kerala
സ്‌നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ബന്ധം; തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് അരികിലെത്തി പ്രിയങ്ക ഗാന്ധി
തന്‍റെ പാര്‍ലമെന്‍റ് മണ്ഡലമായ വയനാട്ടിലെ ത്രേസ്യ ഒജെയുമായി പ്രിയങ്ക ഗാന്ധി മനോഹരമായ കൂടിക്കാഴ്ച നടത്തി.

ഹൃദയസ്പര്‍ശിയായ നിമിഷത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. തന്‍റെ പാര്‍ലമെന്‍റ് മണ്ഡലമായ വയനാട്ടിലെ ത്രേസ്യ ഒജെയുമായി പ്രിയങ്ക ഗാന്ധി മനോഹരമായ കൂടിക്കാഴ്ച നടത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിരമിച്ച ഒരു സൈനികനെ പ്രിയങ്ക കണ്ടിരുന്നു. തന്റെ അമ്മ പ്രിയങ്കയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടെന്നും സുഖമില്ലാത്തതിനാല്‍ കാണാന്‍ വരാന്‍ സാധിച്ചില്ലെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍, പ്രിയങ്ക അന്ന് ആ അമ്മയെ അവരുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയായിരുന്നു. അവിടെ പ്രിയങ്കയെ അമ്മ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും അനുഗ്രഹമായി ജപമാല നല്‍കുകയും ചെയ്തിരുന്നു.
അവരുടെ രണ്ട് പേരുടെയും സ്‌നേഹ ബന്ധം അവിടെയും അവസാനിച്ചില്ല. വയനാട്ടില്‍ മണ്ഡല പര്യടനത്തിനെത്തിയ പ്രിയങ്ക ത്രേസ്യയെ വീണ്ടും കാണാനെത്തി. ഹൃദയംഗമമായ അനുഗ്രഹങ്ങള്‍ ഒരിക്കല്‍ കൂടി സ്വീകരിച്ചു.
kerala
എറണാകുളത്ത് 10വയസ്സുകാരികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, പിന്നാലെ തട്ടിക്കൊണ്ടുപോകാനും ശ്രമം
കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എറണാകുളത്ത് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ 10 വയസ്സുള്ള രണ്ട് കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുചക്ര വാഹനത്തില്‍ അക്രമി എത്തിയതിന് പിന്നാലെ വാന്‍ നിര്‍ത്തിയിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു.
പൊലീസിനെ വിവരം അറിയിച്ചെങ്കിലും പിന്നീട് കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞുപോയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കൂടെ വന്നില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പറഞ്ഞു.അക്രമി മസ്‌ക് ധരിച്ചിരുന്നുവെന്നും കുട്ടികള്‍ വ്യക്തമാക്കി.
kerala
വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.
കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.
kerala
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.
നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു