Connect with us

Video Stories

ഉറക്കം കെടുത്തി ഭീകരാക്രമണങ്ങള്‍

Published

on

ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ തീവ്രവാദത്തിന്റെ കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. അല്‍ഖാഇദ, ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തുടങ്ങിയ ഭീകരസംഘടനകള്‍ പലഘട്ടങ്ങളില്‍ ഇന്തോനേഷ്യയില്‍ രക്തപ്പുഴ ഒഴുക്കി. കൂടാതെ പല പേരുകളില്‍ അറിയപ്പെടുന്ന പ്രാദേശിക തീവ്രവാദ സംഘടനകളും രാജ്യത്തിന്റെ ഉറക്കംകെടുത്തുന്നുണ്ട്. 2002ല്‍ ബാലി ദ്വീപിലെ ഒരു ബാറിനും നൈറ്റ് ക്ലബ്ബിനും സമീപമുണ്ടായ ബോംബാക്രമണങ്ങളില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ഖാഇദയുടെ സഹായത്തോടെ ജമാഅ ഇസ്്‌ലാമിയ(ജെ.ഐ) എന്ന സംഘടനയാണ് ഈ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശികളായിരുന്നു. 2000ത്തിലെ ക്രിസ്മസ് ദിനത്തില്‍ രാജ്യത്തെ വിവിധ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ആക്രമങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കകയും ചെയ്തു. 2016 ജനുവരിയിലാണ് ഇന്തോനേഷ്യയില്‍ ആദ്യ ഐ.എസ് ആക്രമണം നടന്നത്. മധ്യ ജക്കാര്‍ത്തയിലുണ്ടായ സ്‌ഫോടന പരമ്പരകളിലും വെടിവെപ്പുകളിലും നാല് സാധാരണക്കാരും നാല് അക്രമികളും കൊല്ലപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസം കുര്‍ബാനക്കിടെ ചര്‍ച്ചുകളില്‍ ആക്രമണം നടത്തിയതും ഐ.എസായിരുന്നു. ജമാഅത് അന്‍ഷാറത് ദൗല(ജെ.എ.ഡി) എന്ന സംഘടനയാണ് ഐ.എസിന് ഇന്തോനേഷ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളെ ചാവേറുകളാക്കി നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ ജെ.എ.ഡിയുടെ കരങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2015ലാണ് ജെ.എ.ഡി രൂപംകൊണ്ടത്. അമാന്‍ അബ്ദുറഹ്്മാന്‍ എന്നയാളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്നിലധികം തീവ്രവാദസംഘടനകള്‍ ലയിക്കുകയായിരുന്നു. ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന അമാന്‍ അബ്ദുറഹ്്മാന് നിരവധി അനുയായികളുണ്ട്. ഇന്തോനേഷ്യയിലെ ഏറ്റവും അപകടകരമായ സംഘടനയെന്നാണ് ജി.എ.ഡിയെ ദേശീയ ഭീകരവിരുദ്ധ ഏജന്‍സി വിശേഷിപ്പിച്ചിരിക്കുന്നത്.

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

Trending