Connect with us

kerala

വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിന്റെ പരാതിയില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.

Published

on

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റു ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്. വിവാദമായ സ്‌ക്രീന്‍ ഷോട്ട് വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷണ്‌നാണ് ആദ്യം പോസ്റ്റുചെയ്തതെന്ന് കണ്ടെത്തി. റെഡ് എന്‍കൌണ്ടര്‍ വാട്ട്‌സ് അപ് ഗ്രൂപ്പ് അഡ്മിനുമായ റിബേഷിന്റെ ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനക്കയച്ചു.

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്നാണ് നേരത്തെ പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. വടകര സി.ഐ സുനില്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷിന്റെ പേരുള്ളത്.

‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 2024 ഏപ്രില്‍ 25ന് വൈകീട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ ‘റെഡ് ബറ്റാലിയന്‍’ എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തി.

ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയന്‍’ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമല്‍ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രില്‍ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.

രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോണ്‍ വിശദമായ പരിശോധനക്ക് നല്‍കിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സി.പി.എമ്മിന്റെ ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിന്റെ പരാതിയില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇനിയും ശ്രമിക്കാത്തത് അതുകൊണ്ടാണ്. കേസില്‍ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റിനും പങ്കുണ്ട്. വടകരയിലെ പൊലീസ് സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണ് പെരുമാറുന്നത്. പൊലീസ് സി.പി.എമ്മിനെ പേടിക്കുകയാണെന്നും അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരത്താണ് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. മഞ്ചേശ്വരത്താണ് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്.

ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നതാണ് രീതി. മയക്കുമരുന്നിന്റെ വിതരണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടിയുടെ ഭാഗമായാണ് അറസ്റ്റ്.

മേഖലയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് പൊലീസ് മേധാവി ശില്‍പ ഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ സേഫ് കാസര്‍കോടിന്റെ ഭാഗമായാണ് അറസ്റ്റ്. കാസര്‍കോട് ഡിവൈഎസ്പി സുനില്‍കുമാര്‍ സി കെ, മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപി, എഎസ്ഐ സദന്‍, സിപിഒമാരായ നിജിന്‍ കുമാര്‍, രജിഷ് കാട്ടാമ്പള്ളി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Continue Reading

kerala

ബന്ധുക്കളുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് അഫാന്റെ പിതാവ്

നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം നാട്ടില്‍ തിരിച്ചെത്തി ബന്ധുക്കളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തി അബ്ദുറഹിം തന്റെ മകന്റെയും ഉമ്മയുടെയും ജ്യേഷ്ഠന്റെയും ജ്യേഷ്ഠന്റെ ഭാര്യയുടെയും ഖബറിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. ബന്ധുക്കളും പുരോഹിതരും പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട ഉമ്മ സല്‍മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്‍ക്കൊപ്പം എത്തിയത്.

നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോടും ആവര്‍ത്തിച്ചത്. ഇളയമകന്‍ അഫ്സാനെ കുറിച്ചും അവര്‍ ചോദിച്ചു. മൂത്ത മകന്‍ അഫാനെക്കുറിച്ചും ചോദിച്ചു.

അതേസമയം അഫ്സാന്‍ റഹീമിന്റെ അളിയന്റെ വീട്ടില്‍ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഇഖാമ പുതുക്കാതെ നിയമപ്രശ്നത്തിലും ബിസിനസ് പൊളിഞ്ഞതോടെയും സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഏഴുവര്‍ഷമായി ദമ്മാമിലായിരുന്നു ഇദ്ദേഹം.

റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞതെങ്കിലും 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്ന് റഹിം വ്യക്തമാക്കിയിരുന്നു.

 

Continue Reading

kerala

കോഴിക്കോട് മദ്യലഹരിയില്‍ തോക്കുചൂണ്ടി ഭീഷണി; ഓഫീസ് ക്ലബ്ബില്‍ പരാക്രമം നടത്തിയ പ്രതിക്കായി അന്വേഷണം

ഉള്ളിയേരി സ്വദേശി സുതീന്ദ്രനായി അന്വേഷണം തുടരുകയാണ്.

Published

on

കോഴിക്കോട് മദ്യലഹരിയില്‍ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. ഓഫീസ് ക്ലബ്ബിലായിരുന്നു ഇയാളുടെ പരാക്രമം. ഉള്ളിയേരി സ്വദേശി സുതീന്ദ്രനായി അന്വേഷണം തുടരുകയാണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്ലബിനകത്ത് മദ്യപിച്ചിരുന്നവരെ തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. പൊലിസിനെ വിവരം അറിയിച്ചതോടെ തോക്ക് ഉപേക്ഷിച്ച് യുവാവ് സ്ഥലം വിട്ടു.

അതേസമയം കാറിനുള്ളില്‍ നിന്നും തോക്ക് കണ്ടെത്തി. ക്ലബ് അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ നടക്കാവ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ സംഭവസമയത്ത് ആക്രമണം തടയാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറായില്ലെന്ന ആരോപണമുണ്ട്.

 

Continue Reading

Trending