X

ടി.സി.എസിനും ഇന്‍ഫോസിസിനും വന്‍നഷ്ടം

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിനും ഇന്‍ഫോസിസിനും വലിയ നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍നിന്നുള്ള വലിയ ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുകയും ഓഹരിവിപണിയില്‍ കിതപ്പ് അനുഭവപ്പെടുകയും ചെയ്തു. രണ്ട് ബില്യന്‍ കോടിയുടെ ഓര്‍ഡറാണ് ടി.സി.എസ്സിന് നഷ്ടമായിരിക്കുന്നത്. ട്രാന്‍സ് അമേരിക്കയുടെ ഐ.ടി അധിഷ്ഠിത ഓര്‍ഡറാണിത്. അത്രയും ജീവനക്കാരുടെ തൊഴിലാണ് ഇതിലൂടെ നഷ്ടമാകുന്നത്. 15000 കോടിയുടെ ഓഹരിനഷ്ടവും കമ്പനിക്കുണ്ടായി. 1.27 ശതമാനമാണ് കഴിഞ്ഞദിവസത്തെ ഓഹരിഇടിവ്. അതായത് 3,175.25 രൂപയുടെ.

പുതിയ സി.ഇ.ഒ കീര്‍ത്തിവാസന് മേല്‍ ഇത് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. അമേരിക്കയിലെ ജെ.പി മോര്‍ഗന്‍ കമ്പനി ഇതോടെ ടി.സി.എസ്സിനെ നെഗറ്റീവ് പട്ടികയില്‍ ഉള്‍പെടുത്തി. അമേരിക്കയിലെ പ്രമുഖ ഇന്‍ഷൂറന്‍സ് സ്ഥാപനമാണ് ട്രാന്‍സ് അമേരിക്ക. അതേസമയം ഇരുകമ്പനികളും പരസ്പരധാരണയോടെയാണ് ഓര്‍ഡര്‍ പിന്‍വലിച്ചതെന്നാണ് ടി.സി.എസ്സിന്റെ ന്യായീകരണം. അതേസമയം ലോകത്തെ സാമ്പത്തികമാന്ദ്യത്തിന്റെ സൂചകമാണിതെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്.

Chandrika Web: