Connect with us

kerala

കുസാറ്റിലെ അപകടം ഞെട്ടിക്കുന്നത്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

വേദനാജനകമായ ഈ സംഭവത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു.

Published

on

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ അപകടം ഞെട്ടിക്കുന്നതാണ്. നാല് കുട്ടികൾ മരിച്ചതായും 46 പേർക്ക് പരിക്കേറ്റതായും വാർത്തകളിൽ നിന്ന് അറിയുന്നു. രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന കുസാറ്റിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായ സംഗീതനിശ നടക്കുമ്പോൾ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. വേദനാജനകമായ ഈ സംഭവത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന്പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

kerala

സൂരജ് വധക്കേസ്: എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം

കേസിലെ പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു

Published

on

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് വധക്കേസില്‍ വിധി പറഞ്ഞ് കോടതി. കേസില്‍ 8 പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ടുമുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായ ഏഴുമുതല്‍ ഒമ്പതുവരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ ടിപി വധക്കേസ് പ്രതി ടി.പി രഞ്ജീഷ് എന്നിവരടക്കം 8 പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസിലെ പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്..

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, 12 പ്രതികള്‍ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.

 

 

 

 

 

 

 

 

Continue Reading

kerala

ഫോണ്‍ ചോര്‍ത്തല്‍: പിവി അന്‍വറിനെതിരെ തെളിവില്ല

സംഭവത്തില്‍ കോട്ടയം ജില്ലയിലടക്കം അന്‍വറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

Published

on

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് ആശ്വാസം. പൊലീസ് അന്വേഷണത്തില്‍ അന്‍വറിനെതിരെ യാതൊരു തെളിവും കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത പൊലീസ് ഉദ്യാഗസ്ഥരുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയെന്നായിരുന്നു അന്‍വറിനെതിരെ വന്ന അന്വേഷണത്തിന് കാരണം.

സംഭവത്തില്‍ കോട്ടയം ജില്ലയിലടക്കം അന്‍വറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ വ്യവസായി മുരുകേശ് നരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പൊലീസിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന് 120 രൂപ കുറഞ്ഞു

ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു.

Published

on

റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതിയ ഉയരം കുറിച്ചിരുന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8215 രൂപയാണ്.

മാര്‍ച്ച് 20ന് 66,480 രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വില പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ കുറവുകള്‍ രേഖപ്പെടുത്തി പ്രതീക്ഷ നല്‍കിയിരുന്നു. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികള്‍ കാണുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

Trending