Connect with us

kerala

കരിങ്കല്‍ ഇറക്കുന്നതിനിടെ ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു

മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അജു മോഹനാണ് (38) മരിച്ചത്.

Published

on

എറണാകുളം എടയാറില്‍ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അജു മോഹനാണ് (38) മരിച്ചത്.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ക്രഷര്‍ യൂനിറ്റില്‍ കരിങ്കല്‍ ഇറക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കി പൊട്ടി ലോറി മറിയുകയായിരുന്നു. ഡോര്‍ തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്.

വണ്ടിയില്‍ നിന്ന് പുറത്തേക്കു തെറിച്ചുവീണ അജയ്‌യുടെ തല ഇടിച്ചാണ് മരണമെന്നാണു വിവരം.

 

kerala

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേര്‍ പീഡിപ്പിച്ചതായി പരാതി; 15 പവന്‍ കവര്‍ന്നു

സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

on

മലപ്പുറം അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയും ബന്ധുക്കളുമടക്കം എട്ടു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപ്പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. കൂടാതെ യുവതിയുടെ 15 പവന്‍ സ്വര്‍ണവും കവര്‍ന്നു. മുഖ്യപ്രതി യുവതിയെ പലര്‍ക്കും കാഴ്ചവെച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിലവില്‍ കേസ് അന്വേഷിക്കുന്നു.

പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി പ്രതികള്‍ യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടന്നും പറയുന്നു.

 

Continue Reading

kerala

പത്തനംതിട്ട പീഡനം; അറസ്റ്റിലായവരില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളും

പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Published

on

പത്തനംതിട്ട പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങല്‍ പുറത്ത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളും കൂടാതെ ക്രിമിനല്‍ കേസ് പ്രതികളും ഉള്‍പ്പെടുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അറസ്റ്റിലായ അഫ്സല്‍ വധശ്രമക്കേസിലെ പ്രതിയാണ്. ആഷിഖ് വധശ്രമക്കേസില്‍ കൂട്ടുപ്രതിയാണ്. അപ്പു എന്ന പ്രതി മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.

2019 ല്‍ പെണ്‍കുട്ടിയുടെ കാമുകനായ സുബിന്‍ ആണ് വിദ്യാര്‍ത്ഥിയെ ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തുവെച്ച് സുബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. മാത്രമല്ല ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തി. ശേഷം പെണ്‍കുട്ടിയുടെ നമ്പര്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് സുബിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ വകുപ്പും പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

13 വയസ്സു മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പതിനെട്ടുകാരി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. തുടര്‍ന്ന് സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

 

Continue Reading

kerala

ഹണി റോസിനെതിരെ മോശം പരാമര്‍ശം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍

ഹൈക്കോടതിയിലാണ് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Published

on

ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയിലാണ് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹൈക്കോടതി നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

അതേസമയം ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളൂ. സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വിഷയം വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നു.

ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങുന്നതായി ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

 

 

Continue Reading

Trending