Connect with us

kerala

വേദിയില്‍ കുഴഞ്ഞ് വീണ് മണവാട്ടിമാര്‍

5 പേരാണ്​ വിവിധ ഒപ്പന ടീമുകളിൽ നിന്നായി കുഴഞ്ഞു വീണും അസ്വസ്ഥത പ്രകടിപ്പിച്ചും മെഡിക്കൽ സഹായം തേടിയത്​.

Published

on

ആശ്രാമം മൈതാനത്തെ ഒന്നാം വേദി ഒരുനിമിഷം ഒന്ന്​ സ്തബ്​ധമായി. എച്ച്​.എസ്​ ഒപ്പന മുന്നേറുന്നതിനിടയിൽ തോഴിമാരിലൊരാൾ ദാ വീഴുന്നു താഴെ. കുട്ടി വീണത്​ കണ്ട്​ സ്​ട്രക്​ചറുമായി ഓടിയെത്തിയ മെഡിക്കൽ സംഘം കളി എങ്ങനെ മുടക്കുമെന്ന് അറിയാതെ നിൽക്കുന്നു. ഒടുവിൽ പാതിവഴിയിൽ പാട്ടുനിർത്തി കൂട്ടുകാർ അവൾക്ക്​ കരുതലൊരുക്കി.

ഇന്നലെ ഒപ്പന വേദിയിൽ രാത്രി എട്ടോടെയായിരുന്നു കളിക്കിടയിൽ കുട്ടി കുഴഞ്ഞുവീണത്​. ആദ്യ കുട്ടി വീണ്​ കർട്ടനിട്ടതോ​ടെ അതേ ടീമിലെ മറ്റ്​ രണ്ട്​ പേർ കൂടി വീണു. ആലപ്പുഴ സെന്‍റ്​ ജോസഫ്​ ഗേൾസ്​ എച്ച്​.എസ്​.എസ്​ സംഘത്തിനാണ്​ കളിക്കാരി കുളഞ്ഞുവീണതിനെ തുടർന്ന്​ കളി പാതിയിൽനിർത്തേണ്ടി വന്നത്​.

ടീമിലെ എൻ. ആസ്യയാണ്​ ആദ്യം സ്​റ്റേജിൽ വീണത്​. പിന്നാലെ അൻസിയയും വീണു. കൂട്ടത്തിൽ മറ്റൊരാളും. ഇവർക്കെല്ലാം വേദിക്ക്​ പിന്നിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകിയപ്പോഴേക്കും സ്ഥിതി സാധാരണ നിലയിലെത്തി.

കഥ ഇവി​ടെ തീരുന്നില്ല, ഈ സംഘം വീഴുന്നതിന്​ മുമ്പ്​ 45 പേരാണ്​ വിവിധ ഒപ്പന ടീമുകളിൽ നിന്നായി കുഴഞ്ഞു വീണും അസ്വസ്ഥത പ്രകടിപ്പിച്ചും മെഡിക്കൽ സഹായം തേടിയത്​. അവരെല്ലാം ഒപ്പന പൂർത്തിയായ ശേഷം വീണു എന്നത്​ മാത്രം വ്യത്യാസം.

ഇതിനു ശേഷവും ഇരുപതോളം കുട്ടികൾ കുഴഞ്ഞെത്തി. കൂട്ടത്തിൽ ഒരു മണവാട്ടിയും കുഴഞ്ഞുവീണു. മൊഞ്ചത്തിമാരെ മുഴുവൻ കുഴക്കുന്നതായി അങ്ങനെ ഒപ്പന. എന്നാൽ, ആരെയും ഇതിന്‍റെ പേരിൽ ആശുപത്രിയിലേക്ക്​ മാറ്റേണ്ടിവന്നില്ല.

കാലിന്​ ഉളുക്കുണ്ടായ കുട്ടിയെ മാത്രം എക്സ്​റേ എടുക്കാൻ ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. ഒപ്പന ആടയാഭരണത്തിൽ ഉൾപ്പെ​ട്ട അരപ്പെട്ടയാണ്​ കുട്ടികൾക്ക്​ കൂടുതൽ പ്രശ്നമാക്കിയതെന്നാണ്​ ഡി.എം.ഒ ഡോ. വസന്തദാസ്​ പറഞ്ഞു.

ഇറുകി കെട്ടിയ അരപ്പട്ടയുമായി ആടിക്കളിച്ച കുട്ടികൾ ശ്വാസംകിട്ടാ​തെ കുഴയുകയായിരുന്നു. മെഡിക്കൽ സംഘം അരപ്പട്ട മുറിച്ചെടുത്താണ്​ കുട്ടികൾക്ക്​ ഉടൻ ആശ്വാസം നൽകിയത്​. വേഷവിധാനത്തിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതും കുട്ടികളെ കുഴച്ചിരുന്നു.

kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും

സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ കവചം സംവിധാനത്തിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും.

Published

on

സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ കവചം സംവിധാനത്തിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ വൈകുന്നേരം 3 30 നും ഓറഞ്ച് അലര്‍ക്കുള്ള ജില്ലകളില്‍ നാലു മണിക്കുമാണ് സൈറണ്‍ മുഴങ്ങുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആണ് സൈറണ്‍ മുഴക്കുക. മലപ്പുറം, കോഴിക്കോട,് വയനാട,് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്. ചെറുതുരുത്തിയില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകള്‍ മരം വീണ് തകര്‍ന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തില്‍ മിന്നല്‍ ചുഴലിയുണ്ടായി.

Continue Reading

kerala

കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു; താമസക്കാരെ മാറ്റി

24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്.

Published

on

കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാരെ മാറ്റി.

24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്. തകര്‍ന്ന് വീണ പില്ലറില്‍ നിന്നും കമ്പിയുള്‍പ്പെടെ പുറത്തുവന്ന അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഭീകരാവസ്ഥ പുറത്തറിയാതിരിക്കാന്‍ തകര്‍ന്ന ഭാഗം ടാര്‍പോളിന്‍ ഷീറ്റ് വച്ച് മറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബലക്ഷയം സംബന്ധിച്ച് കോര്‍പ്പറേഷന്‍ എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തുമെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ അറിയിച്ചു.

Continue Reading

kerala

നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു

നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീലഗിരി ജില്ലയിലെ ഊട്ടി ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അതിനാല്‍ ജില്ലയില്‍ നിന്ന് നിലമ്പൂര്‍-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

Continue Reading

Trending