Connect with us

Culture

തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം; രാഹുലും കളത്തിലിറങ്ങുന്നു

Published

on

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ കളത്തിലിറങ്ങാന്‍ കോണ്‍ഗ്രസ്സും. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്കും പങ്കുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റേയും ഇടപെടല്‍.

sasikala-panneerselvam_650x400_41486323110

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തിരുനാവുക്കരയുമായും പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കെ. രാമസ്വാമിയേയും ഹൈക്കമാന്‍ഡ് വിളിപ്പിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്താനിരിക്കുകയാണ്. തമിഴ്‌നാട് നിയമസഭയില്‍ കോണ്‍ഗ്രസ്സിന് എട്ട് അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ ഡി.എം.കെയുടെ സഖ്യകക്ഷികളുമാണവര്‍. അണ്ണാ ഡി.എം.കെക്ക് നിലവില്‍ 135 അംഗങ്ങളാണുള്ളത്. ഇതില്‍ 129പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ശശികല അവകാശപ്പെടുന്നുണ്ട്. 134പേരുടെ പിന്തുണച്ചുള്ള ഒപ്പും ശശികല ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ 30ല്‍ അധികം എം.എല്‍.എമാര്‍ സ്വതന്ത്രമായി തീരുമാനം കൈക്കൊള്ളാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉപവസിക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പിച്ച ശശികലയിപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ തേടി കോണ്‍ഗ്രസിനെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശശികലക്ക് പരസ്യമായി പിന്തുണ നല്‍കുമ്പോള്‍ ഡി.എം.കെയുമായുള്ള ഇപ്പോഴത്തെ കൂട്ടുകെട്ടില്‍ വിള്ളല്‍ വിഴുമോയെന്ന പേടിയും കോണ്‍ഗ്രസ്സിനുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അണ്ണാഡി.എം.കെ പിളര്‍ന്ന് തിരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ ഡി.എം.കെക്കൊപ്പം നിന്ന് അധികാരത്തിലെത്താന്‍ തന്നെയാണ് കോണ്‍ഗ്രസും തയ്യാറെടുക്കുന്നത്.

അതേസമയം, അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ പ്രാഥമിക അഗത്വത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് ഇ.മദുസൂദനനെ പുറത്താക്കി. ഒ.പനീര്‍സെല്‍വത്തെ പിന്തുണച്ച് മധുസൂദനന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടേതാണ് പുറത്താക്കല്‍ നടപടി.

news

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ക്രൈസ്തവ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു

ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്

Published

on

ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്‌സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലായിരുന്നു സംഭവം .ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്. പ്രദേശത്തെ 19 വീടുകളില്‍ 17 ഏണ്ണം പൂര്‍ണമായും കത്തി നശിച്ചു. രണ്ട് വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.

അജ്ഞാതര്‍ തങ്ങളുടെ വീടിന് തീയിട്ടതായി ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘനാളുകളായുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് ഇടക്കാല ഗവണ്‍മെന്റ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രിസ്മസിന് ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ ബ്ലംഗ്ലാദേശ് ദിനപത്രമായ ദ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Trending