Connect with us

Culture

സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍- ഓര്‍മയിലെ കരുത്തും വാത്സല്യവും

ബാഫഖി തങ്ങളുടെ രാഷ്ട്രീയ, സാമുദായിക കാര്യങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത് അക്കാലത്ത് സയ്യിദ് ഉമര്‍ തങ്ങളായിരുന്നു.

Published

on

സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍

കേരളത്തിലെ മത, രാഷ്ട്രീയ മേഖലകളില്‍ കരുത്തുറ്റ നേതൃത്വമായി കടന്നുപോയ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ഓര്‍മയില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന സുഗന്ധമാണ്. ആദര്‍ശത്തിന്റെ കരുത്തും നിലപാടിന്റെ ഉറപ്പും എന്തും ഏറ്റെടുക്കാനുള്ള ആര്‍ജ്ജവവുമായിരുന്നു അവരുടെ പ്രത്യേകത. നേതാക്കളും സാധാരണ പ്രവര്‍ത്തകരും അടുത്തറിഞ്ഞു സ്‌നേഹിച്ച നേതാവായിരുന്നു സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ആ നേതാവിന് ഇന്നും ജനഹൃദയങ്ങളില്‍ ഒരിടമുണ്ട്. സമുദായത്തിനായി സമര്‍പ്പിച്ച ആ ജീവിതത്തിന്റെ അനുഭവങ്ങളിലൂടെയാണ് ഞങ്ങളുടെ ബാല്യകൗമാരങ്ങള്‍ കടന്നുപോയത്. വീട്ടിലെത്തുന്ന നേതാക്കള്‍, ബാപ്പയുടെ യാത്രകള്‍, ചര്‍ച്ചകള്‍, തിരഞ്ഞെടുപ്പുകള്‍ തുടങ്ങിയ കര്‍മനൈരന്തര്യങ്ങളുടെ പതിറ്റാണ്ടുകളായിരുന്നു അതെല്ലാം. ഒരര്‍ത്ഥത്തില്‍ കേരള രാഷ്ട്രീയത്തിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയ വളര്‍ച്ചയുടെ കാലമായിരുന്നു അത്. ബാഫഖി തങ്ങളുടെ സഹോദരി പുത്രനും ജാമാതാവും എന്ന നിലയില്‍ കുടുംബബന്ധത്തില്‍ അപ്പുറമുള്ള ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍ ഉണ്ടായിരുന്നത്. ബാഫഖി തങ്ങളുടെ രാഷ്ട്രീയ, സാമുദായിക കാര്യങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത് അക്കാലത്ത് സയ്യിദ് ഉമര്‍ തങ്ങളായിരുന്നു. കുടുംബകാര്യങ്ങളും തങ്ങളെ ഏല്‍പ്പിച്ചിരുന്നു.

സി.എച്ചിന്റെ പരിപാടികള്‍ക്ക് തീയതി നല്‍കിയിരുന്നത് അക്കാലത്ത് കൊയിലാണ്ടിയില്‍ സൈദുമര്‍ തങ്ങളുടെ ഓഫീസായിരുന്നു. സി.എച്ചും സൈദുമര്‍ തങ്ങളും ബാഫഖി തങ്ങളുടെ കരുത്തായി മാറിയ കാലം. കോഴിക്കോട് കേന്ദ്രമാക്കി മുസ്‌ലിം ലീഗ് സാധിച്ച വിജയങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്ര ചിത്രംകൂടിയാണിത്. മക്കയിലാണ് പഠിച്ചത്. നാട്ടിലെത്തിയപ്പോള്‍ ബാഫഖി തങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ഗോദയിലിറങ്ങി. പാര്‍ട്ടിയിലും ഭരണത്തിലും മതസംഘടനാ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുമ്പോഴും ബാഫഖി തങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിലും അത് ഭംഗിയായി നിര്‍വഹിക്കുന്നതിലും വലിയ മാതൃക തന്നെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ആ മാതൃകയുടെ വഴിഅടയാളപ്പെടുത്തി. ആദര്‍ശ രംഗത്തെ കണിശതയും നിലപാടുകളിലെ ദൃഢതയും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി. വിഷയങ്ങള്‍ സൈദുമര്‍ തങ്ങള്‍ എടുത്താല്‍ പിന്നെ കാര്യങ്ങള്‍ യഥാവിധി നടന്നുകൊള്ളും എന്ന് ഉറപ്പായിരുന്നു. ഇത് മുന്നില്‍കണ്ടാണ് നേതാക്കള്‍ സങ്കീര്‍ണമായ വിഷയങ്ങള്‍ പോലും അങ്ങോട്ട് വിട്ടിരുന്നത്. കൃത്യനിഷ്ഠയായിരുന്നു മറ്റൊന്ന്. ഏതു കാര്യത്തിനും സമയത്തിനെത്താനും എത്തിയാല്‍തന്നെ താന്‍ വൈകിയോ എന്നന്വേഷിക്കാനും കാണിച്ച ജാഗ്രത വിസ്മയമാണ്. തികഞ്ഞ നേതാവിന്റെ ഗുണങ്ങളെല്ലാം അദ്ദേഹത്തില്‍നിന്ന് ഏറെ കണ്ടു പഠിക്കാനുണ്ടായിരുന്നു. സാധാരണ പ്രവര്‍ത്തകരെ ശ്രദ്ധിക്കാന്‍ വലിയ താല്‍പര്യം കാട്ടിയിരുന്നു. നേതാക്കളോടൊക്കെ വലിയ ആദരവും സ്‌നേഹവുമായിരുന്നു.
തിരക്കിനിടയിലും കുടുംബത്തെയും ശ്രദ്ധിച്ചു. എന്നാല്‍ അധികാരമോ രാഷ്ട്രീയ നേതൃസ്ഥാനമോ ഒരിക്കലും സ്വന്തക്കാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയില്ല. ഒരുകാര്യത്തിലും പരിധിവിട്ട് ഇടപെടരുതെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തി. ആരോടും അങ്ങനെയുള്ള ബാധ്യത ഉണ്ടാവരുതെന്ന നിര്‍ബന്ധവും അതിന് പിന്നിലുണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ഒരാളെക്കൊണ്ട് ചെയ്യിച്ചാല്‍ അവരുടെ മറ്റൊരു ആവശ്യത്തിന് ഇങ്ങോട്ടും സമീപിക്കുമെന്നും വഴിവിട്ട നീക്കങ്ങള്‍ ആര്‍ക്കുവേണ്ടിയും ചെയ്യുന്നത് ഗുണകരമല്ലെന്നും ബോധ്യപ്പെടുത്തും. മക്കളോടെല്ലാം ഒരേയൊരു ഉപദേശം മാത്രമായിരുന്നു എപ്പോഴും പ്രധാനമായി നടത്തിയിരുന്നത്. അഞ്ചു നേരത്തെ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കണം. അത് മാത്രമാണ് ബാപ്പാക്ക് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് പറയും. മൂത്തമകള്‍ക്ക് പേരക്കുട്ടിയായ ശേഷവും കാണുമ്പോള്‍ പറയുന്ന ഉപദേശം നമസ്‌കാരം ഖളാ ആകരുതുന്നതെന്ന് തന്നെ.

സുബ്ഹിക്ക് പള്ളിയില്‍ പോകും മുമ്പ് കുട്ടികളെ ഉള്‍പ്പെടെ എല്ലാവരെയും ഉണര്‍ത്തുന്നതും സുബ്ഹി കഴിഞ്ഞ ഉടനെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പതിവായിരുന്നു. വുളൂ നിത്യമാക്കുന്നതിലും ശ്രദ്ധിച്ചു. യാത്രകളിലും മറ്റും ഇത് വിഷമം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യം പരിഗണിച്ചും മറ്റും വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നവരോട് ആ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ട എന്നായിരുന്നു മറുപടി.
പല യോഗങ്ങള്‍ക്കും പരിപാടികള്‍ക്കും കൂടെ പോകാന്‍ അവസരമുണ്ടായി. യു.ഡി.എഫ് ലൈസന്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് കൊരമ്പയിലുമൊത്ത് പോകുന്ന കാലത്ത് പല തവണ കൂടെ പോയിട്ടുണ്ട്. ഒരു തവണ മാണി സാര്‍ ഒരു ആഗ്രഹം അറിയിച്ചു. തങ്ങള്‍ ഇരുന്ന സ്ഥലത്ത് എനിക്കൊന്ന് ഇരിക്കണം. എല്ലാ കക്ഷിനേതാക്കളും സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരമാണ് നല്‍കിയത്. അവര്‍ക്ക് ലഭിച്ചതും വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെയുള്ള സ്‌നേഹ ബഹുമാനങ്ങള്‍ തന്നെ.
യാത്രകളോട് വലിയ താല്‍പര്യം കാണിച്ചു. ഫോട്ടോ ആല്‍ബം സൂക്ഷിക്കുന്നതും ഹോബിയായിരുന്നു. പല കാര്യങ്ങള്‍ക്കും വേണ്ട ഫോട്ടോ ശേഖരിക്കാന്‍ നേതാക്കള്‍ ബാപ്പയുടെ അടുത്ത് എത്തുമായിരുന്നു. സല്‍ക്കാരത്തിലും വലിയ താത്പര്യം കാണിച്ചു. നേതാക്കള്‍, പ്രഭാഷകര്‍ പരിപാടികള്‍ക്ക് വന്നാല്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തണം എന്ന് നിര്‍ബന്ധം പിടിച്ചു. നിയമസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന സമയത്ത് മദിരാശിയിലായിരുന്നു. അവിടെ എം.കെ ഹാജിയുടെ റസ്റ്റോറന്റിലായിരുന്നു. എം.കെ ഹാജി മുഖേന വിവരം ലഭിച്ചപ്പോള്‍ മദ്രാസ് മെയിലില്‍ പുറപ്പെട്ടു. പൂക്കോയ തങ്ങളെ ചെന്നുകണ്ടു. നിയമസഭയിലേക്ക് മത്സര രംഗത്തിറങ്ങി. നീളക്കുപ്പായമിട്ടു നിയമസഭയിലേക്ക് കടന്നുചെല്ലുന്ന ഓര്‍മയും ചരിത്രം തന്നെ.
ഫാറൂഖ് കോളജിലും നന്തി ദാറുസ്സലാമിലും കോഴിക്കോട്ടെ വിവിധ പള്ളികളിലും പട്ടിക്കാട് ജാമിഅ നൂരിയയിലും പൊന്നാനി മഊനത്തിലും തന്റെ സേവനങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് പാര്‍ട്ടിയോട് അകലം പാലിച്ച ഇടവേളക്കുശേഷം ഇ.എം.എസിന്റെ ശരീഅത്ത് നിലപാടിനെതുടര്‍ന്ന് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് രംഗത്തുവന്നതും അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന സമുദായത്തോടുള്ള ആത്മാര്‍ത്ഥതയുടെ തെളിവാണ്. സീതിഹാജിയും അതില്‍ വലിയ പങ്കുവഹിച്ചു. പുറമെ കര്‍ക്കശക്കാരനെന്ന് കരുതിയവര്‍ പോലും അടുത്തറിഞ്ഞപ്പോള്‍ ആ വിനയം തിരിച്ചറിഞ്ഞത് പങ്കുവെച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്ക് വാത്സല്യമൂറുന്ന അനുഭവമാകാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു ജനതയുടെ ഉത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം.
(സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ മകനും മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവുമാണ് ലേഖകന്‍)

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഓസ്‌ട്രേലിയയിലും എമ്പുരാന് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍

ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Published

on

മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ഓസ്‌ട്രേലിയയിലും വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍. പ്രീ റിലീസ് കളക്ഷനില്‍ ഓസ്‌ട്രേലിയയിലും ചിത്രം റെക്കോഡുകള്‍ തിരുത്തി മുന്നേറുന്ന കാഴ്ചയാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണത്തിലും ടിക്കറ്റ് വില്പനയിലും എമ്പുരാന് നല്ല സ്വീകാര്യമാണ് ലഭിക്കുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ മോഹന്‍ലാല്‍, പൃഥിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുറമേ വിദേശ താരങ്ങളുടെ ഒരു നിര തന്നെ എമ്പുരാനില്‍ ദൃശ്യമാകും. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇതിന്റെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ലോകമെമ്പാടുമള്ള സിനിമാ പ്രേമികള്‍.

 

 

Continue Reading

Film

മലയാളത്തിൽ തുടക്കം കുറിക്കാൻ ചേരൻ ; പോലീസ് വേഷത്തിൽ ‘നരിവേട്ട’യിലെ ക്യാരക്ടർ

Published

on

വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ ആർ കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചേരൻ എത്തുന്നത്.

തമിഴ് ചലച്ചിത്രമേഖലയിലെ സംവിധായകനും നടനുമായ ചേരൻ സാംസ്കാരിക പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനാണ്. മൂന്ന് തവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുമുണ്ട്. കെ.എസ്.രവികുമാറിന്റെ സംവിധാന സഹായിയായിട്ടാണ് തന്റെ സംവിധാന ജീവിതം ചേരൻ തുടങ്ങുന്നത്. പിന്നീട് മലയാളചലച്ചിത്രസംവിധായകനായ ഹെൻ‌റിയുടെ ശ്രദ്ധയാകർഷിക്കുകയും, കോലങ്ങൾ എന്ന ചിത്രം ചേരനെ കൊണ്ട് നിർമ്മിക്കുകയും ചെയ്തു.

മനുഷ്യബന്ധങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ സംവിധാനം ചെയ്ത് ചേരൻ തുടക്കത്തിൽ തന്നെ കരിയറിൽ മുന്നേറ്റം നടത്തുകയും  ഭാരതി കണ്ണമ്മ (1997), പോർക്കളം (1997) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടുകയുമുണ്ടായി. ആഗോളവൽക്കരണം ഇന്ത്യൻ മധ്യവർഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പര്യവേക്ഷണം ചെയ്യുന്ന വിഷയങ്ങൾ കൂടി അദ്ദേഹം പിന്നീട് സിനിമയുടെ ഭാഗമാക്കി. ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രം, ഓട്ടോഗ്രാഫ് (2004), ഒരു മനുഷ്യന്റെ ജീവിതത്തിൻ്റെ നാല് ഘട്ടങ്ങളിലെ ഒരു അർദ്ധ ആത്മകഥാപരമായ കഥയാണ്. ഒരു നടനും സംവിധായകനുമെന്ന നിലക്ക് ചേരന് ഏറ്റവും കൂടുതൽ പ്രേക്ഷകസ്വീകാര്യത ലഭിച്ച സിനിമ കൂടിയാണ് ഓട്ടോഗ്രാഫ്. പിന്നീട് കുടുംബ നാടക ചിത്രമായ തവമൈ തവമിരുന്നു (2005), പിരിവോം സന്തിപ്പോം (2008), യുദ്ധം സെയ് (2011) തുടങ്ങിയ ചിത്രങ്ങളിലെ അഭിനേതാവായും അദ്ദേഹം വിജയിച്ചു. ഊർജ്ജസ്വലനായ ഒരു ഓൾറൗണ്ടറായ അദ്ദേഹത്തിന് വെട്രി കൊടി കാട്ട്, ഓട്ടോഗ്രാഫ്, തവമൈ തവമിരുന്ധു എന്നീ ചിത്രങ്ങൾക്കാണ് മൂന്ന് തവണ ദേശീയ അവാർഡ് ലഭിച്ചത്.

ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പറഞ്ഞു കേട്ടിരുന്നുവെങ്കിലും നരിവേട്ടയിലെ ഡി.ഐ.ജി. ആർ കേശവദാസ് എന്ന  പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തിലൂടെയാണ് അത് സംഭവിക്കുന്നത്. തമിഴ് ഭാഷ ചിത്രത്തിലെത് പോലെ മലയാളത്തിലും ചേരന് വലിയ പ്രേക്ഷക സ്വീകാര്യത ഈ സിനിമയിലൂടെ ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ എം ബാദുഷ, ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

kerala

കൊന്നിട്ട്‌ വരൂ പാര്‍ട്ടി കൂടെയുണ്ട് എന്നതാണ് സി.പി.എം സന്ദേശം: കെ. സുധാകരന്‍ എം.പി

ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി.

Published

on

മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്ന സി.പി.എം നിലപാട് നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സി.പി.എം ഉള്ളത് പാര്‍ട്ടി നൽകുന്ന ഈ സംരക്ഷണം മൂലമാണെന്നും കെ.സുധാകരൻ പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തെ സി.പി.എം തള്ളിപ്പറയുന്ന അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകള്‍ അവസാനിക്കും. കൊലയാളികള്‍ക്ക് സമ്പൂര്‍ണ സംരക്ഷണമാണ് പാര്‍ട്ടി നല്കുന്നത്. അവരെ കൊലയ്ക്ക് നിയോഗിക്കുന്നതു പാര്‍ട്ടിയാണ്. സമീപകാലത്തുവരെ യഥാര്‍ത്ഥ പ്രതികള്‍ക്കു പകരം സിപിഎം ഡമ്മി പ്രതികളെയാണ് നല്കിയിരുന്നത്.

അവര്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെട്ടു. പ്രതികളുടെ കോടതി വ്യവഹാരങ്ങള്‍, കുടുംബത്തിന്റെ സംരക്ഷണം, സാമ്പത്തിക സഹായം, ജോലി, ശമ്പളം, സ്മാരകം, വാര്‍ഷികം തുടങ്ങിയ എല്ലാ കാര്യങ്ങളും പാര്‍ട്ടി ഏറ്റെടുത്തു. കൊലയാളികളുടെ ക്വേട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വരെ പാര്‍ട്ടി കൂടെയുണ്ട്.

മദ്യം, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങിയ എല്ലാ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് പാര്‍ട്ടിയാണ് കവചം. ഭീകരസംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ജില്ലാ കൗണ്‍സില്‍ പ്രസിഡന്റിനെ വരെ സംരക്ഷിച്ചു.

നമ്മുടെ നികുതിപ്പണം വിനിയോഗിച്ച് സുപ്രീംകോടതി അഭിഭാഷകരെയാണ് നിയമപോരാട്ടത്തിൻ നിയോഗിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം ചവുട്ടി നില്ക്കുന്നത് കബന്ധങ്ങളിലാണ് . സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നു.

എസ്എഫ്‌ഐ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി അവരുടെ നെറികേടുകളെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. അവരെ അപലപിച്ചിരുന്നെങ്കില്‍ യുവതലമുറയെങ്കിലും രക്ഷപ്പെടുമായിരുന്നു. പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്രമങ്ങള്‍ കണ്ടു പഠിച്ച എസ്എഫ്‌ഐയും ഭീകരസംഘടനയാണ്. മാനിഷാദ എന്ന പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും കഴിയാതെപോകുന്നത് അവരുടെ രക്തപങ്കിലമായ രാഷ്ട്രീയജീവിതം കൊണ്ടാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending