Connect with us

Video Stories

ജാതിക്കോമരങ്ങള്‍ തിരിച്ചുവരുമ്പോള്‍

Published

on

പാലക്കാട് ജില്ലയുടെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരത്തെ അംബേദ്കര്‍കോളനിയില്‍ നൂറ്റമ്പതോളം ദലിത് കുടുംബങ്ങള്‍ നേരിടേണ്ടിവരുന്ന ജാതീയമായ വേര്‍തിരിവ് പുരോഗമനപരമെന്ന് അഭിമാനിക്കപ്പെടുന്ന കേരളത്തിന് ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു. അയിത്തവും തൊട്ടുകൂടായ്മയും നിയമപരമായി ഉച്ഛാടനം ചെയ്തിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും ഭരണഘടനാശില്‍പി ഭീമറാവു അംബേദ്കര്‍ക്ക് അനുഭവിക്കേണ്ടിവന്ന രീതിയിലുള്ള ഉച്ചനീചത്വം കേരളത്തില്‍ ഇന്നും സംഭവിക്കുന്നു എന്നത് തീര്‍ത്തും ആശങ്കാജഡിലമായിരിക്കുന്നു. അതും വര്‍ഗരഹിത സമൂഹത്തെക്കുറിച്ച് ആണയിടുന്ന കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സന്ദര്‍ഭത്തില്‍.

അതിര്‍ത്തി പ്രദേശമായതിനാല്‍ കാലങ്ങളായി കുടിയേറിത്താമസിക്കുന്ന ചക്ലിയ സമുദായക്കാര്‍ ഇവിടെ തീരെ താഴ്ന്ന കൂലിവേലകള്‍ ചെയ്താണ് ജീവിതം പോറ്റുന്നത്. കോളനിയില്‍ താമസിക്കുന്ന ഇവര്‍ക്കുനേരെ അവിടവിടെയായി ഇടക്കൊക്കെ അയിത്താചാരം നിലനില്‍ക്കുന്നുണ്ട്. ചായക്കടയില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് സ്റ്റീല്‍ ഗ്ലാസും ദലിതര്‍ക്ക് കുപ്പിഗ്ലാസും എന്ന സ്ഥിതി. ഇവരുടെ കോളനിയില്‍ അന്യജാതിക്കാര്‍ പ്രവേശിക്കില്ല. ഗൗണ്ടര്‍, ഈഴവ, നാടാര്‍ സമുദായക്കാരൊക്കെ അടുത്തടുത്തായി ഉണ്ടെങ്കിലും വെള്ളമെടുക്കാന്‍ ഒരേ ടാപ്പില്‍ നിന്ന് ചക്ലിയ സമുദാംഗങ്ങളെ അനുവദിക്കാറില്ല. അഞ്ചു മാസം മുമ്പ് സര്‍ക്കാര്‍വക സ്ഥാപിച്ച പൊതു കുടിവെള്ള ടാങ്കില്‍ നിന്ന് വെള്ളമെടുക്കാന്‍ ചെന്ന ചക്ലിയ സമുദായക്കാരായ സ്ത്രീകളെ മറ്റുള്ളവര്‍ മറ്റേ ടാപ്പില്‍ നിന്ന ്‌വെള്ളമെടുക്കാന്‍ സമ്മതിച്ചില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. മറ്റേ ടാപ്പില്‍ വെള്ളം നിറഞ്ഞു ചിന്തിയാലും അതില്‍ തൊടാനോ അതില്‍നിന്ന് വെള്ളമെടുക്കാനോ അനുവദിക്കില്ല. സി.പി.എം അനുഭാവികളാണ് ഉന്നതജാതിക്കാര്‍ എന്നതിനാല്‍ ചക്ലിയ സമുദായക്കാര്‍ക്ക് അവരെ നേരിടാന്‍ കഴിയാതെയും വരുന്നു. ആറു മാസം മുമ്പ് ഈഴവ സമുദായക്കാരനായ യുവാവ് ചക്ലിയ സമുദായക്കാരിയെ രജിസ്റ്റര്‍ വിവാഹം ചെയതെങ്കിലും അവരെ ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കാതിരുന്നതും പ്രശ്‌നം വഷളാക്കിയിരുന്നു.
സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവര്‍ രംഗത്തെത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഥലം എം.എല്‍.എ കൂടിയായ സി.പി.എം നേതാവ് കെ.ബാബു ചക്ലിയ സമുദായക്കാരെ ഒന്നടങ്കം അധിക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത്. ഗോവിന്ദാപുരത്ത് നടന്ന പരിപാടിയില്‍ ചക്ലിയര്‍ സ്ഥലത്തെ അവരുടെ മധുരൈവീരന്‍ ക്ഷേത്രത്തില്‍ രാത്രി മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു ബാബുവിന്റെ പ്രകോപനാര്‍ഹമായ പരാമര്‍ശം. സി.പി.എമ്മുകാരായ ഏതാനും പേര്‍ ചക്ലിയ സമുദായക്കാരായി ഉണ്ടായിരുന്നിട്ടും വോട്ടു ബാങ്ക് മുന്നില്‍കണ്ട് ഗൗണ്ടര്‍ സമുദായക്കാരെ സുഖിപ്പിക്കാന്‍ വേണ്ടിയായിരുന്നു ബാബുവിന്റെ പരാമര്‍ശമെന്നാണ് പരാതി. ഇതിനെതിരെ ചക്ലിയര്‍ ഒന്നടങ്കം രംഗത്തുവരികയും അവര്‍ ഒരുമിച്ച് പട്ടിക ജാതി വര്‍ഗ കമ്മീഷനും പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരിക്കുകയുമാണ്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് ജില്ലാ നേതൃത്വങ്ങളും സ്ഥലത്തെത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും മാനവ സൗഹാര്‍ദം ഉറപ്പിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചത്. റസമാന്റെ ഭാഗമായി അരി വിതരണവും പന്തിഭോജനവുമൊക്കെ കോളനിക്കാര്‍ക്കായി ഒരുക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ശോച്യാവസ്ഥയിലുള്ള വീടുകള്‍ നന്നാക്കുന്നതിന് കോണ്‍ഗ്രസ് ജില്ലാനേതൃത്വവും ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രശ്‌നത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി കാണണമെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായമെങ്കിലും സംസ്ഥാന-പ്രാദേശിക ഭരണകക്ഷികൂടിയായ സി.പി. എം പ്രശ്‌നത്തിലെടുത്തിരിക്കുന്ന നിലപാട് ദലിതരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ പോന്നതല്ലെന്നുമാത്രമല്ല, അവരെ ശത്രുക്കളായി കണ്ടുകൊണ്ടുള്ളതുകൂടിയാണ്.
വര്‍ഗ സിദ്ധാന്തമാണെങ്കിലും സി.പി.എം എന്ന കക്ഷിയുടെ ചരിത്രത്തില്‍ തന്നെ പലപ്പോഴും ദലിത് വിരുദ്ധത പതഞ്ഞുപൊങ്ങിവരാറുണ്ടെന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട് നമുക്കുമുന്നില്‍. അവരുടെ കേന്ദ്ര സമിതിയംഗമായ മന്ത്രി എ.കെ ബാലന്‍ അടുത്തിടെയാണ് ആദിവാസികളെ അടച്ചാക്ഷേപിച്ച് സംസാരിച്ചത്. കണ്ണൂരില്‍ രണ്ട് ദലിത് യുവതികളെ പിഞ്ചു കുഞ്ഞടക്കം ജയിലിടച്ചത് ഇതേ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. യുവതികള്‍ സി.പി.എം പ്രവര്‍ത്തകരെ തല്ലിയെന്ന് ആരോപിച്ചായിരുന്നു അത്. പാര്‍ട്ടിയുടെ അറുപതാം വാര്‍ഷികം പിന്നിടുമ്പോഴും പേരിനൊരു ദലിതനുപോലും അതിന്റെ ഉന്നത ബോഡിയായ പൊളിറ്റ് ബ്യൂറോയില്‍ ഇടം കിട്ടിയിട്ടില്ല. ഇനിയും ഇന്ത്യന്‍ ജാതി യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് ഭരണഘടനാവിരുദ്ധമായ അവരുടെ സാമ്പത്തിക സംവരണനയം. സമൂഹത്തിലെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ദലിതുകളുടെ അവസ്ഥ ഇന്നും അതിദയനീയമാണ്. അവരുടെ ഉന്നമനത്തിനായി സര്‍ക്കാരുകള്‍ നീക്കിവെക്കുന്ന ഫണ്ടുകളൊന്നും അര്‍ഹരായവര്‍ക്ക് എത്തുന്നില്ല എന്നത് ഇവരുടെയൊക്കെ അകത്തുറഞ്ഞുകിടക്കുന്ന ദലിത് വിരുദ്ധ മനോഭാവമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. സ്ഥലം എം.പിയും മുതലമട പഞ്ചായത്ത് അധികൃതരും സി.പി.എമ്മുകാരും ദലിതുകാരുമായിട്ടുപോലും ഇനിയും ചക്ലിയ സമുദായത്തിന് നീതി അന്യമായി നില്‍ക്കുന്നു എന്നത് ആ പാര്‍ട്ടിക്കും മുന്നണിക്കും മാത്രമല്ല കേരളത്തിനാകെത്തന്നെ അപമാനകരമാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള സി.പി.എം എം.എല്‍.എയുടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ അദ്ദേഹം തയ്യാറാകണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പട്ടികജാതി-വര്‍ഗവകുപ്പും കാട്ടുന്ന ഉദാസീനത അവസാനിപ്പിക്കണം.
രാഷ്ട്രപിതാവിനെപോലും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന സംസ്‌കാരം തിരിച്ചുവന്നിരിക്കുന്ന കാലമാണിത്. മനുഷ്യര്‍ തമ്മില്‍ വേലിക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് ഗതകാലത്തെ കുലത്തൊഴിലുകളും നിറവുമായിരുന്നെങ്കില്‍ ഇന്ന് പല കുടുംബങ്ങളും മേല്‍ജാതിക്കാര്‍ അടിച്ചേല്‍പിച്ച ഇത്തരം വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇവിടെ ഭാഷാപരമായ തമിഴ്-മലയാളി ഘടകം കൂടി നിലനില്‍ക്കുന്നതിനാല്‍ പ്രശ്‌നത്തെ അതിര്‍ത്തികടക്കാതെ നോക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ഇന്നലെ പൊള്ളാച്ചിയില്‍ നിന്നും മറ്റുമായി ദലിത് സംഘടനകള്‍ കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡ് തടയുകയുണ്ടായി. ചെരുപ്പുകുത്തികളായി മുദ്രകുത്തപ്പെട്ടിരുന്ന സമുദായം ഇന്ന് പുതിയ തൊഴില്‍ തുറകളിലേക്ക് കടന്നുവരുമ്പോള്‍ അവരെ പുത്തന്‍ സവര്‍ണമാടമ്പികളെപോലെ അടിച്ച് അതേ ആലയിലേക്ക് തിരിച്ചോടിക്കാനുള്ള ശ്രമങ്ങള്‍ എന്തു വില കൊടുത്തും തടഞ്ഞേ പറ്റൂ. അല്ലെങ്കില്‍ പന്തിഭോജനത്തിന്റെ ശതാബ്ദി വാര്‍ഷികാഘോഷത്തെ വെറും രാഷ്ട്രീയതട്ടിപ്പായേ പൊതുസമൂഹം കാണൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending