Connect with us

kerala

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഗുരുതരമായ പര്‍ച്ചേഴ്‌സ് വീഴ്ച നടന്നതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തല്‍

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഗുരുതരമായ പര്‍ച്ചേഴ്‌സ് വീഴ്ച നടന്നതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തല്‍.

Published

on

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഗുരുതരമായ പര്‍ച്ചേഴ്‌സ് വീഴ്ച നടന്നതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തല്‍. കോവിഡ് കാലത്ത് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് കോവിഡ് സാമഗ്രികള്‍ വാങ്ങാനായി പണം ചെലവാക്കിയെങ്കിലും കോവിഡ് കഴിഞ്ഞിട്ടും സാമഗ്രികള്‍ എത്തിക്കാനായില്ല. 10 ലക്ഷം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് പണം ചെലവാക്കിയെങ്കിലും 1.86 ലക്ഷം രൂപയ്ക്കുള്ള സാമഗ്രികള്‍ കോവിഡ് കഴിഞ്ഞിട്ടും ആശുപത്രിയില്‍ എത്തിയില്ല.

കോവിഡ് പ്രതിരോധത്തിനാണ് പ്രോജക്ട് നടപ്പാക്കിയതെങ്കിലും യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ കോവിഡ് കാലത്ത് പ്രയോജനപ്പെട്ടില്ല. അടിയന്തര സാഹചര്യം ആയതിനാലാണ് കരാറില്‍ ഒപ്പിടാതെ പണം അടച്ചതെന്നാണ് ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പണം നല്‍കിയ ശേഷം നിരന്തരം കെഎംഎസ്‌സിഎല്ലുമായി ബന്ധപ്പെട്ടെങ്കിലും സാധനങ്ങള്‍ വിതരണം ചെയ്തില്ലെന്നും ഇവര്‍ ഓഡിറ്റ് വകുപ്പിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ഒരു കരാറുമില്ലാതെ തുക കൈമാറിയത് ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും പണം പലിശ സഹിതം ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കണമെന്നും കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.കോവിഡിന്റെ അവസാന കാലത്ത്, കഴിഞ്ഞ വര്‍ഷം ജനുവരിമാര്‍ച്ച് കാലങ്ങളില്‍ നടത്തിയ പര്‍ച്ചേസിലാണ് വീഴ്ച. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, സിഡ്‌കോ എന്നിവരില്‍ നിന്ന് പ്രതിരോധ സാമഗ്രികള്‍ വാങ്ങാനായിരുന്നു തീരുമാനം.

1.86 ലക്ഷം രൂപയ്ക്കുള്ള എന്‍ 95 മാസ്‌ക്കുകള്‍, സര്‍ജിക്കല്‍ ഗൗണുകള്‍, ഏപ്രണുകള്‍, ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, വോക്കര്‍, ഇസിഡി മെഷീന്‍, സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്നിവ കോവിഡ് കഴിഞ്ഞിട്ടും ആശുപത്രിയില്‍ എത്തിയില്ല. ബാക്കി തുകയ്ക്ക് എത്തിച്ച ഉപകരണങ്ങളില്‍ തന്നെ വിലയില്‍ വന്‍വ്യത്യാസമുണ്ട്. ഓര്‍ഡര്‍ ചെയ്ത സമയത്തെ ഉയര്‍ന്ന വിലയ്ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. എത്ര സമയത്തിനുള്ളില്‍ സാമഗ്രികള്‍ എത്തിക്കണം എന്നു പറയാത്തതു കൊണ്ടാണ് ഇതു സംഭവിച്ചത്. ആകെ കൈമാറിയ തുകയ്ക്ക് ആനുപാതികമായി സാമഗ്രികള്‍ വിതരണം ചെയ്തില്ല. ബാക്കി നല്‍കേണ്ട തുക ജില്ലാ പഞ്ചായത്തിനു കൈമാറുകയും ചെയ്തില്ല.

സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന വാങ്ങലുകളില്‍ സപ്ലൈ ഓര്‍ഡറിനൊപ്പം കരാറിന്റെ കരട് കൂടി നല്‍കണം. കരാറില്‍ ഒപ്പിട്ട ശേഷം മാത്രം സാധനങ്ങള്‍ അയച്ചാല്‍ മതിയെന്നു നിര്‍ദേശിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം കരാര്‍ ഇല്ലാത്തതിനാല്‍ പണം വാങ്ങിയിട്ടും സാധനങ്ങള്‍ വിതരണം ചെയ്യാത്ത കമ്പനികള്‍ക്കെതിരെ നിയമ നടപടി എടുക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

kerala

നിതീഷ് റെഡ്ഡിക്ക് കന്നി സെഞ്ച്വറി; വാഷിങ്ടണ്‍ സുന്ദറിന് ഫിഫ്റ്റി; തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറി

ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

Published

on

ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ താരോദയമായ ആന്ധ്രാ സ്വദേശി നിതീഷ് കുമാർ റെഡ്ഡിക്ക് മെല്‍ബൺ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി. വെളിച്ചക്കുറവ് മൂലം മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 358ന് ഒന്‍പത് എന്ന നിലയിലാണ് ഇന്ത്യ. ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

രണ്ടാം ദിനം 164 ന് 5 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത് ഋഷഭ് പന്തിനെയാണ് (28). വൈകാതെ 17 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ 221ന് ഏഴ് എന്ന നിലയിലായിരുന്നു. പക്ഷേ എട്ടാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഢിയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിയെടുത്തു. ഓസീസ് ബൗളര്‍മാരുടെ ക്ഷമയെ പരീക്ഷിച്ച ഇരുവരും ചേര്‍ന്ന് 127 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിലൂടെ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയും മറികടന്നു.

കന്നി അര്‍ധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ നിതീഷിന് വാഷിങ്ടണ്‍ സുന്ദര്‍ ഒരറ്റത്ത് ശാന്തമായ പിന്തുണ നല്‍കുകയായിരുന്നു. 162 പന്തില്‍ നിന്നും 50 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകുമ്പോള്‍ നിതീഷ് കുമാര്‍ സെഞ്ച്വറിക്ക് തൊട്ടരികെയായിരുന്നു. തുടര്‍ന്നെത്തിയ ബുംറ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിച്ചെങ്കിലും സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി. 10 ബൗണ്ടറികളും ഒരു സിക്‌സറുകമാണ് നിതീഷിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഓസീസിനായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റുകള്‍ വീതവും നേഥന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

Continue Reading

kerala

‘പെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സി.പി.എം, കൂട്ടുനിന്നത് സര്‍ക്കാര്‍’; വി.ഡി സതീശന്‍

കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു. 

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഎം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു.

പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണ്. ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. ഇത് കുടുംബവും കോൺഗ്രസ് പാർട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാർമിക വിജയമാണ്. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

കേസ് നടത്തുന്നതിന് വേണ്ടി ചെലവഴിച്ച പണം തിരികെ അടയ്ക്കാൻ തയ്യാറാവണം.പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനു വേണ്ടി ചിലവഴിച്ചു. ആ കുടുംബത്തോട് പാർട്ടി സെക്രട്ടറിയും പാർട്ടിയും ക്ഷമാപണം നടത്തണം. ഭരണകൂടം അപ്പീൽ പോകുമെന്ന് പറഞ്ഞാൽ ഏതു കുറ്റം ചെയ്തവനെയും സംരക്ഷിക്കും എന്ന നയത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതിയുടെ കണ്ടെത്തൽ. പത്ത് പ്രതികളെ കൊച്ചി സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെയും പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെയും കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാബരൻ, മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെവി ഭാസ്ക്കരൻ ഉൾപ്പെടെ അഞ്ച് പ്രതികൾ സിപിഎം നേതാക്കളാണ്. അടുത്ത വെള്ളിയാഴ്ചയാണ് ശിക്ഷാ വിധി.

Continue Reading

kerala

മന്‍മോഹന്‍ സിങിന് വിട ചൊല്ലി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

അവിടെ ചെന്നതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്‌കാരം നടന്നു. നിഗംബോധ് ഘട്ടിലാണ് അന്ത്യകർമങ്ങൾ നടന്നത്. സംസ്കാര ചടങ്ങുകൾക്കായി വിലാപയാത്ര നിഗംബോധ്ഘട്ടിലേക്ക് പുറപ്പെട്ടിരുന്നു. അവിടെ ചെന്നതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.

മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽ നിന്ന് രാവിലെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. എഐസിസി ആസ്ഥാനത്ത് പൊതുദർശനം പൂർത്തിയായതിനു ശേഷം മൃതദേഹം വിലാപയാത്രയായി നിഗംബോധ് ഘട്ടിലേക്ക് പുറപ്പെടുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപദി മുർമു സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ളവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു

Continue Reading

Trending