Connect with us

More

കേരളത്തിന്റെ കണ്ണീര്‍

Published

on

രണ്ടുമാസംമുമ്പ് മാത്രം മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെച്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ആ അഞ്ചു വിദ്യാര്‍ത്ഥികള്‍ ഇനി സഹപാഠികള്‍ക്കൊപ്പമില്ല. കഴിഞ്ഞ ദിവസം വരെ പഠനത്തോടൊപ്പം കളിചിരിയുമായി നിറഞ്ഞു നിന്ന കോളജിലെ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിനു മുന്നില്‍ അവര്‍ നിശ്ചലരായി കിടക്കുമ്പോള്‍ ബന്ധുക്കളും സഹപാഠികളും കണ്ണീരണിഞ്ഞു നില്‍ക്കുകയായിരുന്നു. തങ്ങളുടെ സ്വപനങ്ങളും കുടുംബത്തിന്റെ പ്രതീക്ഷകളും ബാക്കിയാക്കി അവര്‍ മടങ്ങുമ്പോള്‍ റോഡുകള്‍ കുരുതിക്കളമായി മാറിയ ദാരുണമായ മറ്റൊരു അപകടത്തിനുകൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ നാട്ടികയില്‍ കിടന്നുറങ്ങുന്ന കുടുംബങ്ങളുടെ ശരീരത്തി ലേക്ക് ലോറി പാഞ്ഞുകയറി നിരവധി ജീവനുകള്‍ പൊലിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിന്റെ മുമ്പാണ് മറ്റൊരപകടം നമ്മുടെ കണ്ണുനിറച്ചുകളഞ്ഞത്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിലേക്ക് ആലപ്പുഴയിലേക്ക് വന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവനന്ദ് എന്നിവരാണ് മരിച്ചത്. നാലു പേര്‍ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

പലപല കാരണങ്ങളാണ് അപകടത്തിന് നിദാനമായി പറയപ്പെടുന്നത്. ബസ് വരുന്നത് അവസാനനിമിഷം തിരിച്ചറിഞ്ഞ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ കാര്‍ റോഡില്‍ തെന്നി നീങ്ങിയ ശേഷം കാറിന്റെ മധ്യഭാഗം ബസിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ വണ്ടിയോടിച്ച വിദ്യാര്‍ത്ഥി പറയുന്നത് റോഡില്‍ ആളുണ്ടായിരുന്നുവെന്ന് തോന്നിയപ്പോള്‍ വലത്തോട്ട് വെട്ടിതിരിക്കുകയായിരുന്നുവെന്നാണ്. മഴയത്ത് വാഹനങ്ങള്‍ തെന്നിനിങ്ങുന്ന ഹൈഡ്രോ പ്ലെയിനിങ് സംവിധാനമാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്ധാഭിപ്രായം. ഓവര്‍ലോഡ്, വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് ആര്‍.ടി.ഒ പറയുന്നത്. കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായതായും വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവന്‍ ഉള്ളിലേക്ക് വരുകയും ചെയ്തതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും അദ്ദേഹം പറയുന്നു.

കാരണങ്ങളെന്താണെങ്കിലും പൊലിഞ്ഞുപോയ ആ ജീവനുകള്‍ക്ക് പകരംവെക്കാന്‍ മറ്റൊന്നുകൊണ്ടുമാകില്ല. ഇനിയും ഇതുപോലെയുള്ള കരളലിയിപ്പിക്കുന്ന വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളാണ് ഇത്തരം അപകടങ്ങളില്‍ നിന്ന് നമുക്കുള്ള പാഠം. ഖേദകരമെന്നു പറയട്ടെ ഒരു ദുരന്തമുണ്ടാവുമ്പോള്‍ മാത്രം നിയമലംഘനങ്ങളെക്കുറിച്ചും റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചുമെല്ലാം നാം വാചാലരാകാറാണ്ടെങ്കിലും പിന്നീട് അത്തരം ചിന്തകളെയെല്ലാം മറവിക്ക് വിട്ടുനല്‍കാറാണ് പതിവ്. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കപ്പെടുന്നതിന്റെ അപര്യാപ്തതയാണ് ഈ അപകടങ്ങളിലെല്ലാം ഒന്നാമത്തെ വില്ലനായിമാറുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയെന്നത് ഒരു സംസ്‌ക്കാരമായി മാറ്റിയെടുക്കാന്‍ നമുക്ക് സാ ധിക്കുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. ലൈസന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ വാഹനഗതാഗതത്തിന്റെ പ്രാഥമിക നിയമങ്ങള്‍ക്ക് പോലും ഒരുവിലയും കല്‍പ്പിക്കപ്പെടാത്ത സാഹചര്യം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. അമിത വേഗതയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ഡ്രൈവിങ്ങുമെല്ലാം ഇതിനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നു.
അനിയമങ്ങള്‍ നടപ്പാക്കുന്നതിലെ ഭരണകൂടങ്ങളുടെ ഉദാസീന സമീപനമാണ് നിയമലംഘനങ്ങള്‍ക്കുള്ള പ്രചോദനം. നമ്മുടെ നാട്ടില്‍വെച്ച് ഒരുനിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെ വാഹനമോടിക്കുന്ന മലയാളികള്‍ തന്നെയാണ് വിദേശ രാജ്യങ്ങളില്‍ നിയമംപാലിക്കുന്നതില്‍ മുന്നില്‍ നില്‍ ക്കുന്നത്. നിയമങ്ങളുടെ കാര്‍ക്കശ്യമാണ് ഈയൊരു രൂപ മാറ്റത്തിനു പിന്നിലെന്നത് അവിതര്‍ക്കിതമാണ്. വികസിത രാജ്യങ്ങളിലെ റോഡുകളില്‍ കാണുന്ന അച്ചടക്കം നിയമങ്ങളോടുള്ള സ്‌നേഹംകൊണ്ടോ ബഹുമാനംകൊണ്ടോ ഉണ്ടാകുന്നതല്ല. മറിച്ച് നിയമങ്ങളെ ഭയപ്പെടുന്നത് കൊണ്ടു തന്നെയാണ്. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരുത്തുകയും കാലപ്പഴക്കംചെന്ന നിയമങ്ങള്‍ പരിഷ്‌ക്കരിക്കുകയും ചെയ്താല്‍ ഇവിടെയും ഈ അച്ചടക്കം യാഥാര്‍ ത്ഥ്യമാകും. ഖേദകരമെന്നു പറയട്ടെ നിയമം നടപ്പില്‍ വരുത്തേണ്ടവര്‍ തന്നെ അതിനെ തകര്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് പലപ്പോഴും നമ്മുടെ നാട് സാക്ഷ്യം വഹിക്കുകയാണ്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയരായവര്‍ക്ക് അധികാരികള്‍ തന്നെ രക്ഷകരായെത്തുന്നത് ഇവിടെ സര്‍വ സാധാരണമാണ്. ഇത്തരം സാഹചര്യങ്ങള്‍ക്ക് മാറ്റംവരുത്തുകയും യാഥാര്‍ത്ഥ്യ ബോധത്തോടെ ഭരണകൂടങ്ങളും ജനങ്ങളും പെരുമാറുകയും ചെയ്യാത്തപക്ഷം ഇതുപോലുള്ള കണ്ണീര്‍കാഴ്ചക്കള്‍ക്ക് ഒരിക്കലും അറുതി വരുത്താനാവില്ല.

 

kerala

ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു

5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്

Published

on

പാലക്കാട്: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വഴിയിൽ കുടുങ്ങിയ വന്ദേഭാരത് മറ്റൊരു എൻജിൻ കൊണ്ടുവന്ന് കെട്ടിവലിക്കുകയായിരുന്നു. ഡീസൽ എൻജിൻ കൊണ്ടുവന്ന് പിറകിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിൽ എത്തിച്ചാണ് സാങ്കേതിക തകരാർ പരിഹരിച്ചത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷം കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമായത്. 5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്.

Continue Reading

india

അസമില്‍ ബീഫ് നിരോധിച്ചു

ഹോട്ടലുകളിലും പൊതു ചടങ്ങുകളിലും ബീഫ് വിളമ്പരുതെന്ന് നിര്‍ദേശം

Published

on

സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്‍ പൂര്‍ണ്ണ നിരോധനം നിലവില്‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ലെന്നാണ് ഉത്തരവ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന ബീഫ് നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന അസം മന്ത്രി പിജുഷ് ഹസരികയുടെ പ്രസ്താവന വിവാദമാകുന്നുമുണ്ട്. ബീഫ് നിരോധിക്കാനുള്ള തീരുമാനത്തെ അസം കോണ്‍ഗ്രസ് ഒന്നുകില്‍ പിന്തുണയ്ക്കണമെന്നും അല്ലെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമാണ് പിജുഷിന്റെ ട്വീറ്റ്. സമ്പൂര്‍ണ ബീഫ് നിരോധനം തങ്ങളുടെ ആലോചനയിലുണ്ടെന്ന് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സാംഗുരിയില്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ബീഫ് വിതരണം ചെയ്‌തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദു, ജൈന, സിഖ് പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്ത് പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും 2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിരുന്നു. മന്ത്രിസഭാ പുനസംഘടനയും ഉടനുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്ന് ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു.

Continue Reading

kerala

കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Published

on

ആലപ്പുഴ: കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം. പത്താം തിയതിയാണ് ഉപതിരഞ്ഞെടുപ്പ്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമാണ്.

Continue Reading

Trending