Connect with us

kerala

പി.വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മിച്ച തടയണകള്‍ പൊളിച്ചു തുടങ്ങി

കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചു നീക്കിത്തുടങ്ങി.

Published

on

കോഴിക്കോട്: കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചു നീക്കിത്തുടങ്ങി. പിവിആര്‍ നാച്വറോ റിസോര്‍ട്ടിന് വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മിച്ച നാല് തടയണകളാണ് ഉടമകള്‍ പൊളിച്ചു നീക്കുന്നത്. ഇവ ഒരുമാസത്തിനകം പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. മൂന്ന് കോണ്‍ക്രീറ്റ് തടയണകളും ഒരു മണ്‍തടയണയുമാണ് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്ക് ഒടുവില്‍ പൊളിച്ചു നീക്കുന്നത്. നിലവില്‍ ഷെഫീഖ് ആലുങ്ങല്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് റിസോര്‍ട്ടും തടയണ ഉള്‍പ്പെടുന്ന സ്ഥലവുമുള്ളത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അനധികൃതമായി നിര്‍മിച്ച തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊളിക്കാന്‍ വേണ്ടിവരുന്ന ചെലവ് ഉടമകള്‍ വഹിക്കണമെന്നും അല്ലെങ്കില്‍ ജില്ലാ കലക്ടര്‍ പൊളിച്ചുമാറ്റി ചെലവ് ഈടാക്കുകയോ ചെയ്യണമെന്നുമായിരുന്നു ഉത്തരവ്.

ഇരുവഴിഞ്ഞി പുഴയിലേക്കുള്ള നീരൊഴുക്ക് തടയുകയും ദുരന്ത നിവാരണ ചട്ടങ്ങള്‍ പാലിക്കാതെയുമാണ് തടയണകള്‍ നിര്‍മിച്ചതെന്നായിരുന്നു പരാതി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഒരു മണ്‍തടയണയും മൂന്ന് കോണ്‍ക്രീറ്റ് തടയണകളുമാണ് പൊളിച്ചു നീക്കുന്നത്. നിലവില്‍ ഷെഫീഖ് ആലുങ്ങല്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് റിസോര്‍ട്ടും തടയണ ഉള്‍പ്പെടുന്ന സ്ഥലവും ഉള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

കാലപ്പഴക്കം ചെന്ന് ജീര്‍ണാവസ്ഥയില്‍ ആയിരുന്നു സ്‌കൂള്‍ കെട്ടിടമുണ്ടായിരുന്നത്.

Published

on

തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. കാലപ്പഴക്കം ചെന്ന് ജീര്‍ണാവസ്ഥയില്‍ ആയിരുന്നു സ്‌കൂള്‍ കെട്ടിടമുണ്ടായിരുന്നത്. എന്നാല്‍ സ്‌കൂള്‍ സമയമല്ലാത്തതിനാല്‍ വലിയ അപകടം തന്നെ ഒഴിവായി. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ ശക്തമായതോടെ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.

അതേസമയം കെട്ടിടം തകര്‍ന്നുവീണത് സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ്. ഇവിടെ ഒരു കോഴിക്കൂടം ശവക്കല്ലറയുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ വീ ആഘാതത്തില്‍ കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികള്‍ മുഴുവന്‍ ചത്തു. ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ വലിയ അപകടം ഒഴിവായി.

സ്‌കൂള്‍ കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥയെക്കുറിച്ച് വാര്‍ഡ് മെമ്പര്‍ സ്‌കൂള്‍ മാനേജരോട് പരാതി പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

 

Continue Reading

india

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Published

on

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി അട്ടിവളവില്‍ രാത്രി എട്ടരയോടെയായിരുന്നു അപകടം. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 

Continue Reading

kerala

കോഴിക്കോട് യുവതിയുടെ മരണ കാരണം ചെള്ളുപനി

കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 11നാണ് മരിച്ചത്.

Published

on

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ യുവതിയുടെ മരണകാരണം ചെള്ളുപനി ബാധയാണെന്ന് ആരോഗ്യവകുപ്പ്. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 11നാണ് മരിച്ചത്. പ്രദേശത്ത് വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി.

കൊമ്മേരിയില്‍ നേരത്തേ മറ്റൊരാള്‍ക്കും ചെള്ളുപനി ബാധിച്ചിരുന്നു.

 

ലക്ഷണങ്ങള്‍

വിറയലോടുകൂടിയ പനി, തലവേദന, കണ്ണുചുവക്കല്‍, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് രോഗം പരടര്‍ത്തുന്നത്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളില്‍നിന്നാണ് പൊതുവെ ഈ രോഗം മനുഷ്യരിലേക്ക് പകരുക. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ള് കടിച്ച് 10 മുതല്‍ 12 വരെ ദിവസം കഴിയുമ്പോഴാണ് മനുഷ്യരില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

ചെള്ള് കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ മടക്കുകള്‍, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണുക. രോഗം ഗുരുതരമായാല്‍ തലച്ചോറിനെയും കരളിനെയും ബാധിക്കും. അതിനാല്‍, രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.

തുടക്കത്തില്‍ ചികിത്സ ആരംഭിച്ചാല്‍ രോഗമുക്തി എളുപ്പമാണ്. വ്യക്തി ശുചിത്വവും പുരിസര ശുചിത്വവുമാണ് പ്രതിരോധത്തില്‍ പ്രധാനം. വീടിന് പരിസരത്ത് കുറ്റിച്ചെടികളില്‍ ചെള്ളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുറ്റിച്ചെടികളിലും പ്രാണികള്‍ അധിവസിക്കാന്‍ സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും വസ്ത്രം ഉണക്കാന്‍ ഇടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

 

Continue Reading

Trending