Connect with us

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

kerala

വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി

മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.

Published

on

വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി. വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വന്ദേഭാരത് ട്രെയിനിലാണ് കാലാവധി കഴിഞ്ഞ രണ്ട് മാസമായ ജ്യൂസ് വിതരണം ചെയ്തതായി പരാതി വന്നത്. മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.

നേരത്തേയും വന്ദേഭാരത് ട്രെയിനില്‍ പഴകിയ ഭക്ഷണം യാത്രക്കാര്‍ക്ക് വിതരണം ചെയ്തതായുള്ള പരാതികള്‍ പുറത്ത വന്നിരുന്നു. ഇത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരമാണ് പുറത്തു വരുന്നത്.

അതേസമയം കൊച്ചിയില്‍ വന്ദേഭാരതിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ പുറത്തു വന്നിരുന്നു. ഭക്ഷണത്തിനടക്കം നല്ലൊരു തുകയാണ് വന്ദേഭാരത് യാത്രക്കാര്‍ക്കായി ചെലവാക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ ആരോഗ്യത്തിന് ഒരു വിലയും റെയില്‍വേ കല്‍പ്പിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെയും പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിന്റെയും സ്വാധീനഫലമായി വെള്ളിയാഴ്ച വരെ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് (kerala rain) സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൡും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ച കണ്ണൂരിലും കാസര്‍കോടിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. കാലവര്‍ഷത്തിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനും സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദമാണ് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അതിതീവ്രമഴ തുടരുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

ഏഴു വയസുകാരനെ തട്ടി കൊണ്ടുപോകാന്‍ ശ്രമം രണ്ട് നാടോടികള്‍ പിടിയില്‍

Published

on

കോഴിക്കോട് ബീച്ചിന് സമീപം ഏഴു വയസുക്കാരിയെ തട്ടിക്കോണ്ട് പോകാന്‍ ശ്രമം. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമിച്ചത്. ലക്ഷ്മി , ശ്രീനിവാസന്‍ എന്നീ മംഗലാപുരം സ്വദേശികളാണ് കേസില്‍ പോലീസ് പിടിയിലായത്.

കൂടെയുണ്ടായിരുന്ന കൂട്ടുക്കാരും നാട്ടുക്കാരും ശബ്ദമുണ്ടാക്കിയാണ് പോലീസിനെ അറിയിച്ച് സംഭവം തടഞ്ഞത് .ഇരുവരുടെയും ദൃശ്യങ്ങള്‍ സമിപത്തെ സിസിടിവില്‍ നിന്ന് കണ്ടെത്തി. പ്രതികളെ കോഴിക്കോട് വെളളയില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപ്പോയി ചോദ്യം ചെയ്യും.

Continue Reading

Trending