Connect with us

kerala

പഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

വാഹന ഗതാഗതം നിരോധിച്ചു

Published

on

കണ്ണൂര്‍: പിലാത്തറ-പയ്യന്നൂര്‍ പാതയില്‍ പഴയങ്ങാടി പാലത്തില്‍ പാചക വാതക ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു അപകടം.
മംഗളുരുവില്‍ നിന്ന് പാചക വാതകം നിറച്ച് വന്ന ടാങ്കറാണ് ട്രാവലറും കാറുകള്‍ക്കുമുള്‍പ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. വാതക ചോര്‍ച്ചയില്ല.

എന്നാല്‍ അപകട സാധ്യതയൊഴിവാക്കാന്‍ പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. അമിത വേഗതയിലെത്തിയ ലോറി ആദ്യം ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരവെ കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലാണ് ലോറി ഇടിച്ചത്. വാഹനത്തിൻ്റെ വേഗത കണ്ട് പാലത്തിന് സമീപത്തേക്ക് പരമാവതി അരികിലേക്ക് അടുപ്പിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ലോറിയില്‍ നിന്ന് ടാങ്കര്‍ ഭാഗം ഇളകി ട്രാവലറിന് മുകളില്‍ വീണു.

തൊട്ടുപിന്നാലെ മറ്റൊരു കാറിനെയും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരുന്ന കാറിലും മറ്റൊരു കാറിലും ഇടിച്ചാണ് ലോറി നിന്നത്. അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്ക് പറ്റി. ഇവർ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടി. ലോറി ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാര്‍(40) പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

അപകടത്തെ തുടർന്ന് പഴയങ്ങാടി വഴി കണ്ണൂര്‍ പാതയില്‍ ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്. ഉച്ചയോടെ മംഗളുരുവില്‍ നിന്ന് ഉദ്ദ്യോഗസ്ഥർ എത്തിയാല്‍ മാത്രമേ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് പാചക വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റൂ. ലോറിയില്‍ നിന്ന് ടാങ്കര്‍ ഇളകി താഴേക്ക് തൂങ്ങി നില്‍ക്കുകയാണ്. റോഡില്‍ ഉരസാത്തതാണ് വാതക ചോർച്ച ഒഴിവാക്കിയത്. പയ്യന്നൂരില്‍ നിന്ന് കെ.വി പ്രഭാകരന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയും ഫയര്‍ റെസ്ക്യൂസ് ടീമും ഉള്‍പ്പെടെ പഴയങ്ങാടി, പയ്യന്നൂർ, പെരിങ്ങോം, പരിയാരം തുടങ്ങി സ്റ്റേഷനുകളില പൊലീസ് സംഘവും സ്ഥലത്തുണ്ട്.

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

Trending