സില്‍വര്‍ലൈന്‍ പദ്ധതിയില്‍ അടിമുടി ദുരൂഹതയും ആശയകുഴപ്പവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ആദ്യം നുണ പറഞ്ഞു. പിന്നീട് ആയിരം കള്ളങ്ങള്‍ പറയേണ്ടി വന്നു. പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നത്? മുഖ്യമന്ത്രി ഒന്ന് പറയുന്നു , മന്ത്രിമാര്‍ മറ്റൊന്ന് പറയുന്നു. കെ.റെയില്‍ എം.ഡി വേറൊന്ന് പറയുന്നു. അഴിമതിക്ക് വേണ്ടി മാത്രമുള്ള പദ്ധതി അനുവദിക്കില്ല. കല്ലിട്ടാല്‍ കല്ല് പിഴുതെറിയും. പോലീസിനെ ഉപയോഗിച്ചുള്ള വിരട്ടലുകളൊന്നും വേണ്ട പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
അതേസമയം സ്വകാര്യ ബസ് സമര വിഷയത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍.സ്വകാര്യ ബസ് സമരം തുടങ്ങിയിട്ട് മൂന്ന് ദിവസമായി. ഒരു ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞോ? ഇവിടെ ഒരു സര്‍ക്കാരുണ്ടോ? വരേണ്യവര്‍ഗത്തിന് വേണ്ടിയുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സാധാരണക്കാരന്റെ വീട്ടില്‍ കല്ലിടുന്നതിന് കാണിക്കുന്നതിന്റെ പത്തിലൊന്ന് ആത്മാര്‍ഥത കാട്ടിയിരുന്നെങ്കില്‍ ബസ് സമരം പരിഹരിക്കാമായിരുന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.