Connect with us

kerala

പിണറായി സര്‍ക്കാരിന്റേത് നെല്ലിന് മീതെ കര്‍ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടി; വി.ഡി. സതീശന്‍

പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്‍ട്ടിക്കാരും ചേര്‍ന്നാണ് ചര്‍ച്ച ചെയ്തതെന്ന് നിയമസഭയില്‍ വാക്കൗട്ട് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി

Published

on

നെല്ലിന് മീതെ കര്‍ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണം പണയപ്പെടുത്തിയും വട്ടിപ്പലിശക്കാരുടെ കൈയില്‍ നിന്ന് കടം വാങ്ങിയും വിളയിച്ച നെല്ല് 17 ദിവസമായി പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. 14 ദിവസം കഴിഞ്ഞപ്പോഴാണ് വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയത്. പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്‍ട്ടിക്കാരും ചേര്‍ന്നാണ് ചര്‍ച്ച ചെയ്തതെന്ന് നിയമസഭയില്‍ വാക്കൗട്ട് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ ഓരോ ദിവസവും നെല്ല് മറിക്കാനുള്ള ചെലവും കണ്ടെത്തേണ്ടിയിരിക്കുന്നു. കിഴിവ് ചോദിച്ച് മില്ലുകാര്‍ കര്‍ഷകര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. 17 ദിവസങ്ങള്‍ക്കിപ്പുറം രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോള്‍ ഒരു നിവൃത്തിയും ഇല്ലാതെ എങ്ങനെയെങ്കിലും നെല്ല് എടുത്തുകൊണ്ടു പോകാന്‍ സര്‍ക്കാര്‍ മില്ലുകാര്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയാണ് കര്‍ഷകരെക്കൊണ്ട് സമ്മതിപ്പിച്ചത്. രണ്ടു ശതമാനം കിഴിവിന് എന്താണ് കുഴപ്പമെന്നാണ് മന്ത്രി ചോദിച്ചത്. പതിരില്ലാത്ത എ ക്ലാസ് നെല്ലാണ് ഇവിടെ വിളയുന്നത്. സംഭരണം ആരംഭിച്ചിട്ട് ചരിത്രത്തില്‍ ഇന്നുവരെ ഈ പ്രദേശത്തെ നെല്ലിന് കിഴിവ് നല്‍കിയിട്ടില്ല. ഇത്തവണ രണ്ട് ശതമാനം കിഴിവ് ചോദിക്കുന്നവര്‍ അടുത്ത വര്‍ഷം അത് നാല് അഞ്ചും ആറും ശതമാനമാക്കും. ഇത്തരത്തില്‍ മില്ലുകാരുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നത് ശരിയാണോ? കൂടിയാലോചന നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്.

17 ദിവസമായി നെല്ല് കെട്ടിക്കിടന്നിട്ട് 14 ദിവസം കഴിഞ്ഞപ്പോഴാണ് ചര്‍ച്ച തുടങ്ങിയത്. സമ്മര്‍ദം ചെലുത്തി മഴ കൂടി പെയ്തപ്പോഴാണ് രണ്ട് ശതമാനം കിഴിവ് കര്‍ഷകര്‍ സമ്മതിച്ചത്. കുട്ടനാട്ടിലും കര്‍ഷകരെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണോ മില്ലുകാര്‍ക്ക് ഒപ്പമാണോ?. കുട്ടനാട്ടിലെ പല മേഖലകളിലും പത്ത് ദിവസമായി കെട്ടിക്കിടക്കുകയാണ്. മില്ലുമാരും ഏജന്റുമാരുമാണ് തീരുമാനിക്കുന്നത്. പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് എടുക്കുന്ന കമ്മീഷന്‍ ഏജന്റുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിട്ടും. ഈ തട്ടിപ്പ് വ്യക്തമാക്കുന്ന ഓപ്പറേഷന്‍ റൈസ് ബൗള്‍ എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് കിഴിവിന്റെ മറവില്‍ നടക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നെല്ല് സംഭരണം ആരംഭിച്ച് കൃത്യമായ പണം നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് പി.ആര്‍.എസ് ഏര്‍പ്പെടുത്തിയത്. അത് വളരെ ഭംഗിയായി പോയി. എന്നാല്‍ ഇപ്പോള്‍ ബാങ്കിന് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. അതോടെ കര്‍ഷകരുടെ സിബല്‍ സ്‌കോര്‍ താഴുകയും ഒരു ബാങ്കിലും നിന്നു പോലും വായ്പ കിട്ടാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. കേരള സര്‍ക്കാര്‍ 1058 കോടി രൂപയാണ് സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വിതരണം ചെയ്തവരുടെ കുടിശിക ഉള്‍പ്പെടെ നാലായിരത്തോളം കോടി രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ. അപ്പോള്‍ അവര്‍ എവിടെ നിന്നും നെല്ല് സംഭരണത്തിനുള്ള പണം നല്‍കും. സര്‍ക്കാരാണ് സപ്ലൈകോക്ക് പണം നല്‍കേണ്ടത്. സര്‍ക്കാര്‍ പണം നല്‍കാത്തതാണ് നെല്ല് സംഭരണത്തിലെ പാളിച്ചക്ക് കാരണം.

കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. നെല്‍ കൃഷിയില്‍ നിന്നും ആളുകള്‍ പിന്മാറുകയാണ്. മണ്ണിനോട് സ്നേഹമുള്ള ഒരു നിവൃത്തിയും ഇല്ലാത്ത പാവങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നിട്ടാണ് അവരോട് വിലപേശല്‍ നടത്തുന്നത്. നെല്ല് സംഭരണത്തിന്റെ പേരില്‍ കര്‍ഷകരെ ബുദ്ധമുട്ടിക്കരുത്. നെല്ലിന് മീതെ കര്‍ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വകാര്യ ബസുകളുടെ ദൂരപരിധി: സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി

140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കാം. 140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകത ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനമെന്നും കോടതി അറിയിച്ചു.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം സർവീസ് പരിധി അനുവദിക്കാത്ത വിധം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പാക്കി 2020 ജൂലൈയിൽ ​ഗതാ​ഗത വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സ്വകാര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിം​ഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അന്തിമമായി ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരും കെഎസ്ആ‍ർടിസിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Continue Reading

crime

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു, കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

Published

on

കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘ലൗ ജിഹാദ് ഇല്ലെന്ന് പൊലീസും എൻഐഎയും വ്യക്തമാക്കിയതാണ്’; പി.സി ജോർജിനെ പിന്തുണച്ച സഭയെ തള്ളി ഫാ. പോൾ തേലക്കാട്ട്

ലൗ ജിഹാദ് ഉണ്ടെങ്കില്‍ അത് പൊലീസിനോടാണ് പറയേണ്ടതെന്നും അല്ലാതെ പൊതുസമൂഹത്തിനോടല്ലെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഹിന്ദുക്കളുമായും ഇസ്‌ലാം മതസ്ഥരുമായും സൗഹാര്‍ദത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Published

on

ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച സിറോ മലബാര്‍ സഭയെ തള്ളി മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. സഭ സ്വീകരിച്ച നിലപാടില്‍ ആശ്ചര്യവും സങ്കടവും തോന്നിയെന്ന് ഫാദര്‍ പോള്‍ പറഞ്ഞു.

‘കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പൊലീസും എന്‍.ഐ.എയും തന്നെ കോടതികളില്‍ സത്യവാങ്മൂലം നൽകിയതാണ്. അവര്‍ക്കറിയാത്ത ലൗ ജിഹാദിനെ കുറിച്ച് മെത്രാന്മാര്‍ എങ്ങനെയറിഞ്ഞു,’ ഫാദര്‍ പോള്‍ തേലക്കാട്ട്.

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് പൊലീസും എന്‍.ഐ.എയും തന്നെ കോടതികളില്‍ സത്യവാങ്മൂലം നല്‍കിയതാണെന്നും അവര്‍ക്കറിയാത്ത ലൗ ജിഹാദിനെ കുറിച്ച് മെത്രാന്മാര്‍ എങ്ങനെയറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.

ലൗ ജിഹാദ് ഉണ്ടെങ്കില്‍ അത് പൊലീസിനോടാണ് പറയേണ്ടതെന്നും അല്ലാതെ പൊതുസമൂഹത്തിനോടല്ലെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഹിന്ദുക്കളുമായും ഇസ്‌ലാം മതസ്ഥരുമായും സൗഹാര്‍ദത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സമൂഹത്തിലെ സ്ത്രീപുരുഷന്മാര്‍ സമന്മാരായും സമത്വത്തോട് കൂടിയും ജീവിക്കുന്നവരാണ്. അവര്‍ക്ക് പഠിക്കാനും വളരാനുമുള്ള എല്ലാ സന്ദര്‍ഭങ്ങളുമുണ്ട്. അവരുടെ വിവാഹം എന്നത് അവരുടെയും അവരുടെ കുടുംബത്തിന്റെയും തീരുമാനമാണ്. എന്നാല്‍ ഇത്ര വയസില്‍ കല്യാണം കഴിക്കണമെന്നെല്ലാം ഉത്തരവിടാന്‍ പി.സി. ജോര്‍ജിന് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും ഫാദര്‍ പോള്‍ ചോദിച്ചു.

മുസ്‌ലിം വൈര്യമുള്ള കാസ പോലുള്ള സംഘടനകള്‍ നമ്മുക്കിടയില്‍ വളരുന്നുണ്ടെന്നും അത്തരം കാര്യങ്ങളെ വിവേകപൂര്‍വം നിയന്ത്രിക്കേണ്ടവരും വെറുപ്പ് സൃഷ്ടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളാകാതെ പ്രവര്‍ത്തിക്കേണ്ടവരും തന്നെ വഴിതെറ്റുന്നത് നിര്‍ഭാഗ്യകരമാണെന്നും ഫാദര്‍ പോള്‍ പറഞ്ഞു.

നുണ പറയുന്നതും വ്യാജങ്ങള്‍ ചെയ്യുന്നതും വാക്ക് മാറുന്നതും പ്രത്യക്ഷമായി നുണ പറയുന്നതും സഭാ നേതാക്കളില്‍ നിന്നുണ്ടാക്കേണ്ട നീക്കങ്ങളല്ല. മാര്‍പാപ്പയോട് പോലും നുണ പറഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈര്യത്തിന്റെ ഭാഷയല്ല. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും ഭാഷയാണ് പറയേണ്ടത്. അതല്ലാത്തത് മാര്‍പ്പാപ്പ പറയുന്നതിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യത്തിനും ധര്‍മത്തിനും വേണ്ടി തോല്‍ക്കാന്‍ തയ്യാറാവേണ്ടവരാണ് സഭാ നേതാക്കളെന്നും ഫാദര്‍ പറഞ്ഞു.

മീനച്ചില്‍ പഞ്ചായത്തില്‍ മാത്രമായി ലൗ ജിഹാദിലൂടെ നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്നാണ് പി.സി. ജോര്‍ജ് ആരോപിച്ചത്. നഷ്ടപ്പെട്ട 400 കുട്ടികളില്‍ 41 കുട്ടികളെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാവണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

കല്യാണം കഴിഞ്ഞിട്ട് പഠിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഇക്കാര്യം ക്രൈസ്തവ സമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്നും ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ഇതിനുപിന്നാലെ സിറോ മലബാര്‍ സഭയും കാസയും പി.സി. ജോര്‍ജിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയായിരുന്നു.

Continue Reading

Trending