Connect with us

News

15,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം; ആശങ്കയിലായി യാത്രക്കാര്‍

യാത്രക്കാരെ ആശങ്കയിലാഴ്ത്തി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം മൂന്നു മിനിറ്റിനിടെ 15,000 അടി താഴേക്കു പതിച്ചു.

Published

on

ഫ്ളോറിഡ: യാത്രക്കാരെ ആശങ്കയിലാഴ്ത്തി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം മൂന്നു മിനിറ്റിനിടെ 15,000 അടി താഴേക്കു പതിച്ചു. 35 മിനിറ്റ് യാത്രക്കു ശേഷമാണ് വിമാനം അതിവേഗം താഴാന്‍ തുടങ്ങിയത്. ആറ് മിനിറ്റിനുള്ളില്‍ 18,600 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയതായി യാത്രക്കാര്‍ പറയുന്നു.

വായുസമ്മര്‍ദ്ദ പ്രശ്നങ്ങളാണ് വിമാനം താഴാന്‍ കാരണമായത്. നോര്‍ത്ത് കരോലിനയിലെ ഗെയ്നെസ്വില്ലെയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരാണ് ഭയാനകമായ നിമിഷങ്ങളിലൂടെ കടന്നുപോയത്. വിമാനത്തില്‍ ഓക്സിജന്‍ മാസ്‌കുകള്‍ തൂങ്ങിക്കിടക്കുന്നത് ചിത്രങ്ങളില്‍ കാണാം. ഏതായാലും വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയതായി അധികൃതര്‍ അറിയിച്ചു.

kerala

ഐ.എ.എസ് ക്ഷാമം; കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍

231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍

Published

on

സംസ്ഥാനത്ത് ഐ.എ.എസ് ക്ഷാമം രൂക്ഷമാകുന്നു. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍. സെക്രട്ടറിയേറ്റില്‍ ലക്ഷക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരു ഉദ്യോഗസ്ഥന്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജോലിഭാരത്തെ തുടര്‍ന്ന് വകുപ്പ് മന്ത്രിമാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരുന്നു.

പല മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടിഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലും ഉദ്യോഗസ്ഥര്‍ പോയത് പ്രതിസന്ധി വര്‍ധിക്കാന്‍ ഇടയാക്കി.

അതിനിടെ പ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് കെ.എ.എസുകാര്‍ പരാതി നല്‍കിയിരുന്നു. പ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

 

Continue Reading

india

ബാബ സിദ്ദിഖി വധം: 25ാം പ്രതിയെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

Published

on

എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് 25ാം പ്രതിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 25 ആയി. മറ്റൊരു പ്രതി ആകാശ്ദീപ് കരാജ്‌സിങ് ഗില്‍ പഞ്ചാബ്-പാകിസ്താന്‍ അതിര്‍ത്തിയിലെ പച്ച ചിസ്തി ഗ്രാമത്തിന് സമീപം ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഇരുവരെയും കില്ല കോടതിയില്‍ ഹാജരാക്കിയശേഷം നവംബര്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗുജറാത്തില്‍ ഓട്ടോ ഓടിക്കുന്ന സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറ അറസ്റ്റിലായ പ്രതികളായ ഗുര്‍മെയില്‍ സിംഗ്, രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ നിഷാദ് എന്നിവരുടെ സഹോദരന് സാമ്പത്തിക സഹായം നല്‍കിയതായും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 480 രൂപ വർധിച്ചു

ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 2571 ഡോളർ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 74,952 രൂപയായി. ആഭ്യന്തര വിപണിയിൽ ആവശ്യം കൂടിയതോടെയാണ് സ്വർണവില ഉയർന്നത്. അടുത്തിടെ സ്വർണത്തിന് വില കുത്തനെ ഇടിഞ്ഞതോടെയാണ് ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടിയത്.

Continue Reading

Trending