Connect with us

GULF

‘വ​യ​നാ​ടി​ന്റെ ക​ണ്ണീ​രൊ​പ്പാ​ൻ’; കെ.​എം.​സി.​സി ബ​ഹ്റൈ​ൻ 25 ല​ക്ഷം കൈ​മാ​റി

ആ​ഗ​സ്റ്റ് ര​ണ്ടി​ന് പാ​ണ​ക്കാ​ട് ന​ട​ന്ന പ്ര​ഖ്യാ​പ​നം ശേ​ഷം ഒ​രാ​ഴ്ച പൂ​ർ​ത്തി​യാ​കും മു​മ്പ് ത​ന്നെ ആ​ദ്യ ഗ​ഡു കൈ​മാ​റാ​ൻ ക​ഴി​ഞ്ഞ​ത് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ത്വ​രി​ത ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടാ​യി​രു​ന്നു.

Published

on

‘വ​യ​നാ​ടി​ന്റെ ക​ണ്ണീ​രൊ​പ്പാ​ൻ’ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത സ​മ​ഗ്ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഫ​ണ്ടി​ലേ​ക്ക് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ന​ൽ​കു​ന്ന തു​ക​യു​ടെ ആ​ദ്യ ഗ​ഡു​വാ​യി 25 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് പാ​ണ​ക്കാ​ട് സയ്യിദ്‌ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് എ. ​ഹ​ബീ​ബ് റ​ഹ്മാ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര​യും ചേ​ർ​ന്ന് കൈ​മാ​റി.

കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പ്രതിപക്ഷ ഉപനേതാവ്‌ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​എം.​എ. സ​ലാം, ഡോ. ​എം.​കെ. മു​നീ​ർ, സി.​ടി. അ​ഹ​മ്മ​ദ​ലി, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ തു​ട​ങ്ങി​യ മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഫ​ണ്ട് കൈ​മാ​റി​യ​ത്.കെ.​എം.​സി.​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ​പീ​ടി​ക​യും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ആ​ഗ​സ്റ്റ് ര​ണ്ടി​ന് പാ​ണ​ക്കാ​ട് ന​ട​ന്ന പ്ര​ഖ്യാ​പ​നം ശേ​ഷം ഒ​രാ​ഴ്ച പൂ​ർ​ത്തി​യാ​കും മു​മ്പ് ത​ന്നെ ആ​ദ്യ ഗ​ഡു കൈ​മാ​റാ​ൻ ക​ഴി​ഞ്ഞ​ത് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ത്വ​രി​ത ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടാ​യി​രു​ന്നു. ബ​ഹ്റൈ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ട് ശേ​ഖ​ര​ണ ആ​ഹ്വാ​നം ജി​ല്ല ഏ​രി​യ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്ത​തോ​ടു കൂ​ടി​യാ​ണ് സമയബന്ധിതമായി ഫണ്ടിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കുവാൻ സാധിച്ചത്.

GULF

റോഡ് മുറിച്ചുകടക്കുന്നത് സീബ്ര ക്രോസ്സിംഗില്‍ അല്ലെങ്കില്‍ പിഴ ഉറപ്പ്

സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്.

Published

on

അബുദാബി: സീബ്ര ക്രോസ്സിംഗ് അല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഓര്‍ക്കുക പിഴ നിങ്ങളെ കാത്തിരക്കുന്നു. അബുദാബി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും റോഡ് മുറിച്ചു കടക്കുന്ന വരെ നിരീക്ഷിക്കാന്‍ നിരവധി ഉദ്യോഗസ്ഥരുണ്ട്. കാല്‍നടക്കാര്‍ക്ക് മുന്തിയ പരിഗണനയാണ് അധികൃതര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് എന്നാല്‍ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. മുസഫ ശാബിയയില്‍ ദിനേന നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ചുമത്തിക്കൊണ്ടിരിക്കുന്നത്.

റോഡപകടങ്ങളും അനുബന്ധ ദുരന്തങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അശ്രദ്ധയോ ടെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് അധികൃതര്‍ പിഴ ഈടാക്കുന്നത്. ഇങ്ങിനെ റോഡ് മുറിച്ചു കടക്കുന്നവരെ നിരീക്ഷിക്കാനും പിഴ ചുമത്തുന്നതിനുമായി പാതയോരങ്ങളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ നില്‍പ്പുണ്ട്. കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ഒപ്പം സീബ്ര ക്രോസ്സിംഗില്‍ കാല്‍നടക്കാര്‍ക്ക് വാഹനം നിര്‍ത്തിക്കൊടുക്കാത്ത വാഹനങ്ങള്‍ക്കും പിഴ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനായി വിവിധ സീബ്രക്രോസ്സിംഗില്‍ കാമറക ള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തവുമാണ്. 500 ദിര്‍ ഹം പിഴ ഈടാക്കുകയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.

Continue Reading

GULF

യുഎഇയില്‍ പുതിയ ഗതാഗത നിയമം; ഡ്രൈവിങ് ലൈസൻസ് പ്രായം 17 ആക്കി

ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ

Published

on

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രായപരിധി 18 ൽ നിന്ന് 17 ആക്കി കുറച്ചു . ട്രാഫിക്ക് നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള പുതിയ ഉത്തരവ് യുഎഇ സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു. നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തീരുമാനം അടുത്തവർഷം മാർച്ച് 29 മുതൽ നടപ്പിലാക്കും.

ഇത് കൂടാതെ നഗരങ്ങളിൽ അനാവശ്യമായി കാർ ഹോൺ മുഴക്കുന്നത്, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത്, മദ്യപിച്ച് വാഹനം ഓടിക്കുന്നത് എന്നീ നിയമലംഘനങ്ങൾക്ക് രണ്ടു ലക്ഷം ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലുള്ള റോഡ് മുറിച്ചുകടക്കാൻ അനുവദിക്കില്ല അങ്ങനെ അപകടം ഉണ്ടായാൽ 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളും സ്വീകരിക്കും.

ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ. പുതിയ നിയമങ്ങൾ ഗതാഗത സുരക്ഷ ഉറപ്പാക്കുകയും റോഡ് അപകടങ്ങൾ കുറക്കുകയുംചെയ്യും എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്.

Continue Reading

GULF

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്.

Published

on

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്. ഉംറ തീര്‍ഥാടകരുള്‍പ്പെടെ 250ഓളം യാത്രക്കാരുമായി പുറപ്പെട്ട വിമാനം റിയാദിലിറക്കിയതോടെ യാത്രക്കാര്‍ പ്രയാസത്തിലായി. .

ഇന്നലെ രാത്രി 9.10നാണ് കരിപ്പൂരില്‍നിന്ന് വിമാനം പുറപ്പെട്ടത്. സൗദി സമയം 12 മണിയോടെ ജിദ്ദയില്‍ ഇറങ്ങേണ്ടതായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

ആറ് ഉംറ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പുറപ്പെട്ട തീര്‍ഥാടകരും ജിദ്ദയില്‍ ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണമെത്തിക്കുമെന്നും ലഭ്യമായ വിമാനങ്ങളിലും ബസ് മാര്‍ഗവും ഇവരെ ജിദ്ദയിലെത്തിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Continue Reading

Trending