kerala
11 പേരുടെ ഒരേ ഖബറിങ്കല്‍ പ്രാര്‍ത്ഥനയുമായി നിരവധി പേര്‍
എന്റെ മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ദു:ആ ചെയ്യണം.’കണ്ഠമിടറി ഇത് പറഞ്ഞത് തന്റെ കുടുംബത്തില്‍ നിന്ന് പതിനൊന്ന് പേര്‍ മരണപ്പെട്ട കുന്നുമ്മല്‍ സൈതലവിയായിരുന്നു.

താനൂര്‍ ഒട്ടുവത്ത് ബോട്ടപകടത്തില്‍ മരണമടഞ്ഞ 22 പേരില്‍ ഒരുകുടുംബത്തിലെ 11 പേരുടെ മയ്യിത്തുകള്‍ അടക്കിയ സ്ഥലത്ത് നിരവധി പേരെത്തി. സെയ്തലവിയുടെയും സഹോദരന്‍ സിറാജിന്റെയും ഭാര്യയും മക്കളും ബന്ധുക്കളുമാണ് ഒറ്റസംഭവത്തില്‍ മരിച്ചത്. ഇത് നാടിനാകെ നൊമ്പരമായിരിക്കുകയാണ്. പ്രാര്‍ത്ഥനകളുമായി അടുത്ത പ്രദേശത്തുനിന്നടക്കമുള്ളവര്‍ ഇവിടെയെത്തുകയാണിപ്പോഴും.പരപ്പനങ്ങാടി അരയന്‍ കടപ്പുറം ഒട്ടുങ്ങല്‍ ജുമാമസ്ജിദ് ഖബറിസ്ഥാനിലെ ഒറ്റഖബറിലാണ് എല്ലാവരെയും അടക്കിയത്. ഇഷ്ടിക കൊണ്ട് ഖബര്‍ വേര്‍തിരിക്കുകയായിരുന്നു.
മുസ്്‌ലിം ലീഗ് സംസ്ഥാനസെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ വികാരനിര്‍ഭരമായ ഫെയ്‌സ്ബുക് പോസ്റ്റ്:
”
പരപ്പനങ്ങാടി അരയന്‍ കടപ്പുറത്തെ ഖബറിസ്ഥാന്‍ അറബിക്കടലിന്റെ തീരത്താണു.ഒരേ നിരയില്‍ പതിനൊന്ന് പേരെ മറമാടിയ ഖബറുകള്‍ക്കു മുകളില്‍ മീസാന്‍ കല്ലുനാട്ടി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആള്‍കൂട്ടത്തില്‍ നിന്ന് പതുങ്ങിയ ശബ്ദത്തില്‍ ഒരാള്‍ വിളിച്ചു പറഞ്ഞ വാക്കുകള്‍ കേട്ടവരുടെ കണ്ണുകള്‍ ഈറനണിയിപ്പിച്ചു.’എന്റെ മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ദു:ആ ചെയ്യണം.’കണ്ഠമിടറി ഇത് പറഞ്ഞത് തന്റെ കുടുംബത്തില്‍ നിന്ന് പതിനൊന്ന് പേര്‍ മരണപ്പെട്ട കുന്നുമ്മല്‍ സൈതലവിയായിരുന്നു.തിരിച്ചു വരുമ്പോള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു.ഒരു നല്ല വീടു പോലുമില്ലാത്ത ഈ കുടുംബാംഗങ്ങളുടെ കുരുന്നുകളോടൊപ്പമുള്ള ബോട്ടുയാത്രയെ ഉല്ലാസയാത്രയെന്നു വിളിക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല.
ഇത്തരം പാവപ്പെട്ട മനുഷ്യരുടെ ആഗ്രഹങ്ങള്‍ ചൂഷണം ചെയ്യുന്നവര്‍ രക്ഷപ്പെടാന്‍ പാടില്ല.ഇങ്ങിനെ ഒട്ടനേകം കുടുംബങ്ങളുടെ സ്വപ്നങ്ങളും സന്തോഷങ്ങളുമാണു ഇന്ന് ആറടിമണ്ണിലൊടുങ്ങിയത്.മതിയായ സുരക്ഷ സംവിധാനമോ അനുമതിയോ ഇല്ലാതെ ഉല്ലാസ ബോട്ട് യാത്ര നടത്തി സാമ്പത്തിക ലാഭം കാംക്ഷിച്ച ചിലര്‍ പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ കൊണ്ട് പന്താടിയതിന്റെ അനന്തര ഫലമായിരുന്നു ഈ ദുരന്തം.
ഈ പ്രതിഷേധങ്ങളും ആരവങ്ങളുമടങ്ങും.വീണ്ടും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇനിയും ഇടവരരുത്.അതിനുള്ള നിയമ നടപടികളാണാവശ്യം.
കുമരകം ദുരന്തമുണ്ടായപ്പോള്‍ നിയോഗിച്ച നാരായണ കുറുപ്പ് കമ്മീഷനുംതട്ടേക്കാട് ബോട്ടപകടം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പരീത് പിള്ള കമ്മീഷനും
തേക്കടി ബോട്ട് അപകടത്തെ തുടര്‍ന്ന് നിയോഗിച്ച ജസ്റ്റിസ് മൊയ്തീന്‍ കുഞ്ഞ് കമ്മീഷനുമൊക്കെ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
താനൂരിലും ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിച്ചിട്ടുണ്ട്. അവരും പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. അത് കൊണ്ട് മാത്രം പരിഹാരമാകില്ല
ജീവന്‍ പണയപ്പെടുത്തി ആഴിയിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യ തൊഴിലാളികളില്ലെങ്കില്‍ മരണസംഖ്യ ഇതിലും വര്‍ദ്ധിക്കുമായിരുന്നു.
മുഖം നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടികളെടുക്കാനുള്ള ഇഛാശക്തി സര്‍ക്കാര്‍ കാണിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും.”അബ്ദുറഹിമാന്‍ രണ്ടത്താണി.
kerala
ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.
ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.
kerala
കപ്പല്‍ അപകടം; മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി
കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലിന്റെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈന്‍സ് ജീവനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്.
അതേസമയം കപ്പലപകടത്തില്‍് 9 കാര്‍ഗോകള്‍ കപ്പലില്‍നിന്നും കടലില്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അപകടകരമായ വസ്തുവാണ് കപ്പലപകടത്തില്‍ കടലില്‍ വീണതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അടിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.
മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന.
kerala
റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും
മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യത

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്. ഇത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
കണ്ണൂര്‍-കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ 3.2 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
News2 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം