kerala
പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്-എന്റെ അനിയനെ പൊലീസ് കൊന്നതാണ് !
ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.

യു.എ റസാഖ്
താനൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന് ഹാരിസ് രംഗത്ത്. എന്റെ അനിയനെ പൊലീസ് കൊന്നതാണ്. പൊലീസ് പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണ്. അവനെ പൊലീസ് പിടികൂടുന്നത് ചേളാരിയില്‍ ചെനക്കലിലെ റൂമില്‍ നിന്നും തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ്. കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന അവനെ ഡ്രസ്സ് പോലും മാറ്റാന്‍ അനുവദിക്കാതെ ഇട്ടിരുന്ന ഷഡിയില്‍ പൊലീസ് ബലമായി റൂമില്‍ നിന്നും പിടിച്ചു കൊണ്ട് പോകുകയാണുണ്ടായത്. റൂമിലുണ്ടായിരുന്ന അഞ്ച് പേരെ കൂടി കൂടെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്ക്വാഡാണെന്ന് പറഞ്ഞാണ് ഇവരെ കൊണ്ട് പോയത്.
ശേഷം ചൊവ്വാഴ്ച്ച രാവിലെ 10.35-ന് താനൂര്‍ സി.ഐ വിളിച്ചു നിങ്ങളുടെ അനിയന് മരണപ്പെട്ടു എന്നും താനൂര്‍ ദയ ആശുപത്രിയിലുണ്ടെന്നും അറിയിച്ചു. എങ്ങനെയാണ് മരണപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ എം.ഡി.എം. എ കൂടുതലായി ഉപയോഗിച്ചാണ് മരിച്ചതെന്നും നാല്പേരെ കൂട്ടി ആശുപത്രിയിലെത്തണമെന്നും സി.ഐ പറഞ്ഞതെന്നും ജ്യേഷ്ഠ സഹോദരന് ഹാരിസ് പറയുന്നു. പെയിന്റിങ് തൊഴിലാളിയായ ഹാരിസ് ചേളാരിയില്‍ ജോലിക്കിടയിലാണ് സി.ഐയുടെ ഈ ഫോണ്‍ കാള്‍ വരുന്നത്. ഉടനെ തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോയി. 11 മണിയോടെ ആശുപത്രിയിലെത്തിയെങ്കിലും അനിയന്റെ മൃതദേഹം കാണിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.
സബ് കലക്ടര്‍ വന്ന ശേഷം കാണിക്കാമെന്ന് 11.30 മണിയോടെ സബ് കലക്ടര്‍ എത്തിയെങ്കിലും മൃതദേഹം കാണിച്ചില്ല. ശേഷം പഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും വരണമെന്നായി. അവരുമെത്തി 12.35 ഓടെയാണ് ജ്യേഷ്ഠനായ എന്നെപ്പോലും മൃതദേഹം കാണിച്ചതെന്നും പൊലീസ് പറയുന്ന കാര്യങ്ങളിലെല്ലാം വൈരുധ്യങ്ങളുണ്ടെന്നും ഹാരിസ് പറയുന്നു. എന്നോട് പറഞ്ഞതും സബ് കലക്ടറോട് പറഞ്ഞതും രണ്ട് രൂപത്തിലാണ്. നാല് പേരടങ്ങുന്ന സ്ക്വാഡ് റൂമില്‍ നിന്നും തിങ്കളാഴ്ച്ച വൈകീട്ട് പിടിച്ചു കൊണ്ട് പോയത് കണ്ട ദൃക്സാക്ഷികള്‍ ഉണ്ട്. പിന്നീട് അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. അര്‍ധരാത്രി 12.10 ന് താനൂര്‍ ദേവദാര്‍ റയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെവെച്ച് എം.ഡി.എം.എയുമായി പിടികൂടിയെന്നും പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണെന്നുമാണ് പൊലീസ് പറഞ്ഞത്. ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.
അനിയന് ലഹരിക്ക് അടിമയാണെന്ന് വരുത്തി തീര്‍ത്ത് പൊലീസ് നടത്തിയ കൊലപാതകം മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പലതരത്തിലുള്ള കള്ളപ്രചാരണങ്ങളും പൊലീസ് നടത്തുന്നുണ്ട്. താമിര്‍ എം.ഡി.എം.എ ഉപയോഗിക്കുന്നതായി അറിയില്ല. മൊബൈല്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരുന്ന താമിര്‍ പുതിയ ഷോപ്പിലേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു. നന്നായിട്ട് സംസാരിക്കാറുള്ള താമിറിന് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നും അവനെ പൊലീസ് മര്‍ദിച്ചു കൊന്നതാണെന്നും സഹോദരന് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാലുടന്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകും. പൊലീസ് പറയുന്നത് എല്ലാം പച്ചക്കള്ളങ്ങളാണ്. ഒന്നും വിശ്വസിക്കാന്‍ കഴിയില്ല. താമിറിനൊപ്പം അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ പുറത്ത് വിടണം. തിങ്കളാഴ്ച്ച രാത്രി പിടികൂടിയെന്ന് പൊലീസ് തന്നെ പറയുന്ന താമിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നത് രാവിലെ ഏഴ് മണിക്ക് ശേഷമാണ്. അതായത് താമിര്‍ മരണപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം. താമിര്‍ മരണപ്പെട്ടതിനാല്‍ പിന്നീട് തയ്യാറാക്കിയ ആ എഫ്.ഐ.ആറില്‍ പൊലീസിന് രക്ഷിക്കുന്നതിനുള്ള എല്ലാ മാര്‍ഗവും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബന്ധുക്കളെ പോലും മരണ വിവരം അറിയിക്കാന്‍ വൈകിയത്. എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമാണ് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചതെന്ന് സംശയിക്കുന്നു. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്നും ശക്തമായ നടപടി കൊലപാതകികള്‍ക്കെതിരെ സ്വീകരിക്കണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.
kerala
നിപ: മലപ്പുറത്തും പാലക്കാടും റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി
നിലവില്‍ 461 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

മലപ്പുറത്തും പാലക്കാടും റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 461 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മലപ്പുറത്ത് 252 പേരും പാലക്കാട് 209 പേരും ഉള്‍പ്പെടെ ആകെ 461 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 27 പേര് ഹൈ റിസ്ക്ക് വിഭാഗത്തില്‍ പെട്ടവരാണ്.
4 പേര്‍ക്ക് പനി ലക്ഷണങ്ങളുണ്ട്. ഇതില്‍ രണ്ടുപേര്‍ മലപ്പുറത്തെ രോഗിയുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരാണ്. രണ്ടുപേര്‍ പാലക്കാട്ടെ രോഗിയുമായി ബന്ധപ്പെട്ടവരാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ചികിത്സയിമുള്ളത്. വൈറസ് മറ്റൊരാളിലേക്ക് പകര്‍ന്നിട്ടുണ്ടെങ്കില്‍ രോഗ ലക്ഷണങ്ങള്‍ വരാന്‍ ഇടയുള്ള സമയമാണിതെന്നും ഈ സമയം ഏറെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു
48 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 23 പേര് മഞ്ചേരി മെഡിക്കല്‍ കോളേജിലും, 23 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് . 46 സാമ്പിളുകള്‍ നെഗറ്റീവ് ആണ.് രണ്ട് സാമ്പിളുകളാണ് പോസിറ്റീവായത്. മലപ്പുറം ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട 8706 വീടുകളില്‍ പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള സര്‍വൈലന്‍സ് പൂര്‍ത്തിയാക്കിട്ടുണ്ട്.
kerala
പത്തനംതിട്ട പാറമടപകടം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും

പത്തനംതിട്ട കോന്നിയില്‍ പാറമടയിലുണ്ടായ അപകടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. വീണ്ടും പാറ ഇടിഞ്ഞതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. രണ്ട് അതിഥി തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് തൊഴില്‍മന്ത്രിയുടെ നിര്‍ദേശം നല്കി. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. രാവിലെ ഏഴിന് തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന് അറിയിച്ചു. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേവ പ്രധാന് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പാറ കഷണങ്ങള്‍ക്കിടയില്‍ നിന്നുംഒരാളുടെ മൃതദേഹം ഫയര്‍ഫോഴ്സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്കി.

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala2 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
crime2 days ago
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
Cricket2 days ago
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
kerala2 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്