസ് പരപ്പനങ്ങാടി, ഇസ്ഹാഖ് കോട്ടക്കൽ, റാഷിദ് പൊന്നാനി, സുഹൈൽ എടപ്പാൾ,അഹമ്മദ് മുർഷിദ് തങ്ങൾ, യാകൂബ് തിരൂർ, അമീർ കാവനൂർ, സി.വി.എം. ബാവ വേങ്ങര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Continue Reading

Trending