Connect with us

kerala

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെ 8.30ഓടെ പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.

Published

on

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. സീതത്തോട് കൊടുമുടി അനിത (35) ആണ് മരിച്ചത്. ഇവരുടെ മകനുൾപ്പെടെ നാലു കുട്ടികൾക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 8.30ഓടെ പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ചിറ്റാർ ജി.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. അനിതയുടെ മകൻ ആൾട്രിൻ, ആകാശ്, അശ്വിൻ, വിജി എന്നീ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.

kerala

കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി

ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്.

Published

on

സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ കനത്തതോടെ ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകള്‍ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും ഇന്ന് തുറക്കുകയായിരുന്നു. അതിശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. തീരത്തുള്ളവര്‍ക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതര്‍ അറിയിച്ചു.

പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേക്ഷണ കേന്ദ്രം വ്യക്തമാക്കി.

Continue Reading

kerala

ശക്തമായ മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്

Published

on

ജില്ലയില്‍ ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

Continue Reading

kerala

തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും

എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Published

on

കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണ സാഹചര്യത്തില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.

അതേസമയം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളിയായിട്ടുള്ളത്.

അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.

Continue Reading

Trending