Connect with us

News

മൊറോക്കന്‍ പതാക വീശി ശൈഖ് തമീം; വിജയമാഘോഷിച്ച് അറബ് ലോകവും വടക്കേ ആഫ്രിക്കയും

സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ തൂനീഷ്യന്‍ വിജയം ഗംഭീരമായി ആഘോഷിക്കുന്ന യുവാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. തൂനിസ്, ബൈറൂത്ത്, ബഗ്ദാദ്, റമല്ല തുടങ്ങിയ വിവിധ നഗരങ്ങള്‍ ദോഹയോടൊപ്പം രാത്രി വൈകിയും വിജയാഘോഷം തുടരുകയാണ്. മൊറോക്കോയുടെ വിജയം പിണങ്ങിപ്പോയ തന്റെ ഒരു സുഹൃത്തിനെ തിരിച്ചുകിട്ടിയെന്ന് മൊറോക്കന്‍ തലസ്ഥാനമായ റാബത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം എയ്ത് ബെല്‍ഖിത് പറഞ്ഞു.

Published

on

അശ്റഫ് തൂണേരി/ദോഹ

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൂന്നാമത് ഗോള്‍ കൂടി മൊറോക്കോ സ്പെയിന്‍ വലകുലുക്കി പായിച്ചപ്പോള്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എഴുന്നേറ്റു നിന്നു. ആഹ്ലാദത്തോടെ തംപ്സ് അപ് അടയാളം കാണിച്ചു. പിന്നീട് മകളുടെ കൈയ്യില്‍ നിന്ന് മൊറോക്കന്‍ പതാക വാങ്ങി വീശി. പിന്നീട് നിറചിരിയോടെ ഇടതു നെഞ്ചിലും വലതു നെഞ്ചിലും കൈവെച്ച് വീണ്ടുമൊരു തംപ്സ് അപ്. എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ സകുടുംബം കളി കാണാനെത്തിയ അമീറിന് തൊട്ടരികിലായി ഉണ്ടായിരുന്ന പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയും വിജയത്തില്‍ ആവേശഭരതിനായി. മൊറോക്കോയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചുവന്ന ഗൗണണിഞ്ഞെത്തിയ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും അമീറിന്റെ മാതാവുമായ ശൈഖ് മൗസ ബിന്‍ത് നാസറും എഴുന്നേറ്റ് നിന്നു. ഇരുവരും കൈയ്യടിച്ച് സ്റ്റേഡിയങ്ങളിലെ ആരവങ്ങളില്‍ ലയിച്ചു.

ഖത്തര്‍ ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന നിലയില്‍ അറബ് ആഫ്രിക്കന്‍ മേഖലയില്‍ തെരുവുകളിലെ ആഹ്ലാദപ്രകടനങ്ങള്‍ തുടരുകയാണ്. ബഗ്ദാദ് മുതല്‍ തൂനിസ് വരെയുള്ള അറബികള്‍ തെരുവുകളില്‍ ആഘോഷിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പല നഗരങ്ങളും സ്തംഭിപ്പിക്കുമാറാണ് ആഹ്ലാദപ്രകടനമെന്നും വീടുകളിലും പതാക വീശി ഐക്യദാര്‍ഢ്യമുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിച്ചു.
അതിനിടെ തങ്ങളുടെ വിജയം ഫലസ്തീന് സമര്‍പ്പിക്കുന്നതായി മൊറോക്കോ വ്യക്തമാക്കി. സ്പെയിനെതിരെ ഗോള്‍ നേടിയ ശേഷം മൈതാനത്ത് ആഹ്ലാദം പ്രകടിപ്പിച്ച താരങ്ങള്‍ വരി നിന്ന് ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അറബ് ലോകത്തെ വിവിധ രാഷ്ട്രനേതാക്കള്‍ മൊറോക്കോയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും രംഗത്തെത്തി.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാതി, ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് അല്‍ദ്ബീബ, ജോര്‍ദ്ദാന്‍ രാജ്ഞി റാനിയ അല്‍അബ്ദുല്ല, സുഡാനിലെ ഡെപ്യൂട്ടി റൂളിംഗ് കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ എന്നിവരെല്ലാം മൊറോക്കന്‍ ടീമിനെ അഭിനന്ദിച്ചു. ‘ഭൂഖണ്ഡത്തിലെ സിംഹങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു. കൊള്ളാം മൊറോക്കോ, നിങ്ങള്‍ അത് വീണ്ടും വിജയിച്ചിരിക്കുന്നു.” ജോര്‍ദാനിലെ രാജ്ഞി റാനിയ അല്‍അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. ‘സിംഹങ്ങള്‍ക്ക് നന്ദി, അറബ്, ആഫ്രിക്കന്‍ ആരാധകര്‍ക്ക് അഭിനന്ദനങ്ങള്‍’ ഹംദാന്‍ ദഗാലോ ട്വീറ്റ് ചെയ്തു.

സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ തൂനീഷ്യന്‍ വിജയം ഗംഭീരമായി ആഘോഷിക്കുന്ന യുവാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. തൂനിസ്, ബൈറൂത്ത്, ബഗ്ദാദ്, റമല്ല തുടങ്ങിയ വിവിധ നഗരങ്ങള്‍ ദോഹയോടൊപ്പം രാത്രി വൈകിയും വിജയാഘോഷം തുടരുകയാണ്. മൊറോക്കോയുടെ വിജയം പിണങ്ങിപ്പോയ തന്റെ ഒരു സുഹൃത്തിനെ തിരിച്ചുകിട്ടിയെന്ന് മൊറോക്കന്‍ തലസ്ഥാനമായ റാബത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം എയ്ത് ബെല്‍ഖിത് പറഞ്ഞു. സന്തോഷപ്രകടനത്തിനായി തെരുവില്‍ കണ്ടപ്പോള്‍ ഞങ്ങളുടെ പഴയ വഴക്ക് മറന്നുവെന്നും ഇബ്രാഹിം വ്യക്തമാക്കി. ദോഹയിലെ ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന് പുറത്തും സൂഖ് വാഖിഫ്, മുശൈരിബ് ഡൗണ്‍ടൗണ്‍, പേള്‍ഖത്തര്‍ തുടങ്ങിയ പ്രദേശങ്ങളിലും അല്‍ബിദ ഫാന്‍ഫെസ്റ്റിവലിലും മൊറോക്കന്‍ ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തി. ഡ്രംസ് അടിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും തെരുവുകള്‍ സജീവമായി. റോഡുകളില്‍ ഹോണ്‍മുഴക്കി വേഗം കുറച്ച് വാഹനമോടിച്ചും ആഘോഷമുണ്ടായി. കൊളോണിയല്‍ കാലത്ത് മൊറോക്കോയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന സ്പെയിനിനെയാണ് തങ്ങള്‍ പരാജയപ്പെടുത്തിയെന്ന വികാരവും വിജയഭേരിയുടെ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനെതിരെ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് കടന്നത്.സ്പെയിന്റെ കുറിയ പാസുകള്‍ക്ക് പ്രത്യാക്രമണത്തിലൂടെയും ഗോളിയിലൂടേയും മൊറോക്കോ മറുപടി ശക്തമായ കൊടുത്തതോടെയാണ് മത്സരം എക്സ്ട്രാടൈമും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കുമായി ദീര്‍ഘിച്ചത്. ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന അവസാന ആഫ്രിക്കന്‍ ടീം കൂടിയാണ് മൊറോക്കോ. 1990ല്‍ കാമറൂണിനും 1994-ല്‍ നൈജീരിയയ്ക്കും 2012-ല്‍ ഘാനയ്ക്കും ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ നാലാമത്തെ ടീമും മൊറോക്കോയാണ്.

 

kerala

അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: വയനാട്ടില്‍ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട്ടിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക?. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്?. ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 57800 രൂപ

ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് വര്‍ധിച്ചത്. ഇന്ന് മാത്രം പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപയും നല്‍കേണ്ടി വരും. നവംബര്‍ 18 മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുതിപ്പാണുണ്ടാകുന്നത്.

Continue Reading

kerala

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും

Published

on

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ട്. മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്.

Continue Reading

Trending