Connect with us

india

പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

രാഷ്ട്രപതി ദ്രൗപതി സംയുക്തസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യും

Published

on

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് വര്‍ഷാരംഭത്തിലെ ആദ്യ സമ്മേളനം എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപതി സംയുക്തസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 2024-2025 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നാളെയാണ് പൊതുബജറ്റ്.

സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. തുടര്‍ന്ന് രണ്ടാംഘട്ടത്തിനായി മാര്‍ച്ച് 10ന് സഭ വീണ്ടും ചേരും. വയനാട് പാക്കേജ് ഉള്‍പ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് യൂണിയന്‍ ബജറ്റിനെ നോക്കിക്കാണുന്നത്. സഭയില്‍ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചആവശ്യമാണെന്ന് ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടികാട്ടി.

പ്രതിപക്ഷ നിരയില്‍ നിന്നും ബജറ്റ് സമ്മേളനത്തില്‍ വഖഫ് ബില്‍ ഭേദഗതി പാസാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധം ഉയരുമെന്നാണ് സൂചന. ബില്ലിലെ ജെപിസിയുടെ ഏകപക്ഷീയമായ ഇടപെടലില്‍ പ്രതിപക്ഷം അതൃപ്തി പ്രകടമാക്കിയിരുന്നു. ജെഡിയു പോലുള്ള ഘടകകക്ഷികള്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്.
ഇതോടൊപ്പം കുംഭമേളയില്‍ അപകടം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

india

സംഭല്‍ മസ്ജിദിന് സമീപമുള്ള കിണര്‍ പൊതുഭൂമിയില്‍; തര്‍ക്ക സ്ഥലവുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അപേക്ഷ കേട്ട്, 2024 ജനുവരി 10ന് പള്ളിയോട് ചേർന്നുള്ള കിണർ സംബന്ധിച്ച് സംഭൽ മുനിസിപ്പൽ അധികാരികൾ പുറപ്പെടുവിച്ച നോട്ടീസ് നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.

Published

on

സംഭലിലെ പള്ളിക്ക് സമീപമുള്ള കിണർ യഥാർത്ഥത്തിൽ ‘പൊതു ഭൂമിയിലാണ്’ സ്ഥിതി ചെയ്യുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച ഒരു തൽസ്ഥിതി റിപ്പോർട്ടിൽ, കിണർ ‘തർക്കമുള്ള മതസ്ഥല’ത്തിനടുത്തല്ല സ്ഥിതിചെയ്യുന്നതെന്നും അതിനാൽ ഇതിന് പള്ളി തർക്കമുള്ള മതസ്ഥലവുമായി യാതൊരു ബന്ധവുമില്ലെന്നും യു.പി സർക്കാർ പറഞ്ഞു. ‘തർക്കമുള്ള മതസ്ഥലം’ പോലും പൊതുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഗൾ കാലഘട്ടത്തിലെ മസ്ജിദായ ഷാഹി ജുമാ മസ്ജിദ്, ഹരി മന്ദിർ എന്ന ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്ന അവകാശവാദത്തെ തുടർന്ന് മതപരമായ സ്ഥലത്തെച്ചൊല്ലി സമുദായങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കിയിരുന്നു. മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അപേക്ഷ കേട്ട്, 2024 ജനുവരി 10ന് പള്ളിയോട് ചേർന്നുള്ള കിണർ സംബന്ധിച്ച് സംഭൽ മുനിസിപ്പൽ അധികാരികൾ പുറപ്പെടുവിച്ച നോട്ടീസ് നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.

സംഭൽ നഗരപാലികയുടെ പേരിലുള്ള പൊതു പോസ്റ്ററിൽ കിണർ ഹരി മന്ദിറിന്റെ ഒരു മൂലയിൽ സ്ഥിതി ചെയ്യുന്നതായി പരാമർശിച്ചതായി മസ്ജിദ് കമ്മിറ്റി വാദിച്ചു. കിണറ്റിൽ നിന്നുള്ള വെള്ളമാണ് ഇപ്പോൾ പള്ളിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും അതിൽ പറയുന്നുവെന്ന് നോട്ടീസ് ഉദ്ധരിച്ച് മസ്ജിദ് മാനേജ്‌മെന്റ് അറിയിച്ചു. തുടർന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു.

ജനുവരി 10ലെ ഉത്തരവിന് അനുസൃതമായി സംസ്ഥാന/ജില്ലാ ഭരണകൂടം സംശയാസ്പദമായ കിണറിന്റെ സ്ഥിതി പരിശോധിക്കാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ്, ഏരിയ ഓഫിസർ, സംഭൽ മുനിസിപ്പൽ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി പ്രതികരണമായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

രേഖകൾ പരിശോധിച്ചപ്പോൾ, ‘യജ്ഞ കൂപ്പ്’ എന്നറിയപ്പെടുന്ന പള്ളിയുടെ അതിർത്തി മതിലുകൾക്കുള്ളിൽ യഥാർത്ഥത്തിൽ ഒരു കിണർ ഉണ്ടെന്ന് കണ്ടെത്തുന്നതിൽ ഹരജിക്കാരൻ പരാജയപ്പെട്ടതായി കണ്ടെത്തി. പ്രസ്തുത ‘യജ്ഞ കൂപ’ത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് യു.പി സർക്കാർ അറിയിച്ചു. മൂന്നംഗ സമിതിയുടെ സ്ഥലപരിശോധനയിൽ പള്ളിയുടെ അതിർത്തി മതിലിന് പുറത്താണ് കിണർ സ്ഥിതി ചെയ്യുന്നതെന്നും കണ്ടെത്തി.

ഈ കിണർ പണ്ടുമുതലേ എല്ലാ സമുദായങ്ങളിലുമുള്ള വ്യക്തികൾ ഉപയോഗിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തിയെന്ന് തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇപ്പോൾ അതിൽ വെള്ളമില്ല. 1978 ലെ വർഗീയ കലാപത്തിന് ശേഷം കിണറിന്റെ ഒരു ഭാഗത്ത് പൊലീസ് ചൗക്കി നിർമ്മിച്ചതായി കണ്ടെത്തി. മറുഭാഗം 1978ന് ശേഷവും ഉപയോഗത്തിൽ തുടർന്നു. 2012ൽ എപ്പോഴോ കിണർ മൂടിപ്പോയതായും നിലവിൽ കിണറ്റിൽ വെള്ളമില്ലെന്നും കണ്ടെത്തിയെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Continue Reading

india

മഹായുതി സഖ്യത്തിനുള്ളില്‍ വിള്ളല്‍; ഷിന്‍ഡെ ഇടഞ്ഞു തന്നെ

എംഎസ് പി പദ്ധതി പ്രകാരം വിള സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ച ഷിന്‍ഡേയുടെ നടപടിയാണ് ഏറ്റവും ഒടുവില്‍ ഫ്ടനാവിസ് തിരുത്തിയത്.

Published

on

ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍, മുന്‍ മുഖ്യമന്ത്രി ഏക്‌നാഥ് സര്‍ക്കാരിന്റെ കാലത്തെ ചില നടപടികളില്‍ ഇടപെട്ടതോടെയാണ് ഭിന്നത വര്‍ദ്ധിച്ചത്. ശിവസേന ഉള്‍പ്പടെ എം എല്‍ എമാരുടെ സുരക്ഷ വെട്ടിക്കുറച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നടപടിയിലും ഷിന്‍ഡേ പക്ഷത്തിന് അതൃപ്തിയാണുള്ളത്. എംഎസ് പി പദ്ധതി പ്രകാരം വിള സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ച ഷിന്‍ഡേയുടെ നടപടിയാണ് ഏറ്റവും ഒടുവില്‍ ഫ്ടനാവിസ് തിരുത്തിയത്.

കേന്ദ്രത്തിന്റെ പ്രധാന്‍ മന്ത്രി അന്നദാത ആയ് സംരക്ഷണ്‍ അഭിയാന്‍ (പിഎം-ആശ) പദ്ധതി പ്രകാരം കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി ഷിന്‍ഡേ സര്‍ക്കാര്‍ അംഗീകരിച്ച സംഭരണ ഏജന്‍സികളുടെ ക്രമക്കേടുകളുകളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. അഴിമതി സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മാര്‍ക്കറ്റിംഗ് മന്ത്രാലയം ആറ് അംഗ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.

ഈ പദ്ധതി പ്രകാരമുള്ള സംഭരണം സംബന്ധിച്ച് 2018 ഒക്ടോബറില്‍ കേന്ദ്ര കൃഷി മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അവശ്യ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 25 ശതമാനം വരെ MSP നിരക്കില്‍ വാങ്ങുന്നതിന് കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ‘ഈ പ്രക്രിയ നോഡല്‍ ഏജന്‍സിയായ NAFED നടത്തുന്നു.

ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ മാര്‍ക്കറ്റിംഗ് മന്ത്രാലയത്തിന്റെ തലവനായിരുന്നപ്പോള്‍ മുന്‍ സര്‍ക്കാരിന്റെ കീഴില്‍ എടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ തിരുത്തുന്നത്. ഇതാണ് ഷിന്‍ഡേ പക്ഷത്തെ പ്രകോപിപ്പിച്ചത് രാഷ്ട്രീയമായി, ഫഡ്നാവിസ് സര്‍ക്കാരിന്റെ ഈ തീരുമാനം സഖ്യസര്‍ക്കാര്‍ പങ്കാളികളായ BJP യുടെയും ഷിന്‍ഡെയുടെ ശിവസേനയുടെയും നേതൃത്വം തമ്മിലുള്ള ഭിന്നത വര്‍ദ്ധിപ്പിക്കുന്നതാണ് . ഉപമുഖ്യമന്ത്രിയായ ഷിന്‍ഡെ അടുത്തിടെ മുഖ്യമന്ത്രി ഫട്‌നാവിസുമായി ചേര്‍ന്നു നടത്തേണ്ട നിരവധി പ്രധാന ഔദ്യോഗിക യോഗങ്ങള്‍ ഒഴിവാക്കിയതും ഈ ഭിന്നത മൂലമാണെന്നാണ് വിലയിരുത്തല്‍

ഷിന്‍ഡെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കരാറിലെത്തിയ ജല്‍നയില്‍ മുടങ്ങിക്കിടന്ന 900 കോടി രൂപയുടെ ഭവന പദ്ധതി, ഖരമാലിന്യ ശേഖരണം, ടോയ്ലറ്റ് അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കായി 1,400 കോടി രൂപയുടെ ബിഎംസി ടെന്‍ഡര്‍ എന്നിവ സംസ്ഥാനം റദ്ദാക്കിയത് ശിവസേനയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ശിവസേനയെ ലഘുവായി കാണരുത്’ എന്ന രാഷ്ര്രടീയ സൂചന ഷിന്‍ഡേ നല്‍കിയത്. നാസിക്, റായ്ഗഡ് ജില്ലകളുടെ ഗാര്‍ഡിയന്‍ മന്ത്രി സ്ഥാനങ്ങള്‍ക്കായുള്ള ആവശ്യങ്ങള്‍ ഫഡ്നാവിസ് അംഗീകരിക്കാത്തതിലും ശിവസേന അസ്വസ്ഥരാണ്.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ ഉപമുഖ്യമന്ത്രിയുടെ ഒരു മെഡിക്കല്‍ റിലീഫ് എയ്ഡ് സെല്‍ ശിവസേന സ്ഥാപിച്ചു. കുറച്ച് ആഴ്ചകളായി, സര്‍ക്കാര്‍ യോഗങ്ങളില്‍ നിന്ന് ഷിന്‍ഡെ വിട്ടുനില്‍ക്കുകയാണ് . കൂടാതെ സ്വന്തമായി പ്രത്യേക സെഷനുകള്‍ നടത്തുകയും ചെയ്യുന്നു. രണ്ടാഴ്ച മുമ്പ് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ റൂം യോഗത്തിലും കഴിഞ്ഞയാഴ്ച ഫഡ്നാവിസ് അധ്യക്ഷത വഹിച്ച മെട്രോപൊളിറ്റന്‍ മേഖല വികസന അതോറിറ്റികളുടെ അവലോകന യോഗങ്ങളിലും ഷിന്‍ഡേ പങ്കെടുത്തില്ല

Continue Reading

india

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം വര്‍ധിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

നിലവിലെ സഹായ പാക്കേജ് ഗ്രാന്റായി മാറ്റണമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

Published

on

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ നടപടികള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.നിലവിലെ സഹായ പാക്കേജ് ഗ്രാന്റായി മാറ്റണമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍, വീടുകള്‍, പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല പുനരധിവാസത്തിന്റെ പ്രധാന ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി ആവശ്യപെട്ടു.

അതെസമയം വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായതില്‍ പ്രതിഷേധിച്ച് സണ്ണി ജോസഫ് എംഎല്‍എ ഉപവസ സമരം നടത്തും.അതിരൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിന് നടപടിയെടുക്കുക,മനുഷ്യജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം. ഉപവാസ സമരം ബുധനാഴ്ച രാവിലെ 8 മണി മുതല്‍ ഇരിട്ടിയില്‍ നടക്കും.

Continue Reading

Trending