X
    Categories: keralaNews

പറമ്പില്‍ വെള്ളം നിറയുന്നത് ഭൂമി പരന്നതായതുകൊണ്ട്; ഭൂമി ഉരുണ്ടതാണെങ്കില്‍ വെള്ളം ഉരുണ്ട് താഴെപ്പോവണ്ടേയെന്ന് ബിജെപി ബുദ്ധിജീവി വിഭാഗം തലവന്‍

കോഴിക്കോട്: മഴ പെയ്യുമ്പോള്‍ പറമ്പായ പറമ്പൊക്കെ വെള്ളം നിറയുന്നത് ഭൂമി പരന്നതായതുകൊണ്ടല്ലെ എന്ന് ബിജെപി ബുദ്ധിജീവി വിഭാഗം തലവന്‍ ടി.ജി മോഹന്‍ദാസ്. ഭൂമി ഉരുണ്ടതാണെങ്കില്‍ വെള്ളം ഉരുണ്ടു താഴെ പോവണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നാണ് തന്റെ ‘മഹത്തായ കണ്ടുപിടിത്തത്തിന്’ അദ്ദേഹം നല്‍കുന്ന ന്യായം.

മഴ എന്തുകൊണ്ടാണ് മുകളില്‍ നിന്ന് താഴേക്ക് പെയ്യുന്നതെന്ന സംശയവും അദ്ദേഹത്തിനുണ്ട്. മര്‍ദം കൂടിയ സ്ഥലത്ത് നിന്ന് മര്‍ദം കുറഞ്ഞ സ്ഥലത്തേക്കല്ലേ വായുവും വെള്ളവും ഒക്കെ സഞ്ചരിക്കേണ്ടത്? അപ്പോള്‍ ആകാശത്ത് ന്യൂനമര്‍ദ്ദം ഉണ്ടായാല്‍ ഭൂമിയിലെ വെള്ളം ആകാശത്തേക്കല്ലേ പെയ്യേണ്ടത്? പകരം അവിടുന്ന് വെള്ളം ഇങ്ങോട്ട് പെയ്യുന്നത് ശരിയാണോ? ഇതെന്തൊരു ഏര്‍പ്പാട്-മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.

അതേസമയം ശാസ്ത്രത്തിലും ചരിത്രത്തിലും തങ്ങളുടെ മണ്ടത്തരങ്ങളും ഐതീഹ്യങ്ങളും തിരുകിക്കയറ്റുന്ന സംഘപരിവാര്‍ ശൈലിയുടെ തുടര്‍ച്ചയായി തന്നെ ഇത്തരം വെളിപാടുകളെ കാണേണ്ടതുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പരിഹസിച്ചും ട്രോളുണ്ടാക്കിയും ഇത്തരം ട്വിറ്റുകളെ തള്ളുമ്പോള്‍ തന്നെ വരും കാലത്ത് ഇത് ആധികാരിക വസ്തുതകളായി പാഠപുസ്തകങ്ങളില്‍ വരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: