Connect with us

kerala

ബസ് ചാര്‍ജ് കുറഞ്ഞതിന് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ ഇറക്കി വിട്ടു

രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റർ ഇപ്പുറം കുട്ടിയെ ഇറക്കി വിടുകയായിരുന്നു

Published

on

ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടർ പാതി വഴിയിൽ ഇറക്കി വിട്ടെന്ന് പരാതി. തൃശൂർ പഴമ്പാലക്കോട് എസ്എംഎംഎച്ച്എസ്എസിലെ വിദ്യാർത്ഥിയെയാണ് ഇറക്കി വിട്ടത്. ബസ് ചാർജ് കുറവാണെന്ന് പറഞ്ഞാണ് അരുണ ബസിലെ കണ്ടക്ടർ കുട്ടിയ ഇറക്കി വിട്ടത്.

രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റർ ഇപ്പുറം കുട്ടിയെ ഇറക്കി വിടുകയായിരുന്നു. 5 രൂപ വേണമെന്ന് ആയിരുന്നു ബസ് കണ്ടക്ടറുടെ ആവശ്യം. വഴിയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്. സംഭവത്തിൽ അരുണ ബസിനെതിരെ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാല് മാസ കാലാവധിക്ക് ശേഷം സെനറ്റ് യോഗം; വീണ്ടും ചട്ടങ്ങള്‍ ലംഘിച്ച് കേരള വിസി

ഗവര്‍ണര്‍ക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനന്‍ കുന്നുമ്മലിന്റെ വിശദീകരണം.

Published

on

കേരള സര്‍വകലാശാലയില്‍ വീണ്ടും ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി വിസി മോഹനന്‍ കുന്നുമ്മല്‍. നാല് മാസത്തിലൊരിക്കല്‍ സെനറ്റ് യോഗം ചേരണമെന്ന ചട്ടമാണ് മറികടന്നത്. ഇത്തവണ നവംബര്‍ ഒന്നിന് സെനറ്റ് യോഗം വിളിച്ചിരിക്കുകയാണ് വിസി. അവസാനം ജൂണ്‍ 17നാണ് സെനറ്റ് യോഗം ചേര്‍ന്നത്. ഇത് പ്രകാരം ഒക്ടോബര്‍ 16നുള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. ഇതാണ് ഇപ്പോള്‍ മറികടന്നിട്ടുള്ളത്.

മുമ്പും പലതവണ വിസി ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ ഗവര്‍ണര്‍ക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനന്‍ കുന്നുമ്മലിന്റെ വിശദീകരണം. മുമ്പ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിക്കെതിരെ പൊലീസില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുക വരെയുണ്ടായി. ഇതിനിടെയാണ് പുതിയ ചട്ടലംഘനം.

അതേസമയം, സെനറ്റ് യോഗം സംബന്ധിച്ച് വിസി പുറത്തിറക്കിയ കത്ത് സര്‍വകലാശാലാ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് സിന്‍ഡിക്കേറ്റംഗങ്ങളും സര്‍വകലാശാലയുമായി ബന്ധപ്പെട്ടവരും ചൂണ്ടിക്കാട്ടുന്നു.

ചാന്‍സിലര്‍ സെനറ്റ് യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഗവര്‍ണറുടെ സൗകര്യം കണക്കിലെടുത്താണെങ്കിലും ചട്ടങ്ങള്‍ മറികടക്കാന്‍ കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചാന്‍സിലറെ കൂടി പങ്കെടുപ്പിച്ച് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് മറുപടി നല്‍കാനാണ് വിസിയുടെ നീക്കം.

 

Continue Reading

kerala

മുസ്ലിം സെയില്‍സ്മാന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം; വിദ്വേഷ കാമ്പയിനുമായി മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുതിര്‍ന്ന ബിജെപി നേതാവ് മാലിനി ഗൗറിന്റെ മകനായ ഏകലവ്യ ഗൗര്‍ ആണ് കാമ്പയിന്‍ നടത്തുന്നത്.

Published

on

മുസ്ലിം സെയില്‍സ്മാന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷ കാമ്പയിനുമായി മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുതിര്‍ന്ന ബിജെപി നേതാവ് മാലിനി ഗൗറിന്റെ മകനായ ഏകലവ്യ ഗൗര്‍ ആണ് കാമ്പയിന്‍ നടത്തുന്നത്. വിദ്വേഷ ആവശ്യം ഉന്നയിച്ച് ഇയാള്‍ കടകള്‍തോറും കയറിയിറങ്ങുകയാണ്.

കടകളില്‍ ജോലി ചെയ്യുന്ന മുസ്ലിം പുരുഷന്മാര്‍ ലൗ ജിഹാദില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതാവിന്റെ മകനായ ഗൗര്‍ അവകാശപ്പെടുന്നത്. മാര്‍ക്കറ്റുകളിലെത്തി ഇക്കാര്യങ്ങളാണ് ഗൗര്‍ ആരോപിക്കുന്നത്. ഉടനെ മുസ്‌ലിംസിനെ ജോലിയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ആവശ്യം. കൂടാതെ സെയില്‍സ്മാന്‍മാരുടെ ഒഴിവിലേക്ക് ഭാവിയില്‍ പോലും മുസ്ലിം യുവാക്കളെ നിയമിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഇവരുടെ രേഖകള്‍ പരിശോധിച്ച് മുസ്ലിം അല്ലെന്ന് ഉറപ്പാക്കണമെന്നും ഗൗര്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി തന്റെ കടയില്‍ മുസ്ലിം സ്റ്റാഫുകളും ഹിന്ദു സ്റ്റാഫുകളും ജോലി ചെയ്യുന്നുണ്ട്. ഒരു കുഴപ്പവും ഇല്ലാതെ സമാധാനപരമായിട്ടാണ് അവര്‍ ജോലി ചെയ്യുന്നതെന്ന് തുണിക്കട ഉടമയായ അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. മുസ്ലിം യുവാക്കളെ ജിഹാദികള്‍ എന്ന് വിളിക്കുന്നത് വിഷലിപ്തമായ മനസിന് ഉടമയായതുകൊണ്ടാണ്. വെറും രാഷ്ട്രീയത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.

”ഹിന്ദുക്കളെ ധ്രുവീകരിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത് ആളുകളില്‍ ഭയം നിറയ്ക്കുകയാണ്. ഒരു സമുദായത്തെ മുഴുവന്‍ ക്രിമിനലുകളായി ചിത്രീകരിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ആദ്യം അവര്‍ ലൗജിഹാദിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് ലാന്‍ഡ് ജിഹാദിലേക്ക് എത്തി. പിന്നെ യുപിഎസ് സി ജിഹാദായി. ആളുകളില്‍ ഭയം നിറച്ച് വിഭജിക്കാനാണ് ഇവരുടെ ശ്രമം” ആക്ടിവിസ്റ്റ് ഷബ്ന അന്‍സാരി പറഞ്ഞു.

Continue Reading

india

അബ്ദുറഹീം കേസ്; കീഴ്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി ഉത്തരവ്

അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീകോടതി തള്ളി.

Published

on

റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസില്‍ കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീംകോടതിയുടെ ഉത്തരവ്. അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീകോടതി തള്ളി.

നേരത്തെ മെയ് 26ന് 20 വര്‍ഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല്‍ കോടതിയുടെ വിധി ജൂലൈ ഒമ്പതിന് അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു കേസ്. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അപ്പീല്‍ കോടതിയിലും സുപ്രീംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരും പവര്‍ ഓഫ് അറ്റോര്‍ണിയും രംഗത്തുണ്ടായിരുന്നു.

Continue Reading

Trending