Connect with us

india

എയിംസുകളുടെയും പേരു മാറ്റനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി എയിംസ് അടക്കം രാജ്യത്തെ 23 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് അടക്കം രാജ്യത്തെ 23 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ സ്ഥലങ്ങളുടെ പേര് നല്‍കിയിട്ടുള്ള ഈ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക നായകര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, ചരിത്ര സ്മാരകങ്ങള്‍, സംഭവങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി പുനര്‍നാമകരണം ചെയ്യാനാണ് നിര്‍ദേശം.

ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എല്ലാ എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും പേരുകള്‍ മാറ്റാനാണ് ഉദ്ദേശ്യം. എയിംസില്‍ ഭൂരിഭാഗവും പുനര്‍നാമകരണത്തിനുള്ള പേരുകളുടെ പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജാര്‍ഖണ്ഡില്‍ കുതിച്ചുയര്‍ന്ന് ഇന്‍ഡ്യാ സഖ്യം

88ല്‍ 49 സീറ്റുകളിലും ഇന്‍ഡ്യാ സഖ്യം ലീഡ് ചെയ്യുന്നു.

Published

on

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജാര്‍ഖണ്ഡില്‍ ലീഡ് ഉയര്‍ത്തി ഇന്‍ഡ്യാ സഖ്യം. 88ല്‍ 49 സീറ്റുകളിലും ഇന്‍ഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ 4,921 വോട്ടുകള്‍ക്ക് മുന്നിലാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ ഇന്‍ഡ്യാ മുന്നണി ലീഡ് ചയ്യുകയാണ്. ഉയര്‍ന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യാ സഖ്യം.

ജാര്‍ഖണ്ഡില്‍ 1213 സ്ഥാനാര്‍ഥികളാണ് പോരാട്ടത്തിന് ഇറങ്ങിയിരുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ല്‍ ഇത് 65.18 ആയിരുന്നു. പോളിങ് ശതമാനം ഉയര്‍ന്നതും ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാണുന്നത്.

 

Continue Reading

india

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കരുത്; തെലങ്കാനയിലെ ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍.

Published

on

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമര്‍ശത്തിനെതിരെ നിരവധി ഭക്തര്‍ രംഗത്തെത്തി.

ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന ഭക്തര്‍ വാവര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തുന്ന പാരമ്പര്യം ‘നക്‌സലൈറ്റുകള്‍’ ഗൂഢാലോചന വഴി സൃഷ്ടിച്ചെടുത്തതാണെന്നുമാണ് രാജാ സിങിന്റെ വിവാദ വിശദീകരണം. വാവര്‍ പള്ളി സന്ദര്‍ശിച്ചാല്‍ മാത്രമേ ശബരിമല സന്ദര്‍ശനവും അയ്യപ്പ ദീക്ഷയും പൂര്‍ത്തിയാവുകയുള്ളൂ എന്ന് ഇവര്‍ ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്യുകയും ആ ഊഹാപോഹം പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ പറയുന്നത്.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം: ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി

ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ ഡല്‍ഹിയിലെ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനം നടപ്പാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെക്ക് പോയന്റുകളില്‍ നിരോധനം നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ 13 അഭിഭാഷകരെ കമ്മീഷണര്‍മാരായി നിയമിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനവും നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഉള്‍പ്പെടെയുള്ള കര്‍ശന മലിനീകരണ നിയന്ത്രണങ്ങള്‍ തുടരും.

 

Continue Reading

Trending