Connect with us

News

അധ്യാപകദിനം: മികച്ച അധ്യാപരെ  അബുദാബി പൊലീസ് ആദരിച്ചു  

ഫസ്റ്റ് അബുദാബി ബാങ്കിന്റെ സഹകരണത്തോടെ നടന്ന ആദരിക്കല്‍ ചടങ്ങളില്‍ നിരവധി അധ്യാപകര്‍ ആദരവ് ഏറ്റുവാങ്ങി.

Published

on

അബുദാബി: ലോക അധ്യാപക ദിനത്തില്‍ മികച്ച അധ്യാപകരെ അബുദാബി പോലീസ് ആദരിച്ചു. ഫസ്റ്റ് അബുദാബി ബാങ്കിന്റെ സഹകരണത്തോടെ നടന്ന ആദരിക്കല്‍ ചടങ്ങളില്‍ നിരവധി അധ്യാപകര്‍ ആദരവ് ഏറ്റുവാങ്ങി.
വിജ്ഞാനപ്രദമായ തലമുറകളെ കെട്ടിപ്പ ടുക്കുന്നതിലും വിവിധ മേഖലകളില്‍ അവരുടെ അവബോധം ഉയര്‍ത്തുന്നതിലും അധ്യാപ കര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
 മഹത്താ യ അധ്യാപക ജീവിതം എക്കാലവും അഭിനന്ദനം അര്‍ഹിക്കുന്നതാണ്.
ഫസ്റ്റ് അബുദാബി ബാങ്ക്, ഹാപ്പിനസ് പട്രോളിന്റെ പങ്കാളിത്തത്തോടെ, അജ്വയിലെ വിശിഷ്ട അധ്യാപകര്‍ക്ക് ഉപഹാരങ്ങളും നല്‍കി. അബുദാബി പോലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലെ റൈറ്റേഴ്സ് ആന്‍ഡ് റീഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലെഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുല്ല അല്‍സാദി അഭിനന്ദനം അറിയിച്ചു.
ഇത്തരം മഹത്തായ സംരംഭങ്ങള്‍ നടപ്പിലാക്കുന്നതില്‍ അബുദാബി പോലീസുമായും വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പങ്കാളികളുമായും സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഫസ്റ്റ് അബുദാബി ബാങ്കിന്റെ വൈസ് പ്രസിഡന്റും കമ്മ്യൂണിറ്റി ഇനിഷ്യേ റ്റീവ്‌സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ മര്‍വ അല്‍ റഹ്‌മ പറഞ്ഞു. അധ്യാപകദിനവും അവരോടുള്ള ആദരവും അതില്‍ പ്രധാനമാണ്.

kerala

കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല.

Published

on

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല. വായനാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ട്രാവലറിന് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.

ചുരത്തിലെ നാലാം വളവിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. നാദാപുരം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികെയാണ് അറിയിച്ചു.

 

 

Continue Reading

kerala

മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജല്‍ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറി

പുതുപ്പാടി ലോക്കല്‍ സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.

Published

on

മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജലിനെ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതുപ്പാടി ലോക്കല്‍ സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.

സമൂഹ മാധ്യമത്തില്‍ ബലിപെരുന്നാള്‍ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ നടന്ന പുതുപ്പാടി ലോക്കല്‍ സമ്മേളനത്തില്‍ ഇയാളെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

ഷൈജലിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. മുസ്ലിം സംഘടനകളും പി.കെ ഷൈജലിനെതിരെ രംഗത്തെത്തിയിരുന്നു.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുസ്‌ലിം മതവിശ്വാസികളില്‍ തെറ്റിദ്ധാരണക്ക് ഇടയാക്കുംവിധം പോസ്റ്റ് ഇട്ടതിനു ഷൈജലിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

 

Continue Reading

kerala

എം ടിയുടെ വീട്ടില്‍ കവര്‍ച്ച; രണ്ട് പേര്‍ കസ്റ്റഡിയില്‍

ഇതില്‍ ഒരാള്‍ എം ടിയുടെ വീട്ടിലെ പാചകക്കാരിയാണെന്ന് വിവരങ്ങളുമുണ്ട്.

Published

on

എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ ഒരാള്‍ എം ടിയുടെ വീട്ടിലെ പാചകക്കാരിയാണെന്ന് വിവരങ്ങളുമുണ്ട്. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുകയാണ്.

എം ടിയുടെ ഭാര്യ സരസ്വതിയാണ് വീട്ടില്‍ മോഷണം നടന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. കഴിഞ്ഞയാഴ്ച മോഷണം നടന്നതായാണ് സംശയം.

ആഭരണങ്ങള്‍ ബാങ്ക് ലോക്കറിലേക്ക് മാറ്റാനായി നോക്കുമ്പോഴായിരുന്നു മോഷണം അറിഞ്ഞത്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പൊലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്ന്, രാത്രി ഒമ്പതരയോടെ എം ടിയുടെ ഭാര്യ വീട്ടില്‍വെച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ധരാത്രിയോടെ കേസെടുക്കുകയായിരുന്നു.

 

Continue Reading

Trending