Connect with us

News

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് താരം റഫേല്‍ നദാല്‍

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ടെന്നീസില്‍ നിന്ന് വിട പറയുന്ന കാര്യം അറിയിച്ചത്.

Published

on

ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പാനിഷ് ഇതിഹാസ ടെന്നീസ് താരം റഫേല്‍ നദാല്‍. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ടെന്നീസില്‍ നിന്ന് വിട പറയുന്ന കാര്യം അറിയിച്ചത്. 38 വയസ്സുകാരനായ റഫേല്‍ നദാല്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മാസം മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പാകും റഫേല്‍ നദാലിന്റെ അവസാനത്തെ കളി.

” ഞാന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണ്. വളരെ പ്രയാസമേറിയ കാലഘട്ടമായിരുന്നു കടന്ന് പോയത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം” -ഇങ്ങനെയാണ് താരം വീഡിയോയില്‍ പങ്കുവെച്ചത്. സമീപകാലത്ത് നിരന്തരം റഫേല്‍ നദാലിന് പരിക്ക് പറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതീക്ഷിച്ചതുപോലെ ഉയരാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന റഫേല്‍ നദാല്‍ . 14 ഫ്രഞ്ച് ഓപ്പണിലും നാല് യു.എസ് ഓപ്പണിലും രണ്ട് വീതം ആസ്ത്രേലിയന്‍,വിംബിള്‍ഡന്‍ ചാമ്പ്യന്‍ഷിപ്പുകളിലും തന്റെപേരെഴുതി ചേര്‍ത്തിട്ടുണ്ട്.

 

crime

വീട്ടില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീകള്‍ പിടിയില്‍

തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ഷാളില്‍ പൊതിഞ്ഞ് സ്ത്രീകള്‍ പുറത്തിറങ്ങുകയായിരുന്നു

Published

on

കോട്ടയം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍. കോട്ടയം പുതുപ്പള്ളിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ഷാളില്‍ പൊതിഞ്ഞ് സ്ത്രീകള്‍ പുറത്തിറങ്ങുകയായിരുന്നു. ഇത് കണ്ട് വന്ന അമ്മ ഇവര്‍ക്ക് പിന്നാലെ ഓടി ഇവരുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെട്ടുത്തി. സ്ത്രീകള്‍ നേരത്തെയും വീടിന്റെ പരിസരത്തെത്തിയിരുന്നുവെന്നാണ് വിവരം. നേരത്തെ വന്ന് വീടും പരിസരവും കുഞ്ഞിനെയും നോക്കി വെച്ച ശേഷം പിന്നീട് വന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്ന് നാടോടി സ്ത്രീകളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Continue Reading

kerala

വയനാട്ടിൽ പ്രിയങ്ക തന്നെ; പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ്‌ സ്ഥാനാർത്ഥികൾ

വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു

Published

on

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ ആലത്തൂര്‍ എംപിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.

Continue Reading

kerala

ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നു : മുനവ്വറലി ശിഹാബ് തങ്ങൾ

ജയിൽ മോചിതരായ യു.ഡി.വൈ.എഫ് നേതാക്കൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ

Published

on

കോഴിക്കോട് : ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ് ന്യായമായ സമരം ചെയ്തവരെ ജയിലിലടക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജയിൽ മോചിതരായ യു.ഡി.വൈ.എഫ് നേതാക്കൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.

ഫാസിസവുമായി കൂട്ട് ചേർന്ന് കേരളത്തെ വിദ്വേഷ പ്രദേശമാക്കാനുള്ള ശ്രമം ഇടത് പക്ഷത്തിൻ്റെ പ്രത്യയശാസ്ത്ര പരാജയമാണ് വ്യക്തമാക്കുന്നത്. ക്രമസമാധാനം തകർച്ചയിലായ കേരളത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ന്യായമായ സമരങ്ങള അടിച്ചമർത്താനും നേതാക്കളെ ജയിലിലടക്കാനും ഉത്സാഹം കാണിക്കുന്ന സർക്കാർ, അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ പൊലീസിനെ കൂട്ടുപിടിച്ച് നിർവീര്യമാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ പോലും താറുമാറാക്കുന്ന തരത്തിൽ ഭരണം തുടരുന്ന സർക്കാറിനെതിരെ ശക്തമായ യുവ രോഷം ഉയർത്തി കൊണ്ട് വരുമെന്നും തങ്ങൾ കൂട്ടി ചേർത്തു.

Continue Reading

Trending