Connect with us

kerala

മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോൾ നിൽക്കുന്നത് തലയിൽ മുണ്ടിട്ട്: ഷാഫി പറമ്പിൽ

ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

Published

on

തലയില്‍ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോള്‍ നില്‍ക്കുന്നതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകര വര്‍ഗീയ ധ്രുവീകരണത്തിന് നിന്നു കൊടുത്തിട്ടില്ലെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ് ജനകീയ ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

”ഇതില്‍ ആര്‍ക്കാണ് ഗുണം? എന്തിനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയും ഈ കൂടിക്കാഴ്ച രഹസ്യമാക്കിയത്? വടകരയിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. സിപിഎം എന്ത് അധിക്ഷേപം നടത്തിയാലും പൊലീസിന്റെ കാഴ്ച നഷ്ടപ്പെടും. പരസ്പര ധാരണയും ഡീലിങ്‌സിനും അല്ലാതെ എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്?”, ഷാഫി പറമ്പില്‍ ചോദിച്ചു. ജില്ലാ ജയിലില്‍ നടക്കുന്നത് ഗുരുതര അനീതിയാണ്. ഇടിക്കട്ട കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു. അവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ഇതേ വകുപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന് കൃത്യമായ ചികിത്സ നല്‍കുന്നുണ്ട്. ഡിസ്ചാര്‍ജ്ജിന് ധൃതി കൂട്ടിയ ഡോക്ടര്‍ ആരെന്ന് ഞങ്ങള്‍ക്ക് അറിയണം. പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി പ്രഭാരിയുമായി നടത്തിയ ചര്‍ച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വര്‍ഗീയ ആരോപണമെന്ന് പറഞ്ഞ ഷാഫി എന്തിനാണ് മുഖ്യമന്ത്രി ബിജെപി പ്രഭാരിയുമായി ചര്‍ച്ച നടത്തിയതെന്നും ചോദിച്ചു.

അതൊരു മനുഷ്യക്കുഞ്ഞ് പോലും അറിയാതെ നടത്തിയ രഹസ്യ ചര്‍ച്ചയാണ്, ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തന്റെ മേല്‍ വര്‍ഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ലെന്നും യുഡിഎഫ് നേതാവ് പറഞ്ഞു. മതത്തിന്റെ പ്ലസ് വേണ്ടെന്ന് താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പി.വി അന്‍വര്‍ എംഎല്‍എ

‘യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്

Published

on

മലപ്പുറം: സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്താന്‍ പാണക്കാട്ടെത്തി പി.വി അന്‍വര്‍ എംഎല്‍എ. തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് പാണക്കാടെത്തുന്നത് എന്നായിരുന്നു പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്.

‘യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയോര ജനതയുടെ പ്രശ്നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണ ആവശ്യപ്പെടാന്‍ വേണ്ടിയിട്ടാണ് വന്നത്. അതിന് പൂര്‍ണമായ പിന്തുണ അദ്ദേഹം വാഗ്ധാനം ചെയ്തിട്ടുണ്ട്. യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല’-പി.വി അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ പ്രസക്തമാണ് എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫിന് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്നും പി.വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. വന നിയമത്തില്‍ ഭേദഗതിക്കെതിരെയുള്ള പോരാട്ടം കേരളത്തില്‍നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

സ്ത്രീവിരുദ്ധ കമന്റ്; നടി ഹണി റോസിന്റെ മൊഴിയെടുത്തു

മാധ്യമവാര്‍ത്തകള്‍ക്ക് താഴെ കമന്റിട്ടവര്‍ക്കെതിരെയും നടി മൊഴി നല്‍കി

Published

on

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ നടിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ അന്വേഷണ സംഘം നീരീക്ഷിച്ചുവരികയാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനാണ് തീരുമാനം. മാധ്യമവാര്‍ത്തകള്‍ക്ക് താഴെ കമന്റിട്ടവര്‍ക്കെതിരെയും നടി മൊഴി നല്‍കി.

ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയായിരുന്നു നടി മൊഴി നല്‍കിയത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പുറമെ സ്‌ക്രീന്‍ഷോട്ടുകളും നടി പൊലീസിന് കൈമാറി. നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

kerala

വൈത്തിരിയില്‍ റിസോര്‍ട്ടില്‍ രണ്ടുപേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിന്‍സി (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

പഴയ വൈത്തിരിയില്‍ റിസോര്‍ട്ടില്‍ മധ്യവയസ്‌കനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിന്‍സി (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിസോര്‍ട്ടിന്റെ പുറത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരും റിസോര്‍ട്ടിലെത്തി മുറിയെടുത്തത്. വൈത്തിരി പൊലീസെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.

Continue Reading

Trending