Connect with us

india

തെലങ്കാന ടണല്‍ ദുരന്തം; അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും തൊഴിലാളികളെ കണ്ടെത്താനായില്ല

ടണലില്‍ നിറഞ്ഞുകിടക്കുന്ന ചെളിയാണ് രക്ഷപ്രവര്‍ത്തനത്തിന്റെ പ്രധാന തടസ്സം

Published

on

തെലങ്കാന നാഗര്‍കുര്‍ണൂളില്‍ ടണലില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടം നടന്ന് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും തൊഴിലാളെ രക്ഷിക്കാനായിട്ടില്ല. ടണലില്‍ നിറഞ്ഞുകിടക്കുന്ന ചെളിയാണ് രക്ഷപ്രവര്‍ത്തനത്തിന്റെ പ്രധാന തടസ്സം.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ഇതുവരെയും ആശയവിനിമയം നടത്താന്‍ പോലും സാധിച്ചിട്ടില്ല. എന്നാല്‍, രക്ഷാപ്രവര്‍ത്തനം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് തെലങ്കാന സര്‍ക്കാര്‍. ചെളിമാറ്റി തിരയാന്‍ തീരുമാനിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകുമെന്ന് തെലങ്കാന ജലസേചന മന്ത്രി എന്‍. ഉത്തംകുമാര്‍ റെഡ്ഡി അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ടണല്‍ ബോറിംഗ് മെഷീന്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് കഷണങ്ങളാക്കി മാറ്റും.

എന്നാല്‍ ടണലില്‍ കുടുങ്ങിയവരെ ജീവനോടെ രക്ഷിക്കാന്‍ സാധിക്കുമോ എന്നതില്‍ ദൗത്യസംഘവും ഉറപ്പുനല്‍കുന്നില്ല. കഴിഞ്ഞ ശനിയാഴ്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ എട്ടു തൊഴിലാളികളാണ് ദിവസങ്ങളായി ടണലില്‍ കുടുങ്ങിക്കിടക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘രാജ്യം മുഴുവന്‍ നീതിക്കായി കാത്തിരിക്കുന്നു’; എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

Published

on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിലെ എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം രാജ്യം നീതിക്കായി കാത്തിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ ബി കെ ഹരിപ്രസാദ്, ഉദയ് ബന്‍, ദീപേന്ദര്‍ സിങ് ഹൂഡ, ദിവ്യാന്‍ശു ബുദ്ധിരാജ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഒന്നര മണിക്കൂറോളം രാഹുല്‍ ഗാന്ധി കുടുംബത്തോടൊപ്പം ചിലവഴിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ലഫ്റ്റ്‌നറ്റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ താന്‍ സന്ദര്‍ശിച്ചുവെന്നും അനുശോചനമറിയിച്ചുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അഗാധമായ ദുഃഖത്തിനിടയിലും വിനയ് നര്‍വാളിന്റെ കുടുംബത്തിന്റെ ധീരതയും ധൈര്യവും രാജ്യത്തിനുള്ള സന്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചോദിച്ചു. ജമ്മുകശ്മീര്‍ പൊലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നും ഖര്‍ഗെ ചോദിച്ചു.സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍ സമ്മതിച്ചതാണ്. ഏപ്രില്‍ 19-ലെ ജമ്മുകശ്മീര്‍ യാത്ര പ്രധാനമന്ത്രി റദ്ദാക്കി. ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം: മുന്നൊരുക്കങ്ങള്‍ സജീവം

Published

on

ഡൽഹി ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനവും മുസ്ലിംലീഗ് ദേശീയ പ്രതിനിധി സമ്മേളനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സജീവമായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗം രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ അവലോകനം ചെയ്തു. മെയ് 25ന് വൈകുന്നേരം 3 മണിക്ക് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രതിനിധി സമ്മേളനം. പ്രതിനിധികളുടെ രജിസ്‌ട്രേഷൻ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്കുള്ള ഐഡി കാർഡുകൾ മുൻകൂട്ടി നൽകും. രജിസ്‌ട്രേഷൻ കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രതിനിധി സമ്മേളനത്തിലേക്ക് പ്രവേശനം.

പ്രതിനിധികൾ മൂന്ന് മണിക്ക് മുമ്പ് തന്നെ സമ്മേളന ഹാളിൽ പ്രവേശിക്കണം. സംസ്ഥാനങ്ങൾ തിരിച്ചാണ് സീറ്റുകൾ ക്രമീകരിക്കുക. ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം വെർച്ച്വൽ സാങ്കേതിക രീതിയിൽ സമ്മേളന വേദിയിലാണ് നടക്കുക. രാജ്യതലസ്ഥാനത്ത് ഉന്നതരായ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങായതിനാൽ പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള സമ്മേളനമായിരിക്കും. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, അഡ്വ. ഹാരിസ് ബീരാൻ എംപി, സി.കെ സുബൈർ, അഡ്വ.വി.കെ ഫൈസൽ ബാബു, ടി.പി അഷ്റഫലി, അഡ്വ.ഷിബു മീരാൻ, സി.കെ ശാക്കിർ, പി.വി അഹമ്മദ് സാജു, പി.എം.എ സമീർ, ഡൽഹി കെഎംസിസി സെക്രട്ടറി മുഹമ്മദ് ഹലിം യോഗത്തിൽ സംബന്ധിച്ചു.

Continue Reading

india

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ 26 കാരനായ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Published

on

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ 26 കാരനായ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ജ്വലനത്തിനും അതിര്‍ത്തികളില്‍ ദിവസേനയുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും ഇടയിലാണ് അറസ്റ്റ്.

പാക് അധീന കശ്മീരിലെ (പിഒകെ) തര്‍ഖല്‍ ഗ്രാമവാസിയായ വഖാസിനെ, നിയന്ത്രണ രേഖ (എല്‍ഒസി) കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ചക്കന്‍-ദാ-ബാഗ് പ്രദേശത്തെ ഒരു ഫോര്‍വേഡ് ഗ്രാമത്തില്‍ നിന്ന് ജാഗരൂകരായ സൈനിക ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ വഖാസ് തന്റെ മറുവശത്തുള്ള ഗ്രാമത്തില്‍ നിന്ന് അശ്രദ്ധമായി നിയന്ത്രണരേഖ കടന്നതായി കണ്ടെത്തി, അവര്‍ പറഞ്ഞു.

അറസ്റ്റിലാകുന്ന സമയത്ത് നുഴഞ്ഞുകയറ്റക്കാരനില്‍ നിന്ന് കുറ്റകരമായ വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല.

Continue Reading

Trending