Connect with us

kerala

പ്രകോപന മുദ്രാവാക്യവുമായി പേരാമ്പ്രയില്‍ ബി.ജെ.പി പ്രകടനം

ഹലാല്‍ വിഷയത്തില്‍ പേരാമ്പ്രയില്‍ നടത്തിയ ബിജെപി പ്രകടനത്തിലാണ് തീര്‍ത്തും പ്രകോപനപരമായ മുദ്രാവാക്യം ബിജെപി അഴിച്ചുവിട്ടത്.

Published

on

ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ഇറച്ചി ആവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരെ ആക്രമിച്ച പേരാമ്പ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബിജെപി പ്രകടനം.

ഹലാല്‍ വിഷയത്തില്‍ പേരാമ്പ്രയില്‍ നടത്തിയ ബിജെപി പ്രകടനത്തിലാണ് തീര്‍ത്തും പ്രകോപനപരമായ മുദ്രാവാക്യം ബിജെപി അഴിച്ചുവിട്ടത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ ബീഫ് കടക്ക് നേരെ ബിജെപി ആക്രമണമുണ്ടായത്. നാലംഗസംഘം ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ബീഫ് ആവശ്യപ്പെട്ടാണ് മാര്‍ക്കറ്റില്‍ എത്തിയത്. എന്നാല്‍ തിരികെ പോയ ഇവര്‍ വൈകിട്ടോടെ വീണ്ടും മടങ്ങിയെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രസൂണ്‍, ഹരികുമാര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി പ്രകടനം നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാനവികതയുടെ ആഘോഷം

എല്ലാ മതങ്ങളും പകര്‍ന്നു നല്‍കുന്ന അടിസ്ഥാന മൂല്യങ്ങളും നന്മയാണ്.

Published

on

ലോകസമൂഹം ഇന്ന് ബത്ത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശു അഥവാ ഈ സബ്‌നു മറിയമിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സഹനത്തിന്റേയും ത്യാഗത്തിന്റേയും ലോകസമാധാനത്തിന്റെയും ശാന്തിയുടെയും പ്രതിരൂപമായാണ് യേശു ജീവിച്ചത്. കാലിത്തൊഴുത്തില്‍ ജനിച്ചവര്‍ ലോകനായകനായി. സമാധാനത്തിന്റെ ദൂതനായി. ആ ജീവിതം മുഴുവന്‍ പങ്കുവെച്ച സന്ദേശം മാനവികതയുടേതായിരുന്നു. ആ മാനവിക മൂല്യ ങ്ങള്‍ തന്നെയാണ് പ്രവാചകര്‍ മുഹമ്മദ് നബിയും മറ്റു പ്രവാചകന്മാരും പകര്‍ന്നു നല്‍കിയത്. എല്ലാ മതങ്ങളും പകര്‍ന്നു നല്‍കുന്ന അടിസ്ഥാന മൂല്യങ്ങളും നന്മയാണ്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ സ്‌നേഹവും സാഹോദര്യവും കളിയാടാന്‍ യേശു ക്രിസ്തുവും മുഹമ്മദ് നബിയുമെല്ലാം പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ മുറുകെ പിടിച്ചാല്‍ മതിയാകും. ജാതി, മത ചിന്തകള്‍ക്കതിതമായി ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഒന്നിച്ചുനില്‍ക്കുക. പരസ്പരം സ്‌നേഹവും സഹോദര്യവും സമാധാനവും പ്രസരിപ്പിക്കുക. ലോകശാന്തിക്കായി പ്രവര്‍ത്തിക്കുക, പ്രാര്‍ത്ഥിക്കുക. ഇങ്ങനെ ആശയ ഭിന്നതകള്‍ പരിഹരിക്കാന്‍ കാത്തുനില്‍ക്കാതെ, ആശയ ഐക്യമുണ്ടാകാതെയും സ്‌നേഹ ത്തിന്റെ പൂന്തോപ്പില്‍ ഒന്നിച്ചിരിക്കാന്‍ നമു ക്ക് സാധിക്കണം.

ദിവസങ്ങള്‍ക്ക് മുമ്പാണ് വത്തിക്കാന്‍ സന്ദര്‍ശിച്ചത്. ആ ചെറുനാട് ലോകത്തെ വരവേല്‍ക്കുന്നത് കാണാന്‍ തന്നെയൊരു ചന്തമാണ്. അവിടെ നിന്നും പകര്‍ന്നുകിട്ടുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാധുര്യം അളവറ്റതാണ്. മത, രാഷ്ട്ര, വംശ, വര്‍ഗ ഭേദമന്യ എല്ലാവരെയും സ്വീകരിക്കുന്നു ആ നാട്. വത്തിക്കാന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയാണ് റോമിലെ ഗ്രാന്റ് മോസ്‌ക്. ആ പള്ളിതന്നെ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായാണ് മൂന്ന് പതിറ്റാണ്ട് കാലമായി അവിടെ തലയുയര്‍ത്തിനില്‍ക്കുന്നത്. 1974ല്‍ റോമന്‍ സിറ്റി കൗണ്‍സില്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ ഫ ഹദ് രാജാവും മറ്റുമുസ്‌ലിം നേതാക്കളും രാ ജ്യങ്ങളും പണം ചെലവഴിച്ചാണ് ആ വലിയ പള്ളി നിര്‍മിച്ചത്. വത്തിക്കാന്‍ സന്ദര്‍ശിക്കുന്നവര്‍ അവിടെയുമെത്തും. സൗഹൃദം പങ്കു വെക്കുകയും സംസ്‌കാരങ്ങള്‍ അറിയാന്‍ ശ്ര മിക്കുകയും ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പ യെ കാണാനും അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടല്‍ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സാമിപ്യം അനേകര്‍ക്ക് സാന്ത്വനം പകരുന്നുണ്ട്. അദ്ദേഹത്തില്‍ ദര്‍ശിച്ച അതേ മൃദുല ഭാവം തന്നെയാണ് പാണക്കാട്ടേക്ക് ക്രിസ്മസിന് കേക്കുമായി വ രുന്ന ക്രിസ്തീയ പുരോഹിതന്മാരിലും ഓണത്തിനും വിഷുവിനും പായസവുമായി വരുന്ന ക്ഷേത്ര തന്ത്രിമാരിലും കാണുന്നത്.

മതങ്ങളെയും മതമുല്യങ്ങളെയും തള്ളിപ്പറയുന്നവര്‍ അവസാനമെത്തിച്ചേരുക സ്വന്തത്തിന്റെയും സമൂഹത്തിന്റെയും വിനാശത്തിലാണ്. കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നാം കണ്ടകാഴ്ച അതാണ്. മതത്തെ ധിക്കരിച്ച എക്‌സ് മുസ്‌ലിം ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് വാഹനമിടിച്ചു കയറ്റി നിരവധിയാളുകളുടെ ജീവന് അപായം വരുത്തി. മതങ്ങളുടെ അന്തസത്ത മനസിലാക്കാ ത്തതുകൊണ്ടാണ് അത്. അക്രമങ്ങളെ ആശ്രയിക്കാതെ, ആളുകളുമായി സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ച് ആത്മീയമായ വിജയം നേടാനാകുമെന്നത് തീര്‍ച്ചയാണ്. അതാണ് ജീവിതത്തില്‍ നാമെല്ലാവരും അനുവര്‍ത്തിക്കേണ്ടത്.

വര്‍ത്തമാന ഇന്ത്യയില്‍ ഇത്തരം മാനുഷിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയെന്നത് അതീവ കഠിനമാണെന്നാണ് പുറത്തു നിന്നും നോക്കുന്നവര്‍ക്ക് തോന്നുക. എന്നാല്‍ ഇന്ത്യയുടെ പാരമ്പര്യം സ്‌നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നിയതാണ്. അതു കൊണ്ട് തന്നെയാണ് ഓരോ ആഘോഷങ്ങളിലും ജാതി, മത ഭേദമന്യ നാം പങ്കാളികളാകുന്നത്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷവും നാമെല്ലാവരുടേതുമാണ്. സ്‌നേഹവും സാഹോദര്യവും ത്യാഗവും സഹനവും സ്വജീവിതത്തിലു ടെ മാലോകര്‍ക്ക് പകര്‍ന്നുനല്‍കിയാണ് യേശു അഥവാ ഈസ നബി (അ) ഈ ഭൂമിയില്‍ നിന്നും ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്.

മതങ്ങള്‍ പകര്‍ന്നുനല്‍കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ മുറുകെ പിടിച്ച് നമുക്ക് എല്ലാദിവസവും മാനവികത ആഘോഷിക്കാം.

Continue Reading

crime

തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്‌

കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്.

Published

on

തിരുവല്ല കുമ്പനാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കരോൾ സംഘത്തിലുണ്ടായിരുന്നവർ പറയുന്നു.

കഴിഞ്ഞ രാത്രി 1.30ഓടുകൂടിയാണ് സംഭവം. വീടുകൾ തോറും സന്ദർശിക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റു. പ്രദേശവാസികളായ ചിലർ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വാഹനത്തിനു വഴി കൊടുത്തില്ല എന്നതിനെ ചൊല്ലിയുണ്ടായ പ്രശ്നമാണ് കരോൾ സംഘത്തിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായാണ് സൂചന.

Continue Reading

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

Trending