Video Stories
കാര്‍ നിര്‍ത്തിയില്ല, 17കാരനെ വെടിവച്ച് കൊന്ന് പൊലീസ്; പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്

പാരിസില്‍ കൗമാരക്കാരനെ പൊലീസ് വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്. വടക്കന്‍ ആഫ്രിക്കന്‍ വംശജനായ 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പൊലീസ് ചൊവ്വാഴ്ച വെടിവച്ച് കൊന്നത്. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു വെടിവയ്പ്. നെയില്‍ എം എന്ന 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചില ഗതാഗത നിയമ ലംഘനങ്ങളില്‍ 17കാരന് ഓടിച്ചിരുന്ന വാടക കാര്‍ ഉള്‍പ്പെട്ടിരുന്നു.
തോക്ക് ചൂണ്ടിക്കൊണ്ട് 17കാരനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളും വളരെ അടുത്ത് നിന്ന് 17കാരനെ വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങളും പുറത്ത് വന്നതോടെ വലിയ പ്രതിഷേധത്തിനാണ് ഫ്രാന്‍സ് വേദിയായിരിക്കുന്നത്. വെടിവയ്പിന് പിന്നാലെ ഏതാനും മീറ്ററുകള്‍ മുന്നോട്ട് നീങ്ങിയ കാര്‍ ഇടിച്ച് തകരുകയായിരുന്നു. എമര്‍ജന്‍സി സേന 17കാരനെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കൌമാരക്കാരനെ വെടിവച്ച് കൊന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ബുധനാഴ്ച വിശദമാക്കി.
പൊലീസ് തലസ്ഥാനത്ത് ആളുകള്‍ പ്രതിഷേധവുമായി നിരവധി ആളുകളാണ് തടിച്ച് കൂടിയത്. പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീ വയ്ക്കുകയും ബസ് സ്റ്റോപ്പുകള്‍ അടിച്ച് തകര്‍ക്കുകയും പൊലീസിനെതിരെ പടക്കങ്ങള്‍ പൊട്ടിച്ചെറിയുകയും അടക്കമുള്ള നടപടികളാണ് സ്വീകരിച്ചത്. പ്രതിഷേധക്കാരനെ നേരിടാനായി വന്‍ പൊലീസ് സന്നാഹമാണ് ഫ്രാന്‍സില്‍ നിരത്തിലുള്ളത്. ഇവരെ പിരിച്ച് വിടാനായി കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗവും നടക്കുകയും ചെയ്തു. ഫ്രെഞ്ച് സര്‍ക്കാര്‍ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. പുറത്ത് വരുന്ന ദൃശ്യങ്ങളും വീഡിയോകളും ഞെട്ടിക്കുന്നതാണെന്ന നിരീക്ഷണത്തോടെയാണ് സര്‍ക്കാരിന്റെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും പ്രതിഷേധക്കാരോട് ശാന്തരാകാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 13ഓളം പേരാണ് പൊലീസ് ട്രാഫിക് സ്റ്റോപ്പുകളിലും ചെക്ക് പോസ്റ്റുകളിലും കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. 17കാരന്റെ മരണത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങഇല്‍ 31 പരാണ് അറസ്റ്റിലായിട്ടുള്ളത്. 25ഓളം പൊലീസുകാര്‍ക്ക് പ്രതിഷേധത്തിനിടെ പരിക്കേറ്റിട്ടുണ്ട്. 40ഓളം കാറുകളാണ് തീ വയ്പ്പില്‍ നശിച്ചത്.
നിലവിലെ സാഹചര്യം അംഗീകരിക്കാനാവില്ലെന്നും എന്റെ ഫ്രാന്‍സിനോട് വിഷമം തോന്നുന്നുവെന്നും. വളരെ പെട്ടന്ന് നമ്മളെ വിട്ട് പിരിഞ്ഞ കുഞ്ഞ് മാലാഖ നെയിലിന്റെ കുടുംബത്തിനും ബന്ധുക്കളോടൊപ്പമാണ് തന്റെ മനസുള്ളതെന്നും ഫ്രാന്‍സ് ഫുട്ബോള്‍ താരം കിലിയന്‍ എംബാപെ ട്വീറ്റ് ചെയ്തു. പതിനേഴുകാരനെ വെടിവച്ച പൊലീസുകാരനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
ഓപ്പറേഷന് സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു