Connect with us

india

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ച് ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരം: ഡോ. ശശി തരൂർ

സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്‌സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്‌സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു.

Published

on

കടൽക്ഷോഭം, തീരശോഷണം സംബന്ധിച്ചുള്ള  പ്രമേയചട്ടം ലോക്സഭയിൽ പ്രത്യേക പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടി ദുഃഖകരമെന്ന് ഡോ. ശശി തരൂർ എംപി.  സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്‌സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്‌സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു.

തീരദേശ ജനത അനുഭവിക്കുന്ന ദുരിതം കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. തീരദേശ ജനതയോട് കൂടുതൽ അനുഭാവപൂർവമായ പരിഗണന കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണം. കേരളത്തിൽ തുടരുന്ന തീരദേശ ശോഷണമെന്ന വിപത്തിനെക്കുറിച്ചും ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങളിലൂടെ തീരം സംരക്ഷിക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു പ്രമേയാവതരണത്തിലൂടെ ലക്ഷ്യമിട്ടത്.

എല്ലാ വർഷവും മൺസൂൺ കാലത്തു കടൽക്ഷോഭം വർദ്ധിക്കുകയും തിരുവനന്തപുരം മണ്ഡലത്തിലെ കടൽത്തീരങ്ങൾ കടൽ കവരുകയും വീടുകൾ നശിപ്പിക്കുകയും ചെയ്യുന്നു. തീരദേശത്ത് പരമ്പരാഗതമായി അധിവസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലാണുള്ളത്. അവരുടെ ഉപജീവനവും നിലനിൽപ്പും ഭീഷണിയിലാവുകയും കടൽക്ഷോഭം അവർക്കു തീരാ ദുരിതമായി മാറുകയും ചെയ്യുന്നു.

ഓഖി ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ വഷളായ പൊഴിയൂരിനും പൂവാറിനും ഇടയിലും വലിയതുറ മേഖലയിലും, വലിയതുറ-ചെറിയതുറ സ്‌ട്രെച്ചിലും ഉള്ള തീരം സംരക്ഷിക്കാൻ കടൽഭിത്തി ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. മത്സ്യബന്ധന തുറമുഖങ്ങളുടെ കുറവ് മൂലം സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഓഫ് ഫിഷറിയിലൂടെയും പ്രധാനമന്ത്രി മത്സ്യ സമ്പദയോജനയിലൂടെയും പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഗവൺമെന്‍റ് വാഗ്‌ദാനം ചെയ്‌തിട്ടും നാളിതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല.

ഈ വിഷയത്തിൽ ഡോ. ശശിതരൂർ പലയാവർത്തി പാർലമെന്‍റില്‍ ഇടപെടലുകൾ നടത്തിയിട്ടും തീരദേശ ശോഷണം തടയാൻ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാകുന്നില്ല.

തീരദേശ സമൂഹങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും തീരശോഷണം ചെറുക്കുന്നതിനുമായി കടൽഭിത്തികൾ, പുലിമുട്ടുകൾ, മത്സ്യബന്ധന തുറമുഖങ്ങൾ എന്നിവയുടെ സമഗ്രമായ ഒരു ശൃംഖല ഉടനടി നിർമ്മിക്കണമെന്ന് തരൂർ സർക്കാരിനോട് അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഭാവി സംരക്ഷിക്കുന്നതിനും ഇന്ത്യൻ ഭൂപ്രദേശം കടൽ എടുത്തു പോയി കൂടുതൽ നഷ്ടം ഉണ്ടാകുന്നത് തടയുന്നതിനും അടിയന്തിര നടപടികൾ ഉടനെ ഉണ്ടാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം

അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

Published

on

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ നാല് തൊഴിലാളികള്‍ കുടുങ്ങിയതായി ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു.

Continue Reading

india

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്.

Published

on

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിവസം, നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ച് ഭരണത്തില്‍ കയറിയിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും.

 

Continue Reading

india

മീഷോ വെബ്സൈറ്റില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നീക്കം ചെയ്തു

വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു.

Published

on

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടീ-ഷര്‍ട്ടുകള്‍ വിറ്റ സംഭവത്തില്‍ കടുത്ത് വിമര്‍ശനം നേരിട്ടു. പരിശോധനയ്ക്ക് വിധേയമായത്‌നു ശേഷം അവ നീക്കം ചെയ്തു. ‘ഇന്ത്യയിലെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ’ ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ച ചലച്ചിത്ര നിര്‍മ്മാതാവ് അലിഷാന്‍ ജാഫ്രി ഈ വിഷയം എടുത്തുകാണിച്ചു.

വെണ്ടര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന ഓണ്‍ലൈന്‍ വിപണിയായ മീഷോയില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍ വില്‍ക്കുന്നതായി കാണിക്കുന്ന ഒരു പോസ്റ്റ് ജാഫ്രി പങ്കിട്ടു. വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു. മീഷോയിലും ഫ്‌ലിപ്കാര്‍ട്ട് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും അവര്‍ 168 രൂപയ്ക്ക് ചില്ലറ വില്‍പ്പന നടത്തുന്നു.

കുറ്റകൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ ടി-ഷര്‍ട്ടുകള്‍ വിമര്‍ശനത്തിന് വിധേയമായെങ്കിലും, ബ്രാന്‍ഡഡ് ചരക്കുകളില്‍ ചിലത് കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ് എന്ന വസ്തുത അതിലും ആശങ്കാജനകമാണ്.

”മീഷോ, ടീഷോപ്പര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുണ്ടാ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ ഒരു ഉദാഹരണം മാത്രമാണ്,” ജാഫ്രി എക്സില്‍ കുറിച്ചു.

യുവാക്കളെ കൂട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസും എന്‍ഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവര്‍ ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിച്ചും വേഗത്തില്‍ പണം സമ്പാദിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയും സംഘവും പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയെ വെടിവെച്ചുകൊന്നതും നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കുന്നതും ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലും ബിഷ്ണോയ് സംഘത്തിന് ബന്ധമുണ്ട്.

 

Continue Reading

Trending