Connect with us

kerala

സർക്കാരിനെതിരെ ആഞ്ഞടിച്ച് തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി; മുനമ്പം സമരത്തെ മന്ത്രി അബ്ദുറഹിമാന്‍ വര്‍ഗീയമായി കണ്ടോ എന്ന് സംശയമെന്ന് മാര്‍ പാംപ്ലാനി

മുനമ്പത്ത് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രശ്നം മന്ത്രി അബ്ദുറഹിമാന്‍ വര്‍ഗീയതയുടെ കണ്ണോടെ കണ്ടോ എന്ന് സംശയമുണ്ടെന്ന് തലശ്ശേരി ആര്‍ച്ചുബിഷപ്പ് പറഞ്ഞു. മുനമ്പത്ത് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തി. പക്ഷെ പൊതുസമൂഹം നീതിക്ക് വേണ്ടിയുള്ള ജനതയുടെ നിലവിളിയായാണ്‌ സമരത്തെ കാണുന്നത്. ഭരണഘടനാപരമായ ചുമതലകള്‍ ഉള്ള മന്ത്രിയില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”

മുനമ്പം സമരവേദിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രി അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ചത്. മുനമ്പം സമരത്തിൽ ക്രൈസ്തവസഭ വർഗീയത കലർത്തുകയാണെന്ന് വഖഫ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞിരുന്നു. അവിടെ താമസിക്കുന്നവരെ സംരക്ഷിക്കണം എന്നുള്ള നിലപാടാണ് സർക്കാരിനുള്ളതെന്നും ജനങ്ങളുടെ പക്ഷത്താണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ പ്രസ്താവനക്ക് എതിരെയാണ് ബിഷപ്പ് രംഗത്തെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷം; പരുക്കേറ്റ കെ.എസ്.യു നേതാക്കളുമായി പോയ ആംബുലന്‍സ് സിപി.എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു

പരിക്കേറ്റിരുന്ന കെഎസ്‌യു ജില്ലാപ്രസിഡൻ്റ് ഗോകുൽ അടക്കം പത്തോളം പേർ സഞ്ചരിച്ചിരുന്ന ആംബുലൻസ് മുരിങ്ങൂർ നയാഗ്ര പെട്രോൾ പമ്പിനടുത്ത് വച്ച് ഒരു സംഘം സിപിഎം-ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആംബുലൻസ് കല്ല് വടി വാള് എന്നിവ ഉപയോഗിച്ച് ആക്രമിച്ചു

Published

on

തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. പരുക്കേറ്റ കെഎസ്‌യു നേതാക്കളുമായി പോയ ആംബുലൻസ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപണം. ജഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം.

മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘർഷം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവെച്ചു.

കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘട്ടനം കടുത്തതോടെ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശി.

പരിക്കേറ്റിരുന്ന കെഎസ്‌യു ജില്ലാപ്രസിഡൻ്റ് ഗോകുൽ അടക്കം പത്തോളം പേർ സഞ്ചരിച്ചിരുന്ന ആംബുലൻസ് മുരിങ്ങൂർ നയാഗ്ര പെട്രോൾ പമ്പിനടുത്ത് വച്ച് ഒരു സംഘം സിപിഎം-ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആംബുലൻസ് കല്ല് വടി വാള് എന്നിവ ഉപയോഗിച്ച് ആക്രമിച്ചുവെന്നും ആരോപണം. പരിക്കേറ്റവരെ കമ്പി കൊണ്ട് കുത്തി. തുടർന്ന് പരിക്കേറ്റവർ കൊരട്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.

Continue Reading

india

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും. 

Published

on

പ്രിയങ്ക ​ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദർശിക്കും.

ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ​ഗാന്ധി കാണും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും.

വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Continue Reading

GULF

സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു

Published

on

ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.9 ഇന്ത്യക്കാർ ,3 നേപ്പാൾ സ്വദേശികൾ, 3 ഘാന സ്വദേശികളും ആണ് മരണപ്പെട്ടത്.11 പേർ ഗുരുതരാവസ്‌ഥയിൽ ജിസാൻ , അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലും ആണ്. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31 വയസ്) ആണ് മരണപ്പെട്ട മലയാളി. എല്ലാവരും ജുബൈൽ ACIC കമ്പനി ജീവനക്കാർ ആണ്.

Continue Reading

Trending