Connect with us

kerala

താനൂര്‍ ബോട്ട് ദുരന്തം: വീട് നിര്‍മാണം ഉടന്‍ ആരംഭിക്കും; കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

ഏറ്റവും അടുത്ത അനുയോജ്യമായ ദിവസം പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍ വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് നടത്തുന്നതോട് കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും

Published

on

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ സൈദലവിയുടെയും സിറാജിന്റെയും കുടുംബത്തിന്റെ വീട് നിര്‍മാണം ഉടന്‍ ആരംഭിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. ഇതിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഇന്ന് മരിച്ചവരുടെ കുടുബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ചു.

11 പേരാണ് ബോട്ടപകടത്തില്‍ ഒരു കുടുംബത്തില്‍ മരിച്ചത്. ആ കുടുംബത്തിന് വീട് നിര്‍മിച്ചു കൊടുക്കാമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് അവരുമായി ആലോചിച്ച് തീരുമാനിച്ചു. ഏറ്റവും അടുത്ത അനുയോജ്യമായ ദിവസം പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍ വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് നടത്തുന്നതോട് കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

പിതാവിനെയും, സഹോദരങ്ങളെയും നഷ്ടപ്പെട്ട സഹോദരങ്ങളായ ജുനൈദിന്റെയും, ഫാത്തിമ റജുവയുടെയും തുടര്‍ പഠന ചിലവുകള്‍ക്കുള്ള ആദ്യ ഗഡു ഇന്ന് കൈമാറി. അനുബന്ധ കാര്യങ്ങള്‍ അവരുമായി സംസാരിച്ചു തീരുമാനിച്ചു. ദൗത്യ നിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടമായ മിടുക്കനായ പോലീസ് ഓഫീസര്‍ സബറുദ്ദീന്റെ കുടുബത്തേയടക്കം ദുരിത ബാധിതരായവരെ സന്ദര്‍ശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു.

ഈ ദുരിതത്തിന് കാരണക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും മുസ്‌ലിം ലീഗ് മുന്നില്‍ തന്നെയുണ്ടാകും. സങ്കടങ്ങളുടെ തീരാ കയത്തിലേക്ക് വീണു പോയ ആ മനുഷ്യരെ ചേര്‍ത്ത് പിടിക്കുകയെന്ന സാമൂഹിക ധൗത്യം ഏറ്റെടുക്കുകയാണെന്ന് മുസ്‌ലിം ലീഗ് പാര്‍ട്ടി അന്നെ പറഞ്ഞിരുന്നു. നമുക്കൊരുമിച്ച് നിന്ന് ആ ഹതഭാഗ്യരുടെ ജീവിതത്തിന് കരുത്തും കരുതലുമാകാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് എംഡിഎംഎ വിഴുങ്ങിയ ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങി ആശുപത്രിയിലായ അരയത്തും ചാലില്‍ സ്വദേശി ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്. അതേസമയം, ഫയാസിന്റെ ശരീരത്തില്‍ നിന്നും എംഡിഎംഎ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

ചെറിയ തരികളായി പല ഭാഗത്താണ് ഇത് കാണുന്നതെന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഫയാസ് ചുടാലമുക്കിലെ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പടെ കൊല്ലുമെന്ന് ഫായിസും ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് എത്തിയതോടെ രക്ഷപെടനായി ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം.

Continue Reading

kerala

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവം; തിരുവനന്തപുരം മൃഗശാലക്ക് പിഴ ചുമത്തി കോര്‍പറേഷന്‍

15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം

Published

on

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവത്തില്‍ തിരുവനന്തപുരം മൃഗശാലയ്‌ക്കെതിരെ 50000 രൂപ പിഴ ചുമത്തി കോര്‍പറേഷന്‍. ആരോഗ്യ വിഭാഗം മൃഗശാലയില്‍ പരിശോധന നടത്തിയിരുന്നു. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം.

പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങള്‍ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇതിലൂടെ 2014-ല്‍ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വര്‍ഷം ആയിരുന്നു.

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവര്‍ത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നല്‍കി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. മൃഗാശുപത്രിയിലെ ബയോ മെഡിക്കല്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണം; സ്റ്റലിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മുസ്‌ലിം ലീഗ്

മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും.

Published

on

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാ ഷ്ട്രപതിക്ക് നിവേദനം നല്‍കും. മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും. എംപിമാര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കും. പാര്‍ലമെന്റില്‍ യോജിച്ച് തടയും. ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്ര ദിനമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള കൂട്ടായ്മക്ക് മുസ്ലിംലീഗി
ന്റെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

കേരളത്തെ പ്രതിനിധീ കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി. വിഷയത്തില്‍ നാലു നിര്‍ദേശങ്ങളാണ് തെലങ്കാന മു ഖ്യമന്ത്രി രേവന്ത് റെഡ്ഢി മു ന്നോട്ടുവെച്ചത്. ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കരുത്. മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനത്തിനകത്ത് നടപ്പാക്കുക. ജനസംഖ്യാടിസ്ഥാന ത്തിലുള്ള പുനര്‍ നിര്‍ണയത്തെ ദക്ഷിണേന്ത്യ അംഗീകരിക്കില്ല. 25 വര്‍ഷത്തേക്ക് മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കരുത്. നിലവില്‍ ലോക് സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 24 ശതമാനമാണ്. പുനര്‍നിര്‍ണയം നടപ്പാക്കണമെന്ന് വാശിയാണെങ്കില്‍ ദക്ഷിണേ ന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്സഭയിലെ പ്രാതിനിധ്യം 33 ശതമാനമാക്കി വര്‍ധിപ്പിക്കണം. തെലങ്കാന നിയമസഭയില്‍ ഇതു സംബന്ധിച്ച ഒരു പ്രമേയം കൊണ്ടുവരുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ മണ്ഡല നര്‍നിര്‍ണയത്തിനെതിരെ രൂ പീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ അടുത്ത യോ ഗം ഹൈദരാബാദില്‍ നടക്കു മെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, കനി മൊഴി എം.പി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുസ്ലിം ലീഗ് കേരള സംസ്ഥാജനറല്‍ സെക്രട്ടറി പി.എം.എ സലാം, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ജോസ് കെ മാണി എം.പി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശി വകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു, ബി.ജെ.ഡി നേതാവ് നവീന്‍ പട്നായിക് (വെര്‍ ച്വല്‍), പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ശിരോമണി അകാലിദള്‍ പ്രസിഡന്റ് സര്‍ദാര്‍ ബല്‍വീന്ദര്‍ സിങ് ഭുന്‍ഡാര്‍, ഒഡീഷ പി.സി.സി അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ്, ബി.ജെ.ഡി നേതാവ് സയ് കുമാര്‍ ദാസ് ബര്‍മ തുട ങ്ങിയവര്‍ പങ്കെടുത്തു

Continue Reading

Trending