Connect with us

india

കര്‍ണാടകയിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ബെംഗളൂരുവില്‍ നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Published

on

കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണ. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തന്നെ വീണ്ടും അവസരം നല്‍കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആദ്യ രണ്ടു വര്‍ഷത്തേക്കായിരിക്കും സിദ്ധരാമയ്യക്ക് അവസരമെന്നും തുടര്‍ന്നുള്ള മൂന്നുവര്‍ഷം മുഖ്യമന്ത്രി പദം ഡി.കെ ശിവകുമാറിന് കൈമാറാന്‍ ചര്‍ച്ചയില്‍ ധാരണ ആയതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ബെംഗളൂരുവില്‍ നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നെടുംതൂണായി നിന്ന സിദ്ധരാമയ്യയുമായും ഡി.കെ ശിവകുമാറുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തിയാണ് സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ഖാര്‍ഗെ ധാരണയിലെത്തിയത്. പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് നിയുക്ത എം.എല്‍.എമാരുടെ നിര്‍ദേശം നിരീക്ഷക സംഘം കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ട് ആയി ഹൈക്കമാന്‍ഡിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. സിദ്ധരാമയ്യയുമായി കഴിഞ്ഞ ദിവസം തന്നെ ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറുമായും ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദവും പി.സി.സി അധ്യക്ഷ സ്ഥാനവും എന്ന നിര്‍ദേശമാണ് ശിവകുമാര്‍ ഖാര്‍ഗെക്ക് മുന്നില്‍ വച്ച നിര്‍ദേശം എന്നാണ് വിവരം. ഇത് ഖാര്‍ഗെ അംഗീകരിക്കുകയും സിദ്ധരാമയ്യയെ നേരിട്ട് തീരുമാനം അറിയിക്കുകയും ആയിരുന്നു. കൂടാതെ ആഭ്യന്തര വകുപ്പും ശിവകുമാറിന് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. പൊതുഭരണം ഉള്‍പ്പെടെയുള്ള വകുപ്പുകളായിരിക്കും സിദ്ധരാമയ്യക്ക് ലഭിക്കുക.

മന്ത്രിസഭയില്‍ ഡി.കെ ശിവകുമാര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സോണിയാ ഗാന്ധി, രാഹുല്‍ എന്നിവരുമായി കൂടി ആലോചിച്ച ശേഷമായിരിക്കും ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക എന്നാണ് വിവരം. ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും പാര്‍ട്ടിയാണ് തനിക്ക് അമ്മയെന്നുമായിരുന്നു ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്കു തൊട്ടു മുമ്പ് മാധ്യമങ്ങളെ കണ്ട ഡി.കെ ശിവകുമാറിന്റെ പ്രതികരണം. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ രാജി വെക്കുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ ഡി.കെ ശിവകുമാര്‍, വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

india

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്.

Published

on

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

india

മുംബൈ ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണം 14 ആയി

43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

 

മുംബൈയില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം കാണാതായ ഏഴ് വയസുകാരനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ് ദ്വീപിലേക്ക് സഞ്ചരിച്ച നീല്‍ കമല്‍ എന്ന ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടട്ടിടിച്ച് മറിഞ്ഞത്. 10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്.

 

Continue Reading

india

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം; രണ്ട് കരാര്‍ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

Published

on

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടിച്ച് അപകടം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

 

 

Continue Reading

Trending