Connect with us

india

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നവീന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Published

on

യുക്രൈനിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിക്ക് ബെംഗ്ലൂരു വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. ശേഷം ജന്മനാടായ ഹവേരിയിലേക്ക് മൃതദേഹം കൊണ്ടുപോകും. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നവീന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാലാം വര്‍ഷ എംബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. 21 വയസായിരുന്നു. കര്‍ണാടകയിലെ ഹാവേരി ജില്ലക്കാരനാണ്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴാണ് യുവാവിന് നേരെ ഷെല്ലാക്രമണമുണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവതിയുടെ മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം

29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു

Published

on

ബംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച്‌ മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ മല്ലേശ്വരത്താണ് സംഭവം. 29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം ഉള്ളതായി പോലീസ് പറയുന്നു. അതുകൊണ്ടു തന്നെ കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാകും എന്നും പോലീസ് പറയുന്നു.

വയലിക്കാവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതി നഗരത്തിലെ മാളിലെ ജീവനക്കാരിയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സതീഷ് കുമാര്‍ പറഞ്ഞു.

Continue Reading

india

അർജുനായുള്ള തെരച്ചില്‍ ഇന്നും തുടരും; നാവികസേന മാർക്ക് ചെയ്തത സ്ഥലത്ത് പരിശോധന

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന

Published

on

കര്‍ണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങും.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. ഡ്രഡ്ജർ ആ ഭാഗത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക.

ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വേഗത്തിലാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

Continue Reading

india

സിഖ് പരാമർശം: സത്യം സഹിക്കാൻ കഴിയാത്തതിനാൽ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുന്നു -രാഹുൽ ഗാന്ധി

സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

Published

on

യു.എസ് പര്യടനത്തിനിടെ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പതിവ് പോലെ ബി.ജെ.പി നുണ പറയുകയാണെന്നും സത്യം സഹിക്കാനാവാതെ അവര്‍ തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിഖ് സഹോദരങ്ങളോടും സഹോദരിമാരോടും ഞാന്‍ ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഓരോ സിഖുകാര്‍ക്കും ഓരോ ഇന്ത്യക്കാരനും അവരുടെ മതം ഭയമില്ലാതെ സ്വതന്ത്രമായി ആചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമാകേണ്ടതല്ലേ ഇന്ത്യ?,’ എന്നും രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചു.

ഇന്ത്യയെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി താന്‍ എപ്പോഴും സംസാരിക്കുമെന്നും നാനാത്വത്തിലും സമത്വത്തിലും സ്‌നേഹത്തിലും നമ്മുടെ ഐക്യമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. യു.എസിലെ സിഖ് പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം കൂടിയാണ് ഇത്.

കഴിഞ്ഞ ദിവസം സിഖുകാരുടെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഛത്തീസ്ഗഢില്‍ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. രണ്ട് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്.

രാഹുല്‍ ഗാന്ധി സിഖ് ആചാരങ്ങളെ അവഹേളിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി. പ്രതിപക്ഷ നേതാവ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ യു.എസില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു എഫ്.ഐ.ആര്‍. ബി.എന്‍.എസ് സെക്ഷന്‍ 299 (മതവിശ്വാസങ്ങളെ മനഃപൂര്‍വം അപമാനിക്കല്‍), 302 (മതവികാരം വ്രണപ്പെടുത്താല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.

സെപ്റ്റംബര്‍ ഒമ്പതിന് അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെര്‍ണ്ടണില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ സിഖുകാരെ ഉദ്ധരിച്ച് സംസാരിക്കുന്നത്.

സിഖുകാരനായ ഒരു വ്യക്തിക്ക് രാജ്യത്ത് ടര്‍ബന്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോയെന്നും ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോയെന്നുമാണ് രാഹുല്‍ യു.എസില്‍ ചോദിച്ചത്. ഈ ചോദ്യങ്ങളിലൂടെ സിഖുകാര്‍ക്ക് രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍ പ്രസ്തുത പരാമര്‍ശത്തില്‍ പ്രകോപിതരായ ബി.ജെ.പി നേതാക്കളാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. അതേസമയം രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചതില്‍ കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തിരുന്നു. ബെംഗളൂരു പൊലീസിന്റേതായിരുന്നു നടപടി. കോണ്‍ഗ്രസ് കര്‍ണാടക നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Continue Reading

Trending