Culture
കട്ടിപ്പാറയില്‍ കാര്‍ഷിക മേഖലക്ക് മാത്രം അരക്കോടി രൂപയുടെ നാശനഷ്ടം

താമരശ്ശേരി: മലയോര കുടിയേറ്റ മേഖലയായ കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ നിരവധി പേരുടെ ജീവനെടുത്തതിന് പുറമെ കര്‍ഷകരുടെ സ്വപ്‌നങ്ങളും തകര്‍ത്തെറിഞ്ഞു. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുപ്രകാരം കാര്‍ഷിക മേഖലക്ക് മാത്രം അരക്കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ഉരുള്‍പൊട്ടല്‍ നടന്ന കരിഞ്ചോല ഭാഗത്ത് 17 പേരുടെ 34.5 ഏക്കര്‍ കൃഷിസ്ഥലമാണ് നശിച്ചത്. ഇവിടെ മാത്രം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തെങ്ങ് , കുരുമുളക്, റബര്‍, കൊക്കോ തുടങ്ങിയ വിളകളാണ് പ്രധാനമായും നശിച്ചത്. ഗ്രാമപഞ്ചായത്തിലെ താഴ് വാരം, കാല്‍വരി ഭാഗങ്ങളിലായി എട്ടുപേരുടെ നാല് ഏക്കറും ചമല്‍ ഭാഗത്ത് നാലുപേരുടെ രണ്ട് ഏക്കറും കൃഷി സ്ഥലം നശിച്ചു. മൊത്തം 40.5 ഏക്കറിലായി അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷി വകുപ്പിന്റെ കണക്കില്‍ പറയുന്നു.
റവന്യൂ വകുപ്പിന്റെ കണക്കു പ്രകാരം ഉരുള്‍പൊട്ടിയ പ്രദേശത്ത് ഏഴു വീടുകള്‍ പൂര്‍ണ്ണമായും 30 വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. ഇവയുടെ മൂല്യം കണക്കാന്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയറോട് ആവശ്യപ്പെട്ടതായി താലൂക്ക് തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീഖ് അറിയിച്ചു. ഇതുകൂടി ലഭിച്ചാല്‍ മാത്രമേ നാശത്തിന്റെ മൊത്തം കണക്ക് ലഭ്യമാവുകയുള്ളൂ.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
-
kerala3 days ago
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്