Connect with us

kerala

നടുറോഡില്‍ കത്തിയുമായി യുവാവിന്റെയും യുവതിയുടെയും പരാക്രമം; പൊലീസ് വാഹനം അടിച്ചുതകര്‍ത്തു, പ്രതികള്‍ പിടിയില്‍

പാലാരിവട്ടം സ്വദേശിയായ പ്രവീണ്‍, സുഹൃത്ത് കോഴിക്കോട് സ്വദേശി റസ്ലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു

Published

on

കൊച്ചി പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി യുവാവിന്റെ പരാക്രമം. പാലാരിവട്ടം സംസ്‌കാര ജംഗ്ഷനില്‍ അര്‍ദ്ധ രാത്രിയോടെയാണ് യുവാവും വനിതാ സുഹൃത്തും ആക്രമണം നടത്തിയത്. സംഭവത്തില്‍ പാലാരിവട്ടം സ്വദേശിയായ പ്രവീണ്‍, സുഹൃത്ത് കോഴിക്കോട് സ്വദേശി റസ്ലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസിന് നേരെ യുവാവും വനിതാ സുഹൃത്തും ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ ഇവര്‍ അടിച്ചു തകര്‍ത്തു. മട്ടാഞ്ചേരി കരിവേലിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഗ്ലാസ് തല്ലി തകര്‍ത്തു. മൂന്ന് കാറുകളുടെയും ഒരു ഓട്ടോയുടെയും ആണ് ഗ്ലാസ് തകര്‍ത്തത്. ഇരുവരും കഞ്ചാവ് കേസുകളില്‍ അടക്കം പ്രതികളാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

kerala

‘ജലീലിന് പ്രത്യേക പ്രീവിലേജ് ഒന്നുമില്ല, കാണിച്ചത് ധിക്കാരം’; ക്ഷുഭിതനായി എ.എന്‍ ഷംസീര്‍

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു.

Published

on

കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു.

Continue Reading

kerala

കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഇവരോടൊപ്പമുണ്ടായിരുന്ന ദേവകി, മജീദ് എന്നിവര്‍ക്കും കടിയേറ്റിരുന്നു

Published

on

പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ട് കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് രാവിലെ തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് സമീപം വയലില്‍ വെച്ചാണ് കുറുക്കന്‍ കടിച്ചത്.

ഇവരുടൊപ്പമുണ്ടായിരുന്ന തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങത്തൊടി മജീദ് (58) എന്നിവര്‍ക്കും കടിയേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല.

അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ കാളിക്കും ദേവകിക്കും ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്. കാളിയുടെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തുടര്‍ചികിത്സയില്‍ കഴിയവെയാണ് മരണം.

Continue Reading

kerala

വാളയാര്‍ കേസ്; സി.ബി.ഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങളെ കൂടി പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി.

ഒന്നാം പ്രതി മക്കളുടെ മുന്നില്‍ വെച്ച് അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയെന്നും കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി ബി ഐ മുഖവിലയ്‌ക്കെടുത്തില്ല എന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

2017 ല്‍ രണ്ട് മാസത്തിനുള്ളിലാണ് 13 ഉം 9 ഉം വയസ്സ് പ്രായമുള്ള സഹോദരികളെ വാളയാറിലെ വീടിനടുത്തുള്ള ഒരു ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. 2019 മാര്‍ച്ചില്‍, കേസ് സിബിഐക്ക് കൈമാറാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.

Continue Reading

Trending