Connect with us

News

വെടിനിര്‍ത്തല്‍ കരാര്‍; മൂന്ന് ബന്ദികളെ ഹമാസും 183 തടവുകാരെ ഇസ്രാഈലും മോചിപ്പിച്ചു

ഇതോടെ മൊത്തം 18 ബന്ദികളെ ഹമാസും 583 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈലും മോചിപ്പിച്ചു

Published

on

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി വീണ്ടും ബന്ദികളെ വിട്ടയച്ച് ഹമാസും ഇസ്രാഈലും. മൂന്ന് ബന്ദികളെ ഹമാസും 183 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈലും മോചിപ്പിച്ചു.

ഗസ്സ സിറ്റിയിലെ തുറമുഖത്തും ഖാന്‍ യൂനിസിലുമായാണ് റെഡ് ക്രോസിന്റെ സഹായത്തോടെ ബന്ദികളെ കൈമാറിയത്. ഇതോടെ മൊത്തം 18 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. മണിക്കൂറുകള്‍ക്കുശേഷം, ഇസ്രാഈല്‍ ബന്ദികളാക്കിയ ഫലസ്തീന്‍ പൗരന്മാരെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ബസില്‍ എത്തിക്കുകയായിരുന്നു. 583 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈല്‍ ഇതിനകം മോചിപ്പിച്ചു. തെല്‍ അവീവില്‍ ബന്ദികളുടെ മോചനത്തിന്റെ തല്‍സമയ ദൃശ്യം സ്‌ക്രീനില്‍ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടക്കും. യു.എസിന്റെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഒപ്പിട്ട ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം വിജയമാണെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ കരാറിനെതിരെ ഇസ്രായേലില്‍ നെതന്യാഹു ശക്തമായ വലതുപക്ഷ എതിര്‍പ്പാണ് നേരിടുന്നത്. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഹമാസ് നിലപാട്.

india

ഇഫ്താര്‍ വിരുന്നൊരുക്കി വിജയ്; നോമ്പെടുത്ത്, പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു

വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്.

Published

on

റമദാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇഫ്താര്‍ വിരുന്നൊരുക്കി നടനും രാഷ്ട്രീയ നേതാവുമായ വിജയ്. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്. വിജയ് വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു.

തൊപ്പി ധരിച്ച് വെള്ളുത്ത വസ്ത്രം ധരിച്ചാണ് വിജയ് ഇഫ്താര്‍ വിരുന്നിനെത്തിയത്.15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സാധാരണക്കാരടക്കം 3000ത്തോളം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

വൈഎംസിഎ ഗ്രൗണ്ടിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവര്‍ക്കും വിജയ് നന്ദി പറഞ്ഞു.

 

 

Continue Reading

Football

തലയുയര്‍ത്തി മടക്കം; അവസാന ഹോം മത്സരത്തില്‍ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

Published

on

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

ഈ സീസണിലെ കേരളത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം കൂടിയായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സുള്ളത്.

അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് തലയുയര്‍ത്തി മടങ്ങുന്നത്.

ആദ്യ പകുതിയില്‍ ആവേശമുയര്‍ത്തുന്ന പ്രകടനങ്ങളൊന്നും ഇരുടീമുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ഇടവേളക്കു ശേഷമാണ് കളിയുടെ ഗതി മാറിയത്.

മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന നിലയുണ്ടായിരുന്നു. ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാധിച്ചത്.

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്.

 

 

Continue Reading

kerala

മരണം മര്‍ദനത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിച്ചുണ്ടായ ഹൃദയാഘാതം മൂലം; ഓട്ടോ ഡ്രൈവറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇന്ന് രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റതിന് പിന്നാലെ മാണൂര്‍ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്.

Published

on

മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനത്തിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റുമോട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം മര്‍ദനത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിച്ചുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റതിന് പിന്നാലെ മാണൂര്‍ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്.

തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരാണ് അബ്ദുല്ലത്തീഫിനെ മര്‍ദിച്ചത്. ബസ് കാത്തുനിന്ന യാത്രക്കാരെ ഓട്ടോറിക്ഷയില്‍ കയറ്റിയത് ചോദ്യം ചെയ്ത് മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഓട്ടോറിക്ഷയോടിച്ച് അബ്ദുല്‍ ലത്തീഫ് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തില്‍ പിടിബി ബസിലെ മൂന്ന് ജീവനക്കാരെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അബ്ദുല്ലത്തീഫിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഒതുക്കുങ്ങല്‍ നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോട്ടത്തിന് ശേഷം അബ്ദുല്ലത്തീഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

Continue Reading

Trending