Connect with us

kerala

വിസ്മയ കേസ്; പ്രതി കിരണിന് പരോള്‍ അനുവദിച്ചു

പൊലീസ് റിപ്പോര്‍ട്ട് തള്ളി ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കുകയായിരുന്നു.

Published

on

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ചു. പൊലീസ് റിപ്പോര്‍ട്ട് തള്ളി ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കുകയായിരുന്നു. ആദ്യം നല്‍കിയ അപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും കിരണിന് എതിരായിരുന്നെങ്കിലും രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. പിന്നീട് ജയില്‍ മേധാവി അപേക്ഷ പരിഗണിച്ച് 30 ദിവസത്തെ പരോള്‍ അനുവദിച്ചു.

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരണ്‍ ഭാര്യയെ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 2019 മെയ് 31ന് ആയൂര്‍വേദ ഡോക്ടറായിരുന്ന വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാന്‍ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍.

 

kerala

കോഴിക്കോട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ഇന്ന് ഉച്ചയോടെയാണ് സംഭവം.

Published

on

കോഴിക്കോട് കുറ്റ്യാടിയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ വാഹനത്തോടെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആളാണ് പിടിയിലായത്. അടുക്കത്ത് സ്വദേശി വിജീഷ് ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കുട്ടി ഉറങ്ങുകയായിരുന്നതിനാല്‍ കാറില്‍ കിടത്തി ഇരുവരും കടയിലേക്ക് പോയതായിരുന്നു. ഈ സമയം പ്രതി വാഹനവുമായി കടന്നുകളയുകയായിരുന്നു. എന്നാല്‍ സുഹൃത്തിന്റെ വാഹനത്തില്‍ ദമ്പതികള്‍ കാറിനെ പിന്തുടര്‍ന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെചിരെ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനും, മോഷണത്തിനും കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

വിജീഷ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

 

Continue Reading

kerala

പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി

കോടതി നിര്‍ദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെ വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കുകയായിരുന്നു.

Published

on

പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി. കോടതി നിര്‍ദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെ വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കുകയായിരുന്നു. ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് പെസ്സോ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും, അഫിഡവിറ്റും എഡിഎമ്മിന് മുന്‍പില്‍ ഹാജരാക്കി.

നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ദേവസ്വങ്ങള്‍ നടപ്പിലാക്കിയാല്‍ വെടിക്കെട്ടിന് അനുമതി നല്‍കണം എന്നായിരുന്നു കോടതിവിധി.

 

 

Continue Reading

kerala

മുണ്ടക്കൈ ദുരന്തം അതിജീവിച്ച വിവേക് കരള്‍ രോഗത്തെതുടര്‍ന്ന് മരണത്തിന് കീഴടങ്ങി

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

Published

on

മുണ്ടക്കൈ ദുരന്തം അതിജീവിച്ച വിവേക് കരള്‍ രോഗത്തെതുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ചൂരല്‍മല സ്വദേശി വിവേക് (23) ആണ് മരിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു വിവേക്. ചൂരല്‍മല മുണ്ടക്കൈ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ നിധി രൂപീകരിച്ച് ധനസമഹരണം തുടരുന്നതിനിടെയാണ് മരണം. അട്ടമല ബാലകൃഷ്ണന്‍ ഉമ ദമ്പതികളുടെ മകനാണ്. മനു സഹോദരനാണ്.

 

 

Continue Reading

Trending