Connect with us

kerala

മനുഷ്യനിര്‍മിത ദുരന്തം-ഡോ. പി.പി മുഹമ്മദ്

നാട്ടുകാരനായ മന്ത്രിയും അദ്ദേഹത്തിന്റെ സില്‍ബന്ദിയും ഭരണകക്ഷിയിലെ ഏതാനും പേരുമാണ് ഈ നിയമ വിരുദ്ധ പരിപാടികളുടെ ഉത്തരവാദികള്‍ എന്ന് ജനങ്ങള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ ആണയിടുന്നു.

Published

on

മിതമായ കൂട്ടക്കൊലയെന്നേ വിളിക്കാനാവു. ടൂറിസത്തിന്റെ പേരില്‍ വകുപ്പ് മന്ത്രിയും സ്ഥലവാസിയായ മന്ത്രിയും കൂട്ടാളികളും ചേര്‍ന്നു സകല നിയമങ്ങളെയും കാറ്റില്‍പറത്തി നടത്തുന്ന പകല്‍കൊള്ളയുടെ ബലിയാടാണ് മരിച്ച പാവങ്ങളായ മനുഷ്യര്‍. 22 പേരുടെ മരണത്തിലും കുറെ പേരുടെ ആശുപത്രി വാസത്തിനും ഇടയാക്കിയ ക്രൂരമായ സംഘടിത കൊലപാതകത്തിന്റെ പിന്നില്‍ സ്ഥലവാസിയായ മന്ത്രിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പങ്ക് അന്വേഷിച്ചു പുറത്ത്‌കൊണ്ട്‌വരണം. ടൂറിസത്തിന്റെ പേരില്‍ ബോട്ടുയാത്ര നടത്താല്‍ ആരാണിവര്‍ക്ക് അവകാശം നല്‍കിയതെന്നന്വേഷിക്കണം. ബോട്ടിലേക്ക് കയറാനും ഇറങ്ങാനും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മരപ്പാലമാ ണുള്ളത്. സാമാന്യബുദ്ധിയുള്ള ആരും പണക്കൊതി മൂത്ത് ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ല. ഒരു കടല്‍ തീരത്തും പുഴക്കടവിലും ജെട്ടിയിലും ഈ രീതിയില്‍ ബോട്ടുയാത്ര സംഘാടനം കാണില്ല. ലൈഫ് ജാക്കറ്റ് വേണം ബോട്ടുയാത്ര നടത്താന്‍ എന്ന സാമാന്യം വിവരം പോലും ബോട്ടിന്റെ ഉടമക്കില്ലായെന്നു അപകടം പറ്റിയ ബോട്ടുകണ്ടാല്‍ ബോധ്യമാകും. 12 പേരിലധികം കയറാന്‍ സാധിക്കാത്ത ബോട്ടില്‍ ഇത്രയും പേരെ കുത്തിനിറക്കാന്‍ ആരാണ് ഈ നരാധമന് അവകാശം നല്‍കിയത.്

സന്ധ്യ സമയമായാല്‍ ബോട്ടില്‍ യാത്ര അനുവദിക്കില്ലയെന്നതാണ് ഏത് കടവിലെയും നിയമം. രാത്രി ഇത്രയും ആളുകളെ കയറ്റി സവാരി നടത്തിയത് എന്ത് അധികാരത്തിന്റെ പേരിലാണ്? നിലവിലെ എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി ഈ രീതിയില്‍ ബോട്ടുയാത്ര സംഘടിപ്പിക്കുന്നത് പൊലീസ് സേനയും അറിഞ്ഞില്ലായെന്നതും ഒരു പൊലീസുകാരന്‍ മരിച്ചുവെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതിലും മാരകമാണ് FLOATING BRIDGE എന്ന മരണക്കിണര്‍. ഒരു നിയന്ത്രണവും ഇല്ലാതെ കടലില്‍ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് പാലം ജനങ്ങളില്‍ വലിയ സംഖ്യ ഈടാക്കി കയറ്റിവിടുന്നത് ആര് നല്‍കിയ അധികാരത്തിന്റെ പേരിലാണ്. നാട്ടുകാരനായ മന്ത്രിയും അദ്ദേഹത്തിന്റെ സില്‍ബന്ദിയും ഭരണകക്ഷിയിലെ ഏതാനും പേരുമാണ് ഈ നിയമ വിരുദ്ധ പരിപാടികളുടെ ഉത്തരവാദികള്‍ എന്ന് ജനങ്ങള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ ആണയിടുന്നു.
പേരിനു ഒരു അന്വേഷണം പ്രഖ്യാപിച്ചത്‌കൊണ്ടായില്ല. കൊടുങ്ങല്ലൂര്‍ മുതല്‍ വടക്കോട്ട് ഈ രീതിയില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ധാരാളംബോട്ടു യാത്ര നടത്തിപ്പുകാരുണ്ട്. ടൂറിസത്തിന്റെ പേരില്‍ നിയമ വിരുദ്ധമായി നടത്തപ്പെടുന്ന ഇത്രയും കേന്ദ്രങ്ങള്‍ നിരവധിയാണ്.
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍
രജിസ്ട്രാറാണ് ലേഖകന്‍)

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സ്നിഗ്ദ്ധ’; ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് പേരിട്ടു

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് സ്നിഗ്ദ എന്നാണ് പേരിട്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തിരഞ്ഞെടുത്തത്. ഇന്ന് പുലർച്ചെ 5.50-നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2400ലധികം പേര്‍, മാധ്യമ പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്‍ത്ഥ ഗംഭീരമായിരുന്നു. ഇതില്‍ ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില… അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്‍… അതുകൊണ്ട് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി ഒപ്പമുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. ഇന്ന് നിര്‍ദേശിച്ച മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുന്ന മറ്റ് കുഞ്ഞുങ്ങള്‍ക്ക് ഇടുന്നതാണെന്ന് മന്ത്രി പറഞ്ഞു.

Continue Reading

crime

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം

Published

on

തൃശൂര്‍: തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്ന് ലഭിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.

 

Continue Reading

crime

വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി

അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്.

മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി. സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

Continue Reading

Trending