Connect with us

kerala

സിനിമയില്‍ അഭിനയിക്കാന്‍ പോകുവാണെന്ന് കുറിപ്പെഴുതിവച്ച് 14കാരന്‍ വീടുവിട്ടിറങ്ങി

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു

Published

on

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കുറിപ്പെഴുതിവെച്ച് 14 കാരന്‍ വീടുവിട്ടിറങ്ങി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തി.

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷമുണ്ടാക്കുന്നത്’; കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ്

ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും  പ്രസ്‌താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

Published

on

കെ.ടി ജലീൽ എംഎൽഎക്കെതിരെ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ്. ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും  പ്രസ്‌താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

വർഷങ്ങളായി ബിജെപി നടത്തുന്ന പ്രചാരണം ജലീൽ ഏറ്റെടുത്തു. മതവിധി പുറപ്പെടുവിക്കാൻ ഇത് മതരാഷ്ട്രമാണോ എന്നും പി.കെ. ഫിറോസ് ചോദിച്ചു. കെ.ടി ജലീൽ ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.

ജലീൽ ഏറ്റെടുത്തത് ബിജെപിയുടെ പ്രചാരണമാണ്. സമുദായത്തിലെ ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് എല്ലാവരും എങ്ങനെ ഉത്തരവാദി ആകുമെന്നും ഫിറോസ് ചോദിച്ചു. മലപ്പുറത്തെ ഒറ്റുകൊടുത്തത് ജലീലാണെന്നും പ്രസ്താവന പിൻവലിച്ച് നാടിനോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Continue Reading

kerala

ചോദ്യപേപ്പര്‍ തലേദിവസം സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവം; വിശദീകരണവുമായി പി.എസ്.സി

ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.

Published

on

എല്‍ഡി ക്ളര്‍ക്കിന്റെ ചോദ്യപേപ്പര്‍ തലേദിവസം സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പി.എസ്.സി. പരീക്ഷ നടപടികള്‍ കഴിഞ്ഞാണ് ചോദ്യപേപ്പറും ഉത്തര സൂചികയും പ്രസിദ്ധീകരിച്ചതെന്ന് പി.എസ്.സി. ഗൂഗിളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് സമയമാറ്റത്തിന് പിന്നിലുള്ള കാരണമെന്നും പി.എസ്.സി പറഞ്ഞു.

സാങ്കേതിക വിഭാഗം പരിശോധന നടത്തിയെന്നും വിഷയം ഗൂഗിളിനെ അറിയിച്ചെന്നും പി.എസ്.സി അധികൃതര്‍ വ്യക്തമാക്കി. ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.

എറണാകുളം, മലപ്പുറം ജില്ലയില്‍ ശനിയാഴ്ചയാണ് പിഎസ്സി എല്‍ഡി ക്ളര്‍ക്കിന്റെ പരീക്ഷ നടന്നത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ബുക്ക്ലറ്റ് നമ്പര്‍ 133/2024 എം എന്ന നമ്പരിലുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്.

 

 

Continue Reading

kerala

പി വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കില്ല: ഡിഎംകെ

Published

on

പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് ഡിഎംകെ. സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാല്‍ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ പറ്റില്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. സിപിഎം നടപടിയെടുത്തയാളാണ് അന്‍വറെന്നും മുന്നണിബന്ധത്തിനു കോട്ടം തട്ടുന്ന രീതിയില്‍ നടപടികള്‍ എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളില്‍ നിന്നുള്ള വിമതരെ ഉള്‍ക്കൊള്ളുന്ന പതിവ് ഡി.എം.കെക്ക് ഇല്ലെന്നും അതിനാല്‍ അന്‍വര്‍ പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാധ്യത കുറവാണെന്നും ടി.കെ.എസ്. ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംകെ നേതാക്കളുമായി കഴിഞ്ഞ ദിവസം അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

കേരളത്തില്‍ ഡിഎംകെക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ടെന്നും പി വി അന്‍വറിന്റെ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്ന നിലപാടിലാണ് ഡിഎംകെയെന്നും ഇളങ്കോവന്‍ പറഞ്ഞു.

മഞ്ചേരിയില്‍ നടക്കുന്ന പി.വി അന്‍വറിന്റെ പൊതുയോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അന്‍വര്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിയുടെ പേരെന്ന് വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, സാമൂഹിക സംഘടനയാണിതെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Trending