Connect with us

kerala

പാര്‍ട്ടി കോണ്‍ഗ്രസില്‍ കല്ലുകടിയായി കോണ്‍ഗ്രസ് പാര്‍ട്ടി

പശ്ചിമബംഗാള്‍, ത്രിപുര പോലുള്ള പാര്‍ട്ടിക്ക് പിന്തുണയുള്ള അവശേഷിക്കുന്ന സംസ്ഥാനഘടകങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

Published

on

കെ.പി. ജലീല്‍
തിരുവനന്തപുരം

സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസ് ഇന്ന് കണ്ണൂരില്‍ ആരംഭിക്കുമ്പോള്‍ സമ്മേളനത്തില്‍ പ്രധാനകല്ലുകടിയാകുക കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധമാകും. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗം അംഗീകരിച്ച പാര്‍ട്ടികോണ്‍ഗ്രസിനായുള്ള കരടുരേഖയില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പുബന്ധം സ്ഥാപിക്കുന്നതിനെതിരായാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതാകട്ടെ കേരളഘടകത്തിന്റെ താല്‍പര്യത്തിനനുസരിച്ചാണ്. പശ്ചിമബംഗാള്‍, ത്രിപുര പോലുള്ള പാര്‍ട്ടിക്ക് പിന്തുണയുള്ള അവശേഷിക്കുന്ന സംസ്ഥാനഘടകങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് അവിടങ്ങളിലെ നേതാക്കള്‍ വാദിക്കുന്നത്. ഇതിനോട് കേന്ദ്രഘടകത്തിലെ ജനറല്‍സെക്രട്ടറി അടക്കമുള്ളവര്‍ക്ക് അനുകൂലനിലപാടാണുള്ളതും.എന്നാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള കേരളഘടകം. മാത്രമല്ല, തമിഴ്നാട് പോലെ മറ്റുപാര്‍ട്ടികളുമായുള്ള സഖ്യത്തെക്കുറിച്ചാണ് കേരളം ചര്‍ച്ചചെയ്യുന്നത്.

ഇത് വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രായോഗികമല്ലെന്ന് അറിഞ്ഞിട്ടും കേരളത്തിലെ നേതാക്കള്‍ ബന്ധത്തിന് എതിരുനില്‍ക്കുകയാണ്. ഇതുസംബന്ധിച്ചാകും സമ്മേളനത്തിലെ മുഖ്യചര്‍ച്ചാവിഷയം. അതേസമയം കേരളഘടകം മുന്നോട്ടുവെച്ചിരിക്കുന്ന പുത്തന്‍സാമ്പത്തികനയവും കേന്ദ്രനിലപാടിനും കരടുരേഖക്കും എതിരുമാണ്.

വന്‍കിട വ്യവസായങ്ങളെയും കെ.റെയില്‍പോലുള്ള പദ്ധതികളെയും അനുകൂലിക്കുന്നതും തൊഴിലാളികളോടൊപ്പം ഇടത്തരക്കാരെയും രമ്യപ്പെടുത്തുന്നതുമായ നിലപാടാണ് കേരളത്തിന്റേതെങ്കില്‍ കേന്ദ്രത്തിന്റേത് മറിച്ചാണ്. ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കുന്ന അഖിലേന്ത്യാനേതൃത്വം കെ.റെയിലിനെ പൂര്‍ണമായും പിന്തുണച്ചിട്ടുമില്ല. മൊത്തത്തില്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെച്ചൊല്ലിയുള്ള ഏറ്റുമുട്ടലുകളാകും എണ്ണൂറിലധികം വരുന്ന പ്രതിനിധികള്‍ നടത്തുക. പ്രത്യയശാസ്ത്രം പറഞ്ഞ് മുമ്പ് സ്വന്തംനേതാവായ ജ്യോതിബസുവിന് പ്രധാനമന്ത്രിക്കസേര നിഷേധിച്ചവരാണ് കേരളത്തിലേതെന്ന് പലരും ഈയവസരത്തില്‍ ഓര്‍മിപ്പിക്കുന്നുമുണ്ട്. അതാകട്ടെ ബി.ജെ.പിയുടെ വരവിന് ഗുണകരമാകുകയും ചെയ്തിരുന്നു. അതിന്റെ ആവര്‍ത്തനമാകും ഒരുപക്ഷേ ഇത്തവണയും കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സംഭവിക്കുകയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാളെ വിധി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി.

Published

on

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാന്‍ കഴിയും. ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക.

ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

 

Continue Reading

kerala

കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍

എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്.

Published

on

കണ്ണൂര്‍ തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്. തളിപ്പറമ്പ് ലൂര്‍ദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയാണ് മരിച്ച ആന്‍മരിയ.

ഇന്ന് വൈകിട്ടാണ് സംഭവം. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. മുറിയില്‍ കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പഠനസംബന്ധമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കണ്ണൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

kerala

ആദ്യ ചാട്ടത്തില്‍ ആഴമില്ലാത്ത സ്ഥലത്ത് വീണ ആള്‍ വീണ്ടും ചാടി ജീവനൊടുക്കി

റാന്നി പാലത്തില്‍ നിന്നു പമ്പ നദിയിലേക്കു ചാടിയ ആള്‍ മരിച്ചു.

Published

on

റാന്നി പാലത്തില്‍ നിന്നു പമ്പ നദിയിലേക്കു ചാടിയ ആള്‍ മരിച്ചു. മൈലപ്ര സ്വദേശി ജെയ്‌സന്‍ (48) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ഇയാള്‍ ചാടുന്നത് പമ്പാ നദിയില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ കണ്ടിരുന്നു. എന്നാല്‍ ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ഇയാള്‍ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു. ഇവിടെ നിന്ന് പിന്നീട് ചാടി ജീവനൊടുക്കുകയായിരുന്നു. കണ്ടു നിന്നവര്‍ പൊലീസില്‍ അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് എത്തിയെക്രിലും ജെയ്‌സന്‍ കയത്തില്‍ മുങ്ങിത്താണിരുന്നു. വൈകാതെ അഗ്‌നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

 

 

Continue Reading

Trending